പ്രമുഖ കമ്പനികള്‍ വിപണിയില്‍ എത്തിക്കുന്ന കുപ്പിയില്‍ അടച്ച ഡിസ്റ്റില്‍ഡ് വാട്ടര്‍ ആരോഗ്യത്തിനു നല്ലതാണ്, ഇത് കുടിച്ചാല്‍ അസുഖങ്ങള്‍ വരില്ല എന്നിങ്ങനെയാണ് നമ്മുക്ക് ഇടയില്‍ പൊതുവേയുള്ള ഒരു ധാരണ…
എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലിലാണ് ഈ വെള്ളം ലഭിയ്ക്കുന്നത്. ഇതുകൊണ്ടു തന്നെ ദോഷങ്ങളും ഏറും എന്ന് നമ്മള് വിസ്മരിക്കുന്നു…
പ്ലാസ്റ്റിക് ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ വരുത്തുന്നുണ്ട്.
നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പിയിലാണ് പലപ്പോഴും കുടിവെള്ളം ലഭ്യമാകുന്നത്. പ്ലാസ്റ്റിക്കില്‍ ബിസ്ഫിനോള്‍ എന്നൊരു രാസവസ്തുവുണ്ട്. ഇത് ഈസ്ട്രജന് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കും. ബീജക്കുറവ്, പെണ്‍കുട്ടികള്‍ക്ക് നേരത്തെ ആര്‍ത്തവം വരിക, പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് ക്യാന്‍സര്‍ തുടങ്ങിയ സാധ്യതകളിലേയ്ക്ക് ഇത് വഴി തെളിയ്ക്കും.
ഗര്‍ഭകാലത്താണെങ്കില്‍ ഇത് കുഞ്ഞിനേയും ബാധഇയ്ക്കും. ബോട്ടിലുകളുണ്ടാക്കാന് പോളിവിനൈല്‍ ക്ലോറൈഡ് പോലുള്ള ഫാറ്റലേറ്റുകള് ഉപയോഗിയ്ക്കുന്നുണ്ട്. ഇത് വൃഷണസംബന്ധമായ പ്രശ്നങ്ങള്‍, ബീജക്കുറവ്, ലിവര്‍ ക്യാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങളിലേയ്ക്കു നയിക്കും.
ഇത്തരം ബോട്ടിലുകള്‍ ചൂടു തട്ടിയാല്‍ രാസപ്രതിപ്രവര്ത്തനം നടന്ന് അപകടകരമായ രാസവസ്തുക്കള്‍ വെള്ളത്തിലേയ്ക്കു കലര്‍ത്തും. അന്തരീക്ഷത്തിലെ ചൂടോ സൂര്യപ്രകാശമോ ഏറ്റു ചൂടായാലും ഇവ അപകടകരമാണെന്നതര്ഥം.
40 ശതമാനം ബോട്ടിലില്‍ ടാപ് വാട്ടര്‍ തന്നെയാണ് നിറയ്ക്കുന്നതെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ഫ്ളൂറൈഡും ആര്‍സെനിക്, അലുമിനിയം തുടങ്ങിയവും ആരോഗ്യത്തിന് ദോഷം വരുത്തും.
മത്രമല്ല, ഉപയോഗിച്ച ബോട്ടില്‍ നശിപ്പിയ്ക്കാതിരുന്നാല്‍ ഇതില്‍ തന്നെ വെള്ളം വീണ്ടും നിറച്ചു നല്‍കുന്നുമുണ്ട്. ഇതില്‍ വീണ്ടും വെള്ളം നിറയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്.