Short Films
കുറച്ചു നല്ല ശമാര്യാക്കാര്‍…
ഇന്നത്തെ ലോകം അക്രമത്തിന്റെതാണ്. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലുമെല്ലാം നിറഞ്ഞു നില്കുന്നത് ഈ അവസ്ഥ തന്നെയാണ്. കണ്മുന്നില് കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് അപ്പാടെ പകര്‍ത്തുന്ന യുവ തലമുറയും.
137 total views

ഇന്നത്തെ ലോകം അക്രമത്തിന്റെതാണ്. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലുമെല്ലാം നിറഞ്ഞു നില്കുന്നത് ഈ അവസ്ഥ തന്നെയാണ്. കണ്മുന്നില് കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് അപ്പാടെ പകര്‍ത്തുന്ന യുവ തലമുറയും.
എന്നാല്‍ എനിക്ക് പറയാനുള്ളത് നല്ല മനസ്സുള്ള യുവതയെക്കുറിച്ചാണ്. സ്നേഹവും കരുണയും മനസ്സില്‍ സൂക്ഷിക്കുന്ന ഇവരെ യാദ്രിശ്ചികമായാണ് കണ്ടുമുട്ടിയത്…യൂട്യൂബില്‍ ഏതോ വീഡിയോ-ക്കായ് പരതിക്കൊണ്ടിരുന്നപ്പോള്‍ അറിയാതെ കണ്മുന്നില് പെട്ടതാണ് THE SAMARITAN എന്നാ ഒരു കൊച്ചു ഷോര്‍ട്ട്ഫിലിം. വീഡിയോ-യുടെ തമ്പ്നെയില്‍ പിക്ച്ചരില് കണ്ട ബാലന്റെ മുഖമാണ് ആ വീഡിയോ പ്ലേ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്. ഫിലിമിന്റെ പേര് അന്വര്ത്തമാക്കുന്ന ഒരു കൊച്ചു കഥ. കണ്ടു കഴിയുമ്പോള്‍ നാം ചിന്തിച്ചു പോകും. ഈ അവസ്ഥ നമുക്കായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു?
ഇന്ന് ന്യൂ ജെനറെഷന് ഫിലിമുകള്‍ നമ്മുടെയൊക്കെ മനസ്സിനെ കീഴ്പ്പെടുത്തുമ്പോള് എന്തു ധൈര്യത്തിലാണ് ഇങ്ങനെയൊരു വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത് എന്ന ചിന്തയാണ് ഇതിന്റെ അണിയറയിലേക്ക് എന്നെ കൊണ്ടെത്തിച്ചത്. അപ്പോഴേ ഫേസ്ബുക്കില്‍ കയറി തപ്പി.അണിയറ ശില്‍പ്പികളില്‍ കുറച്ചുപേര്‍ നേരത്തെ തന്നെ എന്റെ ഫേസ്ബുക്ക് ഫ്രെണ്ട്സ് ആയിരുന്നത് കൊണ്ട് ബാക്കിയുള്ളവരെ തപ്പി അലയണ്ട വന്നില്ല.ചിത്രത്തിന്റെ സംവിധായകന് അലന്, സഹസംവിധായകന് ഡോണി ജെ, എഡിറ്റര്‍ ബിബിന്‍, കഥാകൃത്ത് നജീഷ് പി എന്നിവര്‍ ഇമേജ് മള്‍ട്ടി മീഡിയ ക്യാമ്പെസില് നിന്ന് മള്‍ട്ടി മീഡിയ-യില്‍ ഡിപ്ലോമ കരസ്ഥമാക്കിയവരാണ്.ഈ മേഖലയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് തങ്ങളെ ഇവിടെ വരെയെത്തിച്ചതെന്നു ഡോണി ജെ പറഞ്ഞു.ഡിപ്ലോമ ചെയ്തു കൊണ്ടിരുന്ന കാലത്തു തന്നെ ആരംഭിച്ച ചര്‍ച്ചകളാണ് പലരീതിയില്‍ വഴിമാറി ഇന്ന് കാണുന്ന ദൃശ്യ രൂപത്തിലേക്ക് എത്തിയത്.ഇതിന്റെ തീം ഒരു സര്‍വ സാധാരണമായ ഒന്നാണ്.റിസ്ക് ആണെന്നറിഞ്ഞിട്ടും അതുതന്നെ പകര്‍ത്താന്‍ തീരുമാനിച്ചത് തങ്ങള്‍ക്ക് തന്നെയുണ്ടായ ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആണെന്ന് ഇവര്‍ പറയുന്നു.
