കുപ്പി വള – ഹാഷി മുഹമ്മദ്

719

03
എനിക്ക് അവളെ കാണാതിരിക്കാന്‍ കഴിയുന്നില്ല ഡാ .. , എത്രയെന്നു വെച്ചാ ഞാന്‍ അവളെ പിരിഞ്ഞു ഇരിക്കാ അവളുടെ അച്ഛനെ പേടിച്ചിട്ടാ ഒന്നും വിളിക്കുക പോലും ചെയ്യാതെ പാവം ! ഇവിടെന്നു ചെന്നിട്ടു ആദ്യം അവളെ പോയി കാണണം. അവളെ പിരിഞ്ഞുള്ള ഓരോ നിമിഷവും അത് ചിന്തിക്കാന്‍ പോലും വയ്യ എനിക്ക്. ആശുപത്രി കിടക്കയില്‍ നിന്ന് അവനിത് പറയുമ്പോള്‍ എന്റെ ഉള്ളൊന്നു പിടഞ്ഞു കാരണം അവനറിയില്ലലോ അവള്‍ മറ്റൊരാളുടെതായെന്നു. ഇത്രയും കാലം ഞാന്‍ അവനില്‍ നിന്ന് മറച്ച് വെച്ച സത്യം …

അവനു ജീവിക്കാനുള്ള ഏക പ്രത്യാശ നല്‍കുന്നത് അവളാണ്. ഏത് നിമിഷവും മരണത്തിനു കീയടങ്ങുമെന്ന അറിവുണ്ടായിട്ടും അനന്ദുവിനു എവിടുന്ന് കിട്ടുന്നു ഇത്ര ആത്മ ധൈര്യം. വെല്ലൂരിലെ റീജണല്‍ കാന്‍സര്‍ സെന്റെറിലെ ഒരു കാന്‍സര്‍ രോഗിയാണ് എന്റെ അനന്ദു. എനിക്ക് അവന്‍ കൂട പിറപ്പിനെ പോലെയാണ്, കുട്ടിക്കാലം മുതല്‍ ഒരുമിച്ച് പഠിച്ച ഉറ്റ കൂട്ടുകാര്‍. അത് കൊണ്ട് തന്നെ ഒരു രഹസ്യങ്ങളും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല ഈ ഒരു രഹസ്യം ഒഴികെ. അവന്റെ തലയില്‍ ഞാന്‍ പതിയെ തലോടി. ഡോക്ടര്‍ അവന്റെ ആഴുസിനു വിധി എഴുതിയതാണ് ഏറി പോയാല്‍ ഒരു മാസം, ഈ റൂമിലെ അവന്റെ ജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് ആറു മാസവും പത്ത് ദിവസവും തികയുന്നു , വേദനകുള്ള സൂചി എടുത്തതിനാലവാം അവന്‍ വേഗം മയക്കത്തിലേക്കു വഴുതി വീണത് . പാവം ഒരുപാട് വേദന സഹിച്ചു

ഞാന്‍ പതിയെ എണീറ്റ് ആശുപത്രി ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു , ഒരു നിമിഷം ഞാന്‍ ആ പഴയ കാലം ഓര്‍ത്തുപോയി .. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് ഒടുവില്‍ വിരഹത്തിന്റെ വേദനയും പേറി നഷ്ട സ്വപ്നങ്ങള്‍ സമ്മാനിച്ച ആ സുന്ദര കലാലയം . ആനന്ദും ഒരേ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത് . അവനു അവളോടുള്ള ഇഷ്ടം ആദ്യമായി അറിയിച്ചത് ഞാനായിരുന്നു .. അങ്ങനെ ആ ബന്ദം വളര്‍ന്നു പന്തലിച്ചു . ഒരിക്കലും പിരിയാത്ത ഇണ കുരുവികളായി മാറി അവര്‍ അവന്‍ എവിടെ ഉണ്ടോ കൂടെ അവളും കാണും . അവനു എന്നോടുള്ള അടുപ്പം പോലും കുറഞ്ഞെന്നു തോന്നിയ നിമിഷം , അവരോടു എനിക്കു അസൂയ ആയിരുന്നു , അവരുടെ സംസാരത്തിന് ഇടക്ക് സ്വര്ഗത്തിലെ കട്ടുറുംബ് ആവാന്‍ നില്‍ക്കാതെ ഞാന്‍ മെല്ലെ ഒഴിഞ്ഞു മാറിയിരുന്നു .

അവനു അവളെ ജീവനായിരുന്നു തിരിച്ചും അങ്ങനെ തന്നെ ,ആയിടക്കാണ് അനന്ദുവിനു കടുത്ത പനി വന്നത്. പതിയെ അവന്റെ ആരോഗ്യവും വഷളായി കൊണ്ടിരുന്നു, പിന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആവേണ്ടി വന്നു. ആദ്യം ഒക്കെ അവള്‍ കാണാന്‍ വന്നിരുന്നു കോളേജ് സമയം കഴിയും വരെ അവന്റെ ചാരത്ത് ഇരിക്കും.. പിന്നെ അവളുടെ വരവും കുറഞ്ഞു വന്നു . അച്ഛനെ പേടിച്ചിട്ടാണ് വരാത്തത് എന്ന് അനന്ദുവാണ് എന്നോട് പറഞ്ഞത് .

യഥാര്‍ത്ഥ രോഗം മനസ്സിലായതിനു ശേഷമാണ് അനുവിനെ വെല്ലൂരിലേക്ക് മാറ്റിയത് രക്തത്തിലെ കൌണ്ട് ക്രമാതീതമായി കുറഞ്ഞു വന്നു. ഡോക്ടര്‍ വിധി പറഞ്ഞതാണ് ഒരു രക്ഷയും ഇല്ലാന്ന്. അവന്‍ ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്ന തിരിച്ചരിവാവം അവളെ മറ്റൊരു വിവാഹത്തിനു പ്രേരിപിച്ചത്. കല്യാണം കഴിഞ്ഞു എന്ന് ഞാന്‍ അറിഞ്ഞതും അവളുടെ കൂട്ട് കാരി പറഞ്ഞിട്ടാണ്. അവള്‍ക്കു ഇതിനു എങ്ങനെ കഴിഞ്ഞു ഇത്ര ക്രൂരമാണോ പെണ്‍ മനസ്സ് . ഒരു പക്ഷെ അവള്‍ക്കാണെങ്കിലൊ ഈ ഗതി വരുന്നത് . ഞാന്‍ അവനോട് ഇതെങ്ങനെ പറയും പറഞ്ഞില്ലെങ്കില്‍ അവനോടു ചെയുന്ന ഏറ്റവും വലിയ പാപം ആവും അത് .പറഞ്ഞാല്‍ ഒരു പക്ഷെ അവന്‍ തകര്‍ന്നെനു വരാം …. ഞാന്‍ എന്ത് ചെയ്യും ആയിരമായിരം ചോദ്യ ശരങ്ങള്‍ അടുത്തുള്ള ഫാക്ടറിയിലെ സൈറണ്‍മുഴക്കം എന്റെ ചിന്തകളുടെ ഉറക്കം കെടുത്തി .അപോഴും എന്റെ പ്രിയകൂട്ടുകാരന്‍ മയക്കത്തിലാണ് അവളോട് കൂടെ ഉള്ള ജീവിതം സ്വപ്നം കണ്ടു കൊണ്ട്…

Advertisements