fbpx
Connect with us

കുമാരേട്ടന്റെ പ്രയാണങ്ങള്‍

എട്യേയ്.. ഞാന്‍ ദേങ്ങട് എറങ്ങണു ട്ടോ..

പ്രിയതമയോട് യാത്രയോതി കുമാരേട്ടന്‍ ഇറയത്തു തിരുകി വെച്ചിരുന്ന കാലന്‍ കുടയുമെടുത്ത് പുറത്തേക്കിറങ്ങി. നേരിയ ചാറ്റല്‍ മഴയില്‍ നിന്നും കാലന്‍ കുട അയാളുടെ ശരീരത്തിന് സംരക്ഷണം നല്‍കി. കാല്‍ വെപ്പുകളുടെ എണ്ണം കൂടി വന്ന് പടിപ്പുര വാതിലും കടന്ന് നീങ്ങുമ്പോള്‍ കുമാരേട്ടന്റെ മനസ് ശരീരത്തോട് മെല്ലെ സംവദിച്ചുകൊണ്ടിരുന്നു. അത് തലച്ചോറുകളിലൂടെ കടന്ന് ചിന്തകളായി രൂപാന്തരണം പ്രാപിച്ചുകൊണ്ടിരുന്നു.

 108 total views

Published

on

എട്യേയ്.. ഞാന്‍ ദേങ്ങട് എറങ്ങണു ട്ടോ..

പ്രിയതമയോട് യാത്രയോതി കുമാരേട്ടന്‍ ഇറയത്തു തിരുകി വെച്ചിരുന്ന കാലന്‍ കുടയുമെടുത്ത് പുറത്തേക്കിറങ്ങി. നേരിയ ചാറ്റല്‍ മഴയില്‍ നിന്നും കാലന്‍ കുട അയാളുടെ ശരീരത്തിന് സംരക്ഷണം നല്‍കി. കാല്‍ വെപ്പുകളുടെ എണ്ണം കൂടി വന്ന് പടിപ്പുര വാതിലും കടന്ന് നീങ്ങുമ്പോള്‍ കുമാരേട്ടന്റെ മനസ് ശരീരത്തോട് മെല്ലെ സംവദിച്ചുകൊണ്ടിരുന്നു. അത് തലച്ചോറുകളിലൂടെ കടന്ന് ചിന്തകളായി രൂപാന്തരണം പ്രാപിച്ചുകൊണ്ടിരുന്നു.

ജീവിതം മഹത്തായ ഒരു യാത്രയാണ്, എന്നാല്‍ ആ വലിയ യാത്ര അവസാനിക്കുന്നതോ പ്രാണന്‍ നഷ്ടപ്പെടുന്ന മരണമെന്ന മഹാ സത്യത്തിലും. മരണം അതിനപ്പുറം എന്തായിരിക്കും? ഒരുപക്ഷേ ഓരോ മനുഷ്യനും നേടേണ്ടതെന്തെന്ന വ്യക്തമായ കാഴ്ചപ്പാടില്ലാതെ എന്തൊക്കെയോ തേടുന്ന യാത്രയ്ക്കവസാനം നഷ്ടപ്പെടുന്ന പ്രാണനെക്കാള്‍ സുന്ദരമായതെന്തോ മരണത്തില്‍ നേടുന്നുണ്ടാവണം. അത്.. നിശബ്ദമായ ശാന്തതയാവാം, ഒന്നിനെയും ഓര്‍ക്കാതെ,ഒന്നുമൊന്നും ചിന്തിക്കാതെ, ഒട്ടും വേവലാതികളില്ലാതെ തികച്ചും സമാധാനപരമായ ഒരു അന്തരീക്ഷം. ചിലപ്പോള്‍ വേഗതയുടെ ഏറ്റവും ഉന്നതിയില്‍ കടിഞ്ഞാണില്ലാതെ പായുന്ന മനസിനെ നിയന്ത്രിക്കുന്ന പ്രാണനെക്കാള്‍ ആ ശ്യൂന്യത സുന്ദരമായിരിക്കണം.

