കുട്ടികള്‍ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം.!!!

176

SugarMonster

കുട്ടികളെ മയക്കാന്‍ ഇതിലും നല്ല ഒരു ഐറ്റം വേറെയില്ല… അതുകൊണ്ട് തന്നെയാണ് പല രക്ഷിതാക്കളും ഈ ‘മരുന്ന്’ അവരില്‍ എപ്പോഴും പരീക്ഷിക്കുന്നതും..

പക്ഷെ പുതിയ ഗവേഷക പഠനങ്ങള്‍ പറയുന്നത് കുട്ടികള്‍ക്ക് ഒരുപ്പാട് ചോക്ലേറ്റ് കൊടുക്കരുത് എന്നാണ്. കുട്ടികള്‍ അമിതമായി ചോക്ലേറ്റ് കഴിക്കുന്നത് മൂലം ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കും എന്ന് ഗവേഷകര്‍ പറയുന്നു.

ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് മൂലം കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് പൊണ്ണത്തടി എന്ന് പറഞ്ഞു തുടങ്ങുന്ന പഠന റിപ്പോര്‍ട്ട്, ചോക്ലേറ്റിന്റെ ഉപയോഗം മൂലം കുട്ടികളില്‍ പ്രമേഹം, ഇടയ്ക്കിടെ മൂത്രാസക്തി, അലര്‍ജി, മറ്റ് ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങളോടും പോഷകാഹാരങ്ങളോടും വിമുഖത, ഉറക്കമ്മില്ലായ്മ എന്നിവയുണ്ടാകും എന്നും പറയുന്നു.