Narmam
കുബ്ബൂസിനെ പ്രണയിച്ച അബ്ബാസിന്റെ പോസ്റ്റുകള്‍
കൂട്ടുകാരന് പെണ്ണ് കാണാന്‍ വേണ്ടിയാണ് അവന്റെ കൂടെ ആ വീട്ടിലേക്കു കയറി ചെന്നത്, പെണ്ണിന്റെ ഉപ്പയുമായി വിശേഷങ്ങള്‍ എല്ലാം പറഞ്ഞിരിക്കുമ്പോള്‍ ആണ്ഞാന്‍ ചുമരില്‍ തൂങ്ങി കിടക്കുന്ന കലണ്ടറിലേക്ക് ചുമ്മാ നോക്കിയത്.
ഒരു മത സംഘടനയുടെ കലണ്ടര്‍ ആണ്. താഴെ വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നു. സ്ത്രീധനം വാങ്ങലും കൊടുക്കലും ഹറാം ആണെന്ന്..
ഞാന്‍ മെല്ലെ അവന്റെ ശ്രദ്ധ അങ്ങോട്ട് തിരിച്ചു.
പെട്ടന്നവന് പറഞ്ഞു വാ നമുക്ക് പോവാം.
84 total views

എഴുതിയത്: അബ്ബാസ് ഓ എം
കുട്ടിക്ക എന്ത് കറി വെച്ചാലും ഭയങ്കര എരിവായിരിക്കും. ഇന്നത്തെ മീന്‍ കറിയും നല്ല എരിവു തന്നെ. ചോറും കറിയുമെടുത്തു ഞാന്‍ റൂമില്‍ വന്നു. ടീവിയിലെ പഴയ ഒരു സിനിമ കണ്ടു കൊണ്ട് ഊണ് കഴിക്കാമല്ലോ.
ഒടുക്കത്തെ എരിവ്… കണ്ണില്‍ നിന്നും മൂക്കില്‍ നിന്നുമൊക്കെ വെള്ളം വന്നു കൊണ്ടിരുന്നു.
അപ്പോഴാണ് എന്തോ കാര്യം പറയാന്‍ എന്റെ റൂമിലേക്ക് കുട്ടിക്ക വന്നത്. കരഞ്ഞുകൊണ്ട് ചോറ് കഴിക്കുന്ന എന്നെ നോക്കി കുട്ടികാന്റെ ചോദ്യം.
അല്ല അബ്ബാസേ.. ഇജ്ജു ഈ പെണ്ണുങ്ങളെമാതിരി സീരിയലും കണ്ടു കരഞ്ഞോണ്ട് ഇരിക്കാണോ? അനക്കൊന്നും വേറെ പണിയൊന്നുമില്ലേ?
മൂത്തവരെ ബഹുമാനിക്കാന്‍ ആദ്യമായി പഠിപ്പിച്ച ഉദയ സിസ്റ്ററെ മനസ്സില്‍ പ്രാകികൊണ്ട് ഞാന്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചു.. !!
…………………………..
നേരം ബെളുത് ബരണ നേരത്ത് അലിക്കാക്കീം പെണ്ണുങ്ങളും ഓലെ കുട്ട്യോളും കൂടി എങ്ങട്ടോ പോകാനുള്ള പരിപാടി ആണ്. താത്തെണെങ്കില് മെല്ലെ നെലോളിച്ചുണുംണ്ട്..
ഇങ്ങളെങ്ങട്ടാ കാക്കേ ഇത്ര രാവിലെ തന്നെ കുട്ട്യോളേം മക്കളേംക്കെ ആയിട്ട്?
ആ.. അബ്ബാസേ .. ഒരു പത്തു സെന്റ് സ്ഥലം കിട്ടിക്കണെടാ.. അങ്ങട്ട് പോകാ..
ഇന്നയ്നു ഞായറായ്ച്ച അല്ലേ കാക്കേ. രജിസ്റ്ററോഫീസൊക്കെണ്ടാകോ?
ഇജ്ജൊന്നു മുണ്ടാതെ നിക്ക് പഹയാ. ഇബളെ ഇപ്പ മരിച്ചുന്നും പറഞ്ഞു ഫോണ്‍ ബന്നു. ഞങ്ങള്‍ ഇബളോടുക്കു പോകാന്‍ ഏറങ്ങീതാ ….
(അലിക്കാക്കാന്റെ ഭാര്യ പിതാവിന് രണ്ടു പെണ്മക്കള് മക്കളെ ഉള്ളൂ.. ഇരുപതു സെന്റ് സ്ഥലവും ജ)
…………………………..
കൂട്ടുകാരന് പെണ്ണ് കാണാന്‍ വേണ്ടിയാണ് അവന്റെ കൂടെ ആ വീട്ടിലേക്കു കയറി ചെന്നത്, പെണ്ണിന്റെ ഉപ്പയുമായി വിശേഷങ്ങള്‍ എല്ലാം പറഞ്ഞിരിക്കുമ്പോള്‍ ആണ്ഞാന്‍ ചുമരില്‍ തൂങ്ങി കിടക്കുന്ന കലണ്ടറിലേക്ക് ചുമ്മാ നോക്കിയത്.
