കുട്ടികള്‍ ചെയ്തതും പറഞ്ഞതും ; നിങ്ങളുടെ കുട്ടികാലവും ഇങ്ങനെയൊക്കെയായിരുന്നില്ലേ ?

0
487

Untitled-1

ഒരു കുട്ടിയായിയിരിക്കാനാണ് ഓരോ മനുഷ്യനും എപ്പോഴും ആഗ്രഹിക്കെണ്ടത് എന്ന് ആരോ എവിടെയോ എഴുതി വച്ചിട്ടുണ്ട്.

കുട്ടികാലം എന്നാല്‍ നമ്മളില്‍ നന്മയും നിഷ്കളങ്കതയും നിറഞ്ഞു നില്‍ക്കുന്ന കാലഘട്ടമാണ്. കുട്ടികാലത്ത് നമ്മള്‍ പറഞ്ഞതും ചെയ്തതും ഒക്കെ പിന്നീട് ആ ജീവിതകാലം മുഴുവന്‍ കാത്ത് വയ്ക്കാനും ചിരിക്കാനും ഉള്ള ഓര്‍മ്മകളാണ്..ചില കുട്ടികാലത്തിന്റെ ഓര്‍മ്മകളിലേക്കാണ് ഇപ്പോള്‍ നമ്മള്‍ കടന്നു ചെല്ലുന്നത്.

ഞാന്‍ ഇങ്ങനെയായിരുന്നു എന്റെ ചെറുപ്പത്തില്‍.ഇതില്‍ എല്ലാം നിങ്ങളും ഒരു ഭാഗമാണ് എന്ന് ഞാന്‍ പറയില്ല. പക്ഷെ ഇതില്‍ എവിടെയോക്കെയോ നിങ്ങള്‍ ഉണ്ട്, നിങ്ങളുടെ അനുഭവങ്ങളും ഓര്‍മ്മകളുമുണ്ട്.

പ്രേമം പൊട്ടി മുളയ്ക്കുന്ന പ്രായം. ഒരു പെണ്‍കുട്ടിക്ക് നമ്മളോട് ഇഷ്ടമാണോ അവള്‍ എനിക്ക് ചേരുമോ എന്ന് നമ്മള്‍ കണക്കുകൂട്ടിയിരുന്ന പരിപാടി, ഫ്ലെയിംസ്.! FLAMES.!

ക്രിക്കറ്റ് താരങ്ങളുടെയും ഡബ്ല്യൂഡബ്ല്യൂഇ (WWE) താരങ്ങളുടെയും കാര്‍ഡുകള്‍ ശേഖരിക്കാനും ആ കാര്‍ഡുകള്‍ കൊണ്ട് കളിക്കാനും ഓടിയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്..നിങ്ങള്‍ക്കോ ?

ക്രിക്കറ്റ് കളിക്കുമ്പോള്‍ ആദ്യ ബോളില്‍ ഔട്ട്‌ ആയാല്‍ പറയുന്ന പതിവ് ന്യായം, “ട്രയല്‍”..! ആദ്യ ബോള്‍ വെറുതെ എറിയുന്നതാണ് ഇതില്‍ വലിയ കാര്യമില്ലയെന്ന്‍ സാരം.!

സ്കൂളുകളില്‍ പോകുന്നത് പഠിക്കാന്‍ അല്ല, ബുക്ക്‌ ക്രിക്കറ്റ്, പെന്‍ ഫയിറ്റ്, പിന്നെ ഹാന്‍ഡ് ക്രിക്കറ്റ് കളിക്കാനും ഈ മേഘലകളില്‍ വലിയ വലിയ റിക്കോര്‍ഡുകള്‍ സ്ഥാപിക്കാനുമാണ്.!

സ്കൂളില്‍ പഠിക്കുന്ന സമയത്ത് പഠന നിലവാരത്തില്‍ പുലര്‍ത്തുന്ന മികവ് കൊണ്ട് വീട്ടില്‍ കേബിള്‍ ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ദൂരദര്‍ശനില്‍ ഞാറാഴ്ച വൈകുനേരം വരുന്ന സിനിമകളും ചലച്ചിത്ര ഗാനങ്ങളും ഒക്കെയായിരുന്നു ഏക ആശ്വാസം. അതിന്റെ കൂടെ ഒരു കൂറ്റന്‍ അന്റ്റിന പ്രശ്നവും. അത് തിരിച്ചു തിരിച്ചു വച്ച് ചാനല്‍ കിട്ടുമ്പോള്‍ സിനിമ തീരും.!

ഇനി വരുന്നത് ഫ്രണ്ട്ഷിപ് ബാന്‍ഡുകള്‍.! ഇതിന് എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുണ്ടായിരുന്നു. കാരണം ഈ ബാന്‍ഡുകള്‍ ഇടാനും അത് കൈയ്യില്‍ ഒരു അലങ്കാരമായി കൊണ്ട് നടക്കാനും എനിക്കും എന്റെ കൂട്ടുകാര്‍ക്കും ഒരുപാട് ഇഷ്ടമായിരുന്നു.

“അമ്മ, എനിക്ക് ഭയങ്കര വയറുവേദന, ഇന്ന് ഇനി സ്കൂളില്‍ പോകാന്‍ വയ്യ”..ഇതേ ടൈപ്പ് കഥകള്‍ ഞാന്‍ ഒരുകാലത്ത് പതിവായി എഴുതിയിരുന്നു. പലപ്പോഴും എന്റെ കഥകള്‍ അമ്മയുടെ മുന്നില്‍ അമ്പേ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും എനിക്ക് ഇന്ന് അതൊക്കെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്.

സ്കൂള്‍ അവസാനിക്കുന്ന ദിവസത്തെ കുറിച്ച് ടീച്ചര്‍ പ്രഖ്യാപിക്കുന്ന നിമിഷത്തെയും അവിടെ നിന്നും സ്ലാം ബുക്കും കൊണ്ട് കൂട്ടുകാരെ കൊണ്ട് എഴുതിക്കാന്‍ ഓടുന്ന ഒട്ടത്തെയും എന്നെ പോലെ നിങ്ങളും ഓര്‍ത്ത് ചിരിക്കുന്നുണ്ടാകും.

മുട്ടായികളുടെ ഒപ്പം സ്റ്റിക്കറുകള്‍ ഫ്രീ കിട്ടും എന്നത് കൊണ്ട് അത് വാങ്ങിക്കാന്‍ അമ്മയുടെ കാല് പിടിക്കുന്ന കാലം, അമ്മയുടെ വഴക്ക് പേടിച്ച് അനിയനോട് സ്കൂളില്‍ നടന്നത് വീട്ടില്‍ പറയരുത് എന്ന് ഓര്‍ഡര്‍ ഇടുന്ന കാലം, ആ പറച്ചില്‍ അത്ര ഇഷ്ടപ്പെടാത്ത അനിയന്‍ വീട്ടില്‍ വന്നു പണി തന്ന കാലം ഇതൊക്കെ ഇന്ന് ഒരുപാട് ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാറുണ്ട് ഞാന്‍…

ശക്തിമാനും ബാലരമയും നമ്മുടെ അടുത്ത കൂട്ടുകാര്‍ ആയിരുന്നു..ഇപ്പോള്‍ അത് ഹാരി പോട്ടറും ടൈം മാഗസീനുമായി മാറിയെന്ന്‍ തോന്നുന്നു..

ഇനിയും എത്ര എത്ര’ ഓര്‍മ്മകള്‍…ഇനി ഒരു അവസരത്തിലാകാം ബാക്കി…