d5468b2ed5c7fcf3024cc