കുട്ടിക്കാലത്തേക്ക് മടക്കികൊണ്ടുപോകുന്ന മൂന്ന് മിനിട്ട് വീഡിയോ..

0
197

A-Tribute-To-Classic-Indian-Ads-Feat.-AIB-Voctronica

ബാല്യകാല സ്മരണകള്‍ എന്ന് കാവ്യാത്മകമായി പറയുമെങ്കിലും സംഗതി സത്യമാണ്, കുട്ടിക്കാലത്തെ ചില കാര്യങ്ങള്‍ മരിക്കും വരെ മറക്കാന്‍ ആകില്ല. അത്രത്തോളം സുന്ദര നിമിഷങ്ങള്‍ പിന്നീടൊരിക്കലും ജീവിതത്തില്‍ ഉണ്ടായി കാണില്ലെന്നും വരും. അത്രയ്ക്ക് ഇഷ്ടമാണ് നമ്മുടെ കുട്ടിക്കാലം

അടുത്ത വീട്ടില്‍ കൂറ്റന്‍ ആന്റിന ഉയര്‍ത്തി കണ്ട ചില പഴയകാല പരസ്യങ്ങളുടെ ഓര്‍മപ്പെടുത്തലാണ് ഈ മൂന്ന് മിനിട്ട് വീഡിയോ. അന്ന് കാണാതെ പഠിച്ച പരസ്യ ജിംഗിള്‍സ് വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ നിങ്ങളുടെ മനസ് കുളിരുമെന്ന് ഉറപ്പാണ്.

ഓര്‍ക്കുക,ഈ വീഡിയോയില്‍ ഓര്‍ക്കസ്ട്ര ഉപയോഗിച്ചിട്ടില്ല. എല്ലാ ശബ്ദങ്ങളും അനുകരിച്ച് അവതരിപ്പിക്കുകയാണ്.

കാണാം ആ കിടിലന്‍ വീഡിയോ