Narmam
കുബ്ബൂസും ക്രിക്കറ്റും – അബ്ബാസ്
കുബ്ബൂസിനെ പ്രണയിക്കേണ്ടി വരുന്നത് –എന്താ സംശയം ? സര്‍ക്കാര്‍ സബ്സിഡി തന്നെ പ്രഥാന കാരണം. അതുകൊണ്ട് മാത്രമാണ് അതിത്ര കുറഞ്ഞ വിലക്ക് കിട്ടുന്നതും നമ്മളില്‍ പലരും പുച്ഛത്തോടെ അതിനെ കുറിച്ച് സംസാരിക്കുന്നതും.
98 total views

എഴുതിയത്: അബ്ബാസ് ഓ എം
കുബ്ബൂസിനെ പ്രണയിക്കേണ്ടി വരുന്നത് –എന്താ സംശയം ? സര്‍ക്കാര്‍ സബ്സിഡി തന്നെ പ്രധാന കാരണം. അതുകൊണ്ട് മാത്രമാണ് അതിത്ര കുറഞ്ഞ വിലക്ക് കിട്ടുന്നതും നമ്മളില്‍ പലരും പുച്ഛത്തോടെ അതിനെ കുറിച്ച് സംസാരിക്കുന്നതും.
രാത്രി അരി കഴുകി വെള്ളം തിളപ്പിച്ച് ചോറാക്കി അത് ഊറ്റി അതിലേക്കു കറിയുണ്ടാക്കി. എന്തോരം പണിയാ… ഒരു റിയാലിന് കുബ്ബൂസ് വാങ്ങിവന്നാല്‍ എന്തെളുപ്പം.
ആദ്യ കാല പ്രവാസിക്ക് വീട്ടുകാര്‍ക്കായി തലേന്ന് എഴുതി വെച്ച കത്ത് മുഴുവനാക്കാന്‍ കഴിയും. കൂട്ടുകാരുമായി കുറച്ചു നാട്ടു വര്‍ത്തമാനം പറയാം.
പിന്നീടു വന്ന പ്രവാസികള്‍ക്ക് അപ്പോഴേക്കും ടിവി കിട്ടിയിരുന്നു. കുബ്ബൂസ് വാങ്ങി അതിലേക്കൊരു മഴ പെയ്ത കറി ഉണ്ടാക്കി വെച്ചാല്‍ ഇഷ്ട്ടം പോലെ സമയം ടിവി കാണാം.
പിന്നീടു നെറ്റ് കാള്‍ വ്യാപകമായപ്പോള്‍ വീട്ടുകാരെയും നാട്ടുകാരെയും സംസാരിച്ചു കൊല്ലാന്‍ സമയം വേണമെങ്കില്‍ രാത്രി കുബ്ബൂസ് ഭക്ഷണം തന്നെ നല്ലതെന്ന് തോന്നി. ഓരോ കൂട്ടുകാരനും ഓരോ പ്രാദേശിക വാര്‍ത്താ ലേഖകന്‍ ആയതു നെറ്റ് കാള്‍ ചീപ് ആയതിനു ശേഷമാണല്ലോ ??
പിന്നീട് ഓണ്‍ ലൈന്‍ കാലഘട്ടം. കുബ്ബൂസ് പോലും വാങ്ങി കൊണ്ട് വരാന്‍ മറക്കുമ്പോള്‍ ആര് ചോറും കറിയും ഉണ്ടാക്കും?
നിങ്ങളൊക്കെ ഒരു നേരം പത്തിരിയില്‍ ഒഴിച്ച് കഴിക്കുന്ന കറി ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരു രാത്രിയും, ഒരു നാസ്തയും ലഞ്ചിന്റെയും അത്താഴത്തിന്റെയും ഇടക്കൊരു ഇടതത്തും തട്ടും. കുറച്ചു കുബ്ബൂസ് ഫ്രിഡ്ജില്‍ വേണമെന്നേ ഉള്ളൂ..
അതായത് കുബ്ബൂസില്‍ ആരും കറി ഒഴിച്ച് കഴിക്കാറില്ല. കറിയില്‍ കുബ്ബൂസ് ഒപ്പി കഴിക്കാരാണ് പതിവ്. ഗള്‍ഫില്‍ എത്തിയിട്ട് പഠിച്ച ചെലവ് ചുരുക്കലിന്റെ ആദ്യ പാഠം.