കുമാരേട്ടനെങ്ങ്ടാ ഇത്രേം നേരത്തെ, വല്യ ഒരു യാത്രേടെ ലക്ഷണമുണ്ടല്ലോ….

Advertisement

പാല്‍ക്കാരന്‍ പയ്യന്റെ കുശലാന്വേഷണത്തിന് അയാള്‍ക്കെന്തോ മറുപടിയോതുവാന്‍ തോന്നിയതേയില്ല.. എങ്കിലും ഒന്നിനും കൊള്ളാത്ത മഹത് ചിന്തകളില്‍ നിന്നും ഉണര്‍ത്തപ്പെട്ടതിന്റെ അസാരസ്യങ്ങളെ മറച്ചുവെച്ച് അയാളൊന്ന് ചിരിച്ചെന്ന് വരുത്തി.

ചിരി ഈയിടെ കുറവാണ് കുമാരേട്ടന്.. ചിരികളെ സൂക്ഷിച്ച പേടകം നഷ്ടപ്പെട്ട ഒരു നിരാശഭാവം ആ മുഖത്തിപ്പോള്‍ ദൃശ്യമാണ്.

ജീവിതയാത്രയിലെ നഷ്ടസ്വപ്നങ്ങള്‍ നിരാശതകളെ നല്‍കിയ ഈ വൃദ്ധന്റെ മുഖത്ത് ഈയിടെ വല്ലാത്തൊരു നിര്‍വികാര ഭാവമാണ്. എങ്കിലും സ്വപ്നങ്ങളുടെ വെണ്‍ചിറകുകളേറുന്ന സ്വപ്നജീവിയായ ഈ മനുഷ്യന്റെ ഏകാന്ത നിമിഷങ്ങളില്‍ അയാളുടെ മുഖം അസ്തമന സൂര്യന്റെ ചുവപ്പും തുടുപ്പും പടര്‍ന്നു നില്‍ക്കാറുണ്ട്.

ഒറ്റപ്പെടലിന്റെ ബാല്യമായിരുന്നു കുമാരേട്ടന്.. സഹപാഠികളുടെ കളിചിരികളില്‍ നിന്നൊഴിഞ്ഞുമാറി ഏകാന്തമായൊരു കോണില്‍ ഏകനായിരുന്ന് സ്വപ്നം കാണാറുള്ള കുമാരേട്ടനെ ഇടക്കെങ്കിലും വാസ്തവികത്വങ്ങളിലേക്ക് ക്ഷണിക്കാറുള്ളത് യശോദയുടെ സാമീപ്യമായിരുന്നു. കുമാരന്റെ കൌമാരത്തിലെ നിര്‍വികാര ഭാവം അടര്‍ത്തി മാറ്റി അവിടെ പ്രണയത്തിന്റെ സുന്ദരഭാവം എഴുതി വെച്ചത് യശോദയാണ്. അവളുടെ പ്രണയം, അത് എത്ര പെട്ടെന്നാണ് കുമാരനെ മറ്റൊരു കുമാരനാക്കി തീര്‍ത്തത്. അന്നുമുതല്‍ ഇന്ന് വരെ ഉരുകിയൊലിക്കാതെ, ചോര്‍ന്നുപോകാതെ ആ പ്രണയം അവരില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ അതൊരു ദിവ്യ പ്രണയമായിരുന്നുവെന്ന് അനുമാനിക്കാം.

Advertisement

സത്യസന്ധനും മാന്യനുമായ കുമാരേട്ടന്റെ ജീവിതം മരുഭൂമിയുടെ വികൃതികള്‍ പോലെയാണ്. പലപ്പോളും വിധി അയാള്‍ക്ക് മുന്നില്‍ മരുപ്പച്ചക്കലായി വന്ന് ഭവിക്കാറുണ്ട്. സ്വപ്നജീവിയായ ഈ മനുഷ്യന്റെ ജീവിതം ഒരു മരീചിക പോലെയാണ് മറ്റൊരിക്കല്‍. ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവാത്ത ഒരവസ്ഥയില്‍ അതൊരു വിസ്മയം തീര്‍ത്തു നില്‍ക്കും. എന്നാലിപ്പോള്‍ ക്രുദ്ധനായ മാരുതന്റെ കോപം കലര്‍ന്നുണ്ടാവുന്ന പൊടിക്കാറ്റുകളില്‍ നിന്നും ചെളി പടര്‍ന്നിരിക്കുകയാണ് അയാളുടെ ജീവിതം ഇപ്പോള്‍.

