കുരങ്ങനായി തെറ്റിദ്ധരിച്ചു; സൌദിയില്‍ 60 കാരിയെ 30 കാരന്‍ വെടിവെച്ചു കൊന്നു

0
241

1

ഈ കഥയില്‍ ചോദ്യമില്ല എന്നാദ്യം പറഞ്ഞേക്കാം. സൗദി ഗസറ്റ് പത്രമാണ്‌ ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. തന്റെ കൃഷി തോട്ടത്തില്‍ ഈത്തപ്പഴമരത്തിന് മുകളില്‍ രാത്രി കയറിയ പഴം മോഷ്ടിക്കുകയായിരുന്ന 60 കാരിയെ കുരങ്ങന്‍ ആണെന്ന് ഈ 30 കാരന്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ഉടനെ ഇയാള്‍ വെടിവെച്ചുവത്രേ.

വെടിയേറ്റ ഉടനെ സ്ത്രീ താഴേക്ക് പതിച്ചു എന്നാണ് സൗദി ഗസറ്റ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. സ്ത്രീ ആണെന്ന് മനസ്സിലാക്കിയ ഉടനെ ഇയാള്‍ തന്നെ അവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവര്‍ മരണത്തിനു കീഴടങ്ങി. അയാള്‍ സ്വയം പോലീസിനു കീഴടങ്ങി.

വാല്‍കഷ്ണം: 60 കാരി മരത്തിനു മുകളില്‍ കയറിയത് എങ്ങിനെ എന്ന് ചോദിക്കരുത്. സൗദി ഗസറ്റ് ആണല്ലോ റിപ്പോര്‍ട്ട്‌ ചെയ്തത്.