ഇനി മുതല്‍ കുട്ടികള്‍ അനാവശ്യ സ്റ്റാറ്റസ് ഇട്ടാല്‍ അച്ഛനമ്മമാര്‍ക്ക് പണി കിട്ടും.

0
277

MK-BS051_FACEBO_G_20120202191015

മക്കള്‍ നല്ല കാര്യമല്ല ഫേസ്ബുക്ക്‌പോലെയുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ ഇടുന്നതെങ്കില്‍ ഇനി പോലീസിന്‍റെ പിടി വീഴുന്നത് അച്ഛനമ്മമാരുടെ മേലായിരിക്കും.

ജോര്‍ജിയയിലെ കോടതിയാണ് ഇങ്ങനെയുള്ള ഒരു വിധി പുറപ്പെടുവിച്ചത്. എഴാം ക്ലാസില്‍ പഠിക്കുന്ന മക്കള്‍ ഫേസ്ബുക്കില്‍ നല്ല കാര്യമല്ല പോസ്റ്റ്‌ ചെയ്യുന്നതെങ്കില്‍ അത് മാറ്റാനുള്ള കര്‍ശന നിര്‍ദേശം കൊടുക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികളുടെ മേല്‍ അച്ഛനമ്മമാര്‍ക്കുള്ള അധികാരം കണക്കില്‍ എടുത്താണ് ഇങ്ങനെ ഒരു വിഡി.

2011ല്‍ തുടങ്ങിയ ഒരു കേസിന്‍റെ വിധി പറയുന്നതിനിടെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. ഒരു കൂട്ടുകരന്‍റെ സഹായത്തോടെ സ്വന്തം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പേരില്‍ കള്ള ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടാക്കുകയും അതില്‍ ആ പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പോസ്റ്റ്‌ ചെയ്യുകയും ചെയ്തു.

പെണ്‍കുട്ടി ഇത് സ്വന്തം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ സ്കൂള്‍ അധികൃതര്‍ക്കും പോലീസിനും പരാതി കൊടുക്കുകയായിരുന്നു. പരാതി കൊടുത്തു മാസങ്ങള്‍ കഴിഞ്ഞിട്ടും ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യപെട്ടില്ല എന്നുള്ളതാണ് കോടതിയെ ഇത്തരമൊരു നടപടിയിലേക്ക് എത്തിക്കാന്‍ കാരണമായത്.

എന്തായാലും അച്ഛനമ്മാര്‍ ഒരു ഫേസ്ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങി മക്കളുടെ ഫ്രണ്ട് ആയി അവരെ നിരീക്ഷിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ അവര്‍ ഒപ്പിക്കുന്ന ഊരാകുടുക്കില്‍ പെട്ടു അഴിയെണ്ണുന്നത് നിങ്ങളായിരിക്കാം.

Advertisements