കള്ളക്കുമാരാ.. ആരെ സ്വപ്നം കണ്ട് നടക്കുന്നു.. മരുമകളെയോ അതോ…..?

കുഞ്ഞുകുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ സ്വപ്ന ജീവിയായ കുമാരേട്ടനെ കാണുമ്പോള്‍ പലപ്പോളും പരിഹാസച്ചുവ കലര്‍ത്തി ചോദിക്കുന്ന ഈ ചോദ്യമാണ് ഇന്ന് കുമാരേട്ടന്റെ ഏറ്റവും വലിയ ദുഖം. ഈയൊരു ചോദ്യം മതിയായിരുന്നു ഒറ്റപ്പെടലുകളുടെ അന്ധകാരത്തില്‍ നിന്നും യശോദയുടെ പ്രണയം മോക്ഷം നല്‍കിയ കുമാരേട്ടനെ വീണ്ടും ഒറ്റപ്പെടലുകളുടെ വേദനകളിലേക്ക് തള്ളുവാന്‍. ഇന്നീ ലോകത്ത് കുമാരേട്ടനെ വിശ്വസിക്കുന്നത് യശോദ മാത്രം. ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെ, സ്‌നേഹത്തിന്റെ സുന്ദര വചനങ്ങളുമായി യശോദ കുമാരേട്ടനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആ വേദനാ സംഹാരിക്കും കുമാരേട്ടന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ ആ മുറിവിന്റെ വേദനയകറ്റാനാവുന്നില്ല.

കുമാരേട്ടന്റെ യാത്ര ഇരുവശവും നിരന്ന് നിന്ന് ഇളം കാറ്റിലൂടെ സന്ദേശങ്ങള്‍ കൈമാറിക്കളിക്കുന്ന ഞാവല്‍ മരങ്ങള്‍ നിറഞ്ഞ, നനഞ്ഞു പുതഞ്ഞ ചെമ്മണ്‍പാതകളെ പിന്നിലാക്കി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഈ നനഞ്ഞ മണ്ണിലെ ഓരോ ചവിട്ടടിയും കുമാരേട്ടനിപ്പോള്‍ അഗ്‌നിപാതയിലെ അസഹനീയ വേദന നല്‍കുന്നുണ്ട്. അയാളുടെ ഹൃദയം ദ്രുതഗതിയില്‍ മിടിക്കുകയും കരളില്‍ കരിമുള്ളു പടരുന്ന വേദന പടരുകയും ചെയ്യുന്നു. ഇടക്കിടെ ഉടുമുണ്ടിന്റെ കരയാല്‍ കണ്ണിമകളിലെ ഈര്‍പ്പം തുടക്കുന്ന കാഴ്ച അയാളിലെ നിരപരാധിത്വത്തിന്റെ വ്യക്തമായ തെളിവായിരിക്കണം.

Advertisement

മകന്റെ വിവാഹത്തോടെയാണ് കുമാരനെന്ന മാന്യനും സല്‍സ്വഭാവിയുമായ വ്യക്തി നാട്ടുകാര്‍ക്കിടയില്‍ തെമ്മാടിയും അധകൃതനുമായി തീര്‍ന്നത്. മക്കളുടെ ഇഷ്ടങ്ങള്‍ക്കായി ജീവിച്ച പിതാവ് തന്നെയായിരുന്നു കുമാരേട്ടന്‍. എന്നാല്‍ സ്വന്തം മക്കള്‍ തങ്ങളില്‍ നിന്നും അകന്ന് ജീവിക്കുന്നത് അയാള്‍ക്ക് സഹിക്കാനാവുമായിരുന്നില്ല.മക്കള്‍ എന്നും തങ്ങള്‍ക്കൊപ്പം വേണമെന്ന ചിന്ത ഒരുപക്ഷെ സ്വാര്‍ഥതയായിരിക്കാം. എന്നാല്‍ ആ സ്വാര്‍ഥത സ്‌നേഹത്തിന്റെ ഉത്തംഗശൃംഖങ്ങളില്‍ നിന്നും ഉല്‍ഭവിക്കുന്നത് തന്നെയാണ്.

അണുകുടുംബത്തെ മനസാ വരിച്ച മരുമകള്‍ക്ക് പക്ഷെ കുമാരേട്ടന്റെ ഈ സ്വാര്‍ഥതയോട് വല്ലാത്തൊരു ഈര്‍ഷ്യതയുണ്ടായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ഭര്‍ത്താവിന്റെ കാതിലോതിയ തലയണമന്ത്രങ്ങളില്‍ ഫലം കാണാതായ അവള്‍ക്ക് വാശിയേറി വന്നതുകൊണ്ടാവണം ഭര്‍ത്താവിന്റെ പിതാവിന്റെ നോട്ടങ്ങളിലും ഭാവങ്ങളിലും ലൈംഗിക ചേഷ്ടകള്‍ ആരോപിക്കാന്‍ അവള്‍ ഒരുമ്പെട്ടത്. അത് പക്ഷെ കുറിക്കു കൊള്ളുകയും ചെയ്തിരിക്കുന്നു.

കുമാരേട്ടന്റെ യാത്ര മകന്റെ വീടിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ഈ യാത്രയില്‍ അയാളുടെ മനസ് തെല്ലും ശാന്തമല്ല, മനസറിഞ്ഞ് മാപ്പിരക്കാന്‍ അയാള്‍ തയ്യാറുമല്ല, അല്ലെങ്കില്‍ തന്നെ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ക്ക് എങ്ങനെയാണ് മനസറിഞ്ഞ് മാപ്പിരക്കുന്നത്. എന്നാല്‍ താന്‍ ഇല്ലാതാവുന്നതോടെ ഒറ്റപ്പെട്ടുപോകുന്ന യശോദയെക്കുറിച്ച് അയാള്‍ക്ക് ചിന്തിക്കാതിരിക്കാനാവില്ല. അവള്‍ക്കായി എന്തുചെയ്യാനും കുമാരേട്ടന്‍ ഒരുക്കമാണ്. ആ സ്‌നേഹം തന്നെയാണ് ഇന്നത്തെ ഈ യാത്രക്ക് ആധാരവും.

കുമാരേട്ടന്റെ ശോകഭാവം കണ്ടിട്ടാവണം, ചാറ്റല്‍ മഴയുടെ ശക്തിയേറി വരുന്നു. ഭൂമിയില്‍ ശക്തിയോടെ വീഴുന്ന വലിയ ജലത്തുള്ളികള്‍ പ്രകൃതിയുടെ കണ്ണുനീര്‍ പോലെ തോന്നിച്ചു. ഇപ്പോള്‍ ഈ മഴക്ക് നേര്‍ത്ത തേങ്ങലിന്റെ താളമുള്ളത് പോലെ എനിക്ക് തോന്നുന്നു.

Advertisement

കുമാരേട്ടന്‍ മകന്റെ വീടിനടുത്തെത്തിയിരിക്കുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങുന്ന ശബ്ദം കേള്‍ക്കാം. വലതുകയ്യില്‍ നിന്നും കാലന്‍ കുട ഇടതുകയ്യിലേക്ക് മാറ്റി വലതു കൈ നീട്ടി അയാള്‍ ഗേറ്റ് തുറന്നു. മുറ്റത്തെ ചുവന്ന മണ്ണില്‍ തളം കെട്ടി നിന്ന മഴതുള്ളികള്‍ രക്തത്തുള്ളികളെ അനുസ്മരിപ്പിക്കുന്നു.

ആ വന്ദ്യവയോധികന്റെ വേദന കണ്ടിട്ടാവണം എങ്ങുനിന്നോ ശക്തമായ ഒരു കാറ്റു വീശി. പുറത്തെ നെല്പാടങ്ങളില്‍ നിന്നും കുളക്കോഴിയുടെ വേദന നിറയുന്ന കരച്ചില്‍ കേള്‍ക്കുന്നു.
ഇറയത്ത് കയറി കുട മടക്കി ആദ്യ പടി ചവിട്ടാനൊരുങ്ങവേ പിന്നില്‍ നിന്നും ശക്തമായ പ്രഹരമേറ്റതുപോലെ കുമാരേട്ടന്‍ മുന്നോട്ട് ആഞ്ഞു വീണു.

കുമാരേട്ടന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകുന്നത് കാണാം. സഹായത്തിനായി ഒന്നുറക്കെ വിളിക്കണമെന്ന് അയാള്‍ ആശിച്ചെങ്കിലും ശബ്ദം പുറത്ത് വന്നതേയില്ല. മെല്ലെ അടയാനൊരുങ്ങുന്ന കണ്ണുകള്‍ക്ക് മുന്നില്‍ അയാള്‍ കണ്ടു. സ്‌നേഹത്തിന്റെ പര്യായമായ യശോദയെ, കുഞ്ഞിളം കാലുകള്‍ കൊണ്ട് പിച്ച വെച്ച് അരികിലേക്കോടിയെത്തുയെത്തുന്ന തന്റെ മകനെ.. മെല്ലെ മെല്ലെ ആ ശരീരം നിശ്ചലമാവുകയായിരുന്നു.

അപ്പോള്‍ അകലെ നൊന്തു പെറ്റ മകനും ജീവനാഥനായ കുമാരേട്ടനും കൈകോര്‍ത്ത് പടികടന്നെത്തുന്നതും സ്വപ്നം കണ്ട് യശോദ കാത്തിരിക്കുകയായിരുന്നു…

Advertisement

 109 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
SEX11 hours ago

ഓറല്‍ സെക്‌സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്

condolence11 hours ago

സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

Entertainment12 hours ago

വിജയഘടകങ്ങൾ ഒരുപാടു ഉണ്ടെങ്കിലും ബിഗ്‌ബ്രദർ പരാജയപ്പെട്ടത് എന്തുകൊണ്ട് ? സിദിഖ് തുറന്നു പറയുന്നു.

Entertainment12 hours ago

തിലകനെ പോലും നാടകങ്ങളിൽ അദ്ദേഹം അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു.

Entertainment12 hours ago

അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

Entertainment12 hours ago

വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു സിനിമ, പക്ഷെ തീർച്ചയായും കണ്ടിരിക്കേണ്ടത്

Entertainment12 hours ago

വിനീത് ശ്രീനിവാസനോട് ബേസിൽ ജോസഫ് ചോദിച്ച ചാൻസിന്റെ കഥ, പിന്നെന്തു സംഭവിച്ചു എന്ന കഥ

article13 hours ago

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല

Entertainment13 hours ago

കറുപ്പിലേക്ക് കടക്കാതെ പച്ചനിറത്തിലുള്ള താടിയുടെ വളർച്ചാ ഘട്ടത്തിൽ ആമീർ ഖാൻ അത്രയും സുന്ദരനായിരുന്നു

Entertainment13 hours ago

പ്രേക്ഷകശ്രദ്ധ നേടുകയാണ് പൂങ്കുഴലിയുടെ ചിത്രങ്ങൾ

Entertainment13 hours ago

ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് വശത്തെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി കൺവെ ചെയ്യുന്ന ഒന്നായിരുന്നു

Entertainment14 hours ago

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment14 hours ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment22 hours ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment1 day ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment2 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment3 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment3 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment5 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Advertisement
Translate »