ചേരയെ തിന്നുന്ന നാട്ടില്‍ പോയാല്‍ ചേരയുടെ നടു കഷ്ണം തിന്നണം എന്ന പഴംചോല്ലും വിശ്വസിച്ചു ഒട്ടകത്തിനെ തിന്നുന്ന നാട്ടില്‍ പോയി ഒട്ടകത്തിന്റെ നടു കഷ്ണം തിന്നാന്‍ നോക്കിയാല്‍ ഒട്ടകത്തിന്റെ പൂഞ്ചി ചങ്കില് കെട്ടും.. അതോണ്ട് സാഹചര്യങ്ങള്‍ക്കനുസരിച്ചു പഴംചൊല്ലു മാറ്റി പറയാം.. ഒട്ടകത്തിന്റെ നാട്ടില്‍ ചെന്നാല്‍ ഒട്ടകം തിന്നുന്നപോലെ തിന്നുക.
മരുഭൂമിയിലെ കൊടും ചൂടില്‍ വളര്‍ന്നു വന്ന തലമുറയായതുകൊണ്ടാകാം കുബ്ബൂസ് പെട്ടെന്ന് കേടു വരില്ല. അതും ഒരു കാരണം തന്നെയാണ്.
ഒരു കിലോ കുബ്ബൂസിനു എത്ര രൂപയാണ് എന്ന് ചോദിച്ച എന്റെ പ്രിയ സ്നേഹിതല്‍ അബ്ദുവിനോട് ഞാന്‍ പറഞ്ഞു. പൊട്ടാ കുബ്ബൂസും പണവും ആരും തൂക്കി കൊടുക്കില്ല. എണ്ണിയെ കൊടുക്കൂ.. രണ്ടിന്റെയും മൂല്യം അത്രക്കും ഉയര്‍ന്നതാണ്.
കുബ്ബൂസേ നിന്റെ കാമുകന് ആണെന്ന് പറയുന്നതില്‍ എനിക്കൊരു അഭിമാന കുറവും ഇല്ല. നീയില്ലാത്ത പ്രവാസത്തിനെന്തു പ്രസക്തി.
—————————————————
ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങളും മലയാളി പ്രവാസികളും തമ്മിലുള്ള കുറച്ചു സാമ്യങ്ങള്‍

അബ്ബാസ് ഓ എം
രണ്ടു കൂട്ടര്‍ക്കും സ്വയം വിരമിക്കാന്‍ ഭയങ്കര മടിയാണ്. എടുത്തു പുറത്തിട്ടാലെ വിരമിക്കലിലെ കുറിച്ച് ആലോചിക്കൂ…
സാധാരണയായി രണ്ടു കൂട്ടരും സ്വന്തം നാട്ടില്‍ പുലികളും, മറുനാട്ടില്‍ പോയാല്‍ പൂച്ചകളും ആയിരിക്കും..
വിദേശത്ത് ജയിച്ചു വരുന്ന കളിക്കാര്‍ക്കും ലീവിന് വരുന്ന പ്രവാസിക്കും എയര്‍പോര്‍ട്ടില്‍ നല്ല സ്വീകരണം ആയിരിക്കും. എന്നാല്‍ തോറ്റു വരുന്ന കളിക്കാരനെയും, കാന്‍സെല്‍ ചെയ്തു വരുന്ന പ്രവാസിയെയും കാത്തിരിക്കുന്നത് തണുപ്പന്‍ സ്വീകരണം ആയിരിക്കും
പുതിയ കളിക്കാര്‍ക്കും, പുതിയ പ്രവാസികള്‍ക്കും കൊടുക്കാന്‍ ഒരുപാട് ഉപദേശങ്ങള്‍ ഉണ്ടാവും ഇവരുടെ കയ്യില്‍ ,നല്ല കാലത്ത് അവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ .
വിരമിച്ചു കഴിഞ്ഞാല്‍ കളിക്കളത്തിനു പുറത്തിരുന്നു കമന്ട്രി പറയാനേ രണ്ടു കൂട്ടരെയും പറ്റുകയുള്ളൂ.
99 total views, 1 views today