“നിങ്ങള്‍ക്ക് അത്യാവശ്യപ്പെട്ട ഒരു സമയത്ത് കണ്ടറിഞ്ഞു സഹായം നല്കാന് എനിക്ക് കഴിഞ്ഞാല്‍ അതിനേക്കാളും വലിയ പുണ്യം വേറെയില്ല….പക്ഷെ ഞാന്‍ അങ്ങനെ ചെയ്യണ്ടേ? എല്ലാ മതങ്ങളും പറയുന്നത് തനിക്കുള്ളതില്‍ നിന്ന് മറ്റൊരാള്‍ക്ക് കൊടുക്കുമ്പോള്‍ ആണ് ദൈവം നിങ്ങള്‍ക്ക് അത് നൂറു മടങ്ങായി തിരിച്ചു തരിക എന്നാണ്.ഞങ്ങള്‍ക്ക് അത് ബോധ്യമായിട്ടുള്ളതാണ്….അതുകൊണ്ട് തന്നെ അത് ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു”.കഥാകൃത്ത് നജീഷ് പറഞ്ഞു.ഈ യുവാക്കളുടെ ആദ്യ ചലച്ചിത്ര സംരഭമാണ് ഇത്.യൂട്യൂബിലെ കമന്റുകള്‍ നോക്കിയാലറിയാം ആദ്യസംരഭമെന്ന നിലയില്‍ ഇവര്‍ക്ക് കാഴ്ചക്കാരെ എത്രത്തോളം സന്തോഷിപ്പിക്കാന്‍ കഴിഞ്ഞു എന്നത്.
“ധാരാളം പോരായ്മകള്‍ ഇതിനുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് കൊണ്ട് അതിന്റെ സമ്പൂര്‍ണമായ ഔട്ട് ഇറക്കാന്‍ കഴിഞ്ഞു എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ചാരിതാര്‍ഥ്യം ഉളവാക്കുന്ന ഒന്നാണ്.”സംവിധായകന് അലന് പറഞ്ഞു.”ധാരാളം അഭിനന്ദനങ്ങള്‍ വീഡിയോ-ക്കും അല്ലാതെയും ഞങ്ങള്‍ക്ക് ലഭിച്ചു.എല്ലാവരും പറഞ്ഞത് ഒരു ആദ്യസംരഭമെന്ന നിലയില്‍ നിങ്ങള്‍ക്ക് അഭിമാനിക്കമെന്നാണ്..എന്നാല്‍ ഞങ്ങള്‍ക്ക് അഭിമാനം നല്‍കുന്നത് ഈ ഫിലിം കണ്ട് കഴിയുമ്പോള്‍ കാഴ്ചക്കാരന് കരുണ കാണിക്കുന്നവന് എന്നും അത് തിരികെ ലഭിക്കും എന്ന വാചകത്തിന്റെ അര്‍ഥം മനസിലാക്കുന്നിടത്താണ്….”സഹ സംവിധായകന് ഡോണി ജെ കൂട്ടിച്ചേര്‍ത്തു.
അതെ അവര്‍ പറഞ്ഞത് സത്യമാണ്. ഈ വീഡിയോ-യില്‍ ഉടനീളം എനിക്കത് മനസ്സിലാകുകയും ചെയ്തു.കാണുന്ന ഏവര്‍ക്കും അത് മനസ്സിലാകും.മനസ്സിലുണ്ടായിരുന്നത് ലോകത്തോട് പറയാന്‍ കഴിഞ്ഞതില്‍ ഇവര്‍ക്ക് അഭിമാനിക്കാം..മറ്റൊരു കാലിക പ്രസക്തിയുള്ള വിഷയത്തിന്റെ എഴുത്തുപുരയിലാണ് ഇവര്‍……. ഈ അവസരം ഇവരെ പ്രോല്‍സാഹിപ്പിക്കാന്‍ നമുക്കുപയോഗിക്കാം.
138 total views, 1 views today