ഒരു മത സംഘടനയുടെ കലണ്ടര്‍ ആണ്. താഴെ വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നു. സ്ത്രീധനം വാങ്ങലും കൊടുക്കലും ഹറാം ആണെന്ന്..
ഞാന്‍ മെല്ലെ അവന്റെ ശ്രദ്ധ അങ്ങോട്ട് തിരിച്ചു.
പെട്ടന്നവന് പറഞ്ഞു വാ നമുക്ക് പോവാം.
ഏതായാലും വന്നതല്ലേ ചായ കുടിച്ചിട്ട് പോകാം എന്ന് പറഞ്ഞിട്ട് ആ ഹംക് സമ്മതിച്ചില്ല
…………………………..
സെയില്‍സ് എന്‍ജിനിയര്‍ ആയി ഒരു മൂവാറ്റുപുഴക്കാരന് പയ്യന് ചാര്‍ജ് എടുത്തിരുന്നു, ടോണി, ജസ്റ്റ് എം ടെക് കഴിഞ്ഞു ഇറങ്ങിയതാണ്,ഫ്രഷ്… , വിസിറ്റിംഗ് വിസയില്‍ വന്ന ആള് പത്ര പരസ്യം കണ്ടു ഞങ്ങളുടെ കമ്പനിയില്‍ കയറിയിട്ട് രണ്ടു ദിവസമായി..വിസ കമ്പനി കൊടുക്കാം എന്ന് പറഞ്ഞു. സാലറിയും അവനിഷ്ട്ടപെട്ടു.
ഇന്ന് കാലത്ത് ആണ് അവന് കമ്പനി അക്കൊമെഡഷനിലേക്ക് താമസം മാറിയത് . വൈകീട്ട് രാജി കത്ത് കൊടുത്തു പോവുകയും ചെയ്തു. യുറോപ്പ്യന്‍ കക്കൂസ് ഇല്ലാതെ അവനു തൂറാന്‍ പറ്റില്ല.അതുകൊണ്ട് തന്നെ ഞങ്ങളെ അക്കൊമെഡഷന് അവനു പറ്റിയില്ല എന്നതാണ് കാരണം..
നിങ്ങള്‍ക്ക് വേണേല്‍ അവനെ അഹങ്കാരി എന്ന് വിളിക്കാം. പക്ഷെ എനിക്കവന് ഹീറോയാണ്. ഇങ്ങനത്തെ ഇന്ത്യാക്കാരും ഉണ്ടെന്നു ഫലസ്തീനികളും,ഖത്തരികലും,ലബനീസും ഒക്കെ ഒന്ന് മനസ്സിലാക്കട്ടെ. !!!!!!!
…………………………..
കേരളത്തിന് മാത്രമായി ഒരു പോപ് ഉണ്ട് എന്ന് കരുതുക. പോപ്പിനെ തീരുമാനിച്ചാല്‍ പുകക്കു പകരം മണം ആണ് ചിമ്മിനിയിലൂടെ വരുന്നതെങ്കില്‍ .
റബ്ബര്‍ ഷീറ്റിന്റെ മണം വരുമായിരിക്കും.
ഹിന്ദുക്കളുടെ കേരത്തിലെ ആത്മീയ നേതാവിനെ തിരഞ്ഞെടുക്കുന്ന അന്ന് ചിമ്മിനിയിലൂടെ കര്പ്പൂെരത്തിന്റെ മണം വന്നേക്കാം .
ഇനി കേരളത്തിലെ മുസ്ലിങ്ങള്ക്ക്റ എല്ലാവര്ക്കും കൂടി അങ്ങിനെ ഒരു മത അദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ..
നല്ല ബീഫ് ദംബിരിയാണി ചെമ്പിന്റെ് മൂടി തുറക്കുമ്പോള്‍ ഉള്ള മണം വരും
…………………………..
യുക്തിവാദി മതത്തിനെതിരെയിട്ട പോസ്റ്റില്‍ സമാധാനപരമായി മലയാളത്തില്‍ മറുപടി കൊടുത്തു തുടങ്ങുന്നത് പോലെയാണ് ഫോര്‍ക്കും ,നൈഫും ഉപയോഗിച്ച് ഭക്ഷണം കഴിച്ചു തുടങ്ങുന്നതും ..
ചര്‍ച്ച് കുറച്ചു പുരോഗമിച്ചാല്‍ പിന്നെ മലയാളത്തിനു പകരം മംഗ്ലീഷും,സമാധാനത്തിനു പകരം പരസ്പരം തെറി വിളികളുമായിരിക്കും. ഫോര്കിപന്റെം നൈഫിന്റെം കാര്യോം അതുപോലെ തന്നെ. അതോകെ ഭക്ഷണ അവശിഷ്ട്ടങ്ങള്ക്കികടയില് എവിടെയെങ്കിലും കിടക്കുന്നുണ്ടാകും,സമാധാനവും :):)
ഇന്നലെ ബഹറിനില്‍ ഉള്ള ഒരു സുഹൃത്ത് നല്കിിയ പാര്ട്ടികക്കിടയില് തോന്നിയ സ്റ്റാറ്റസ്
85 total views, 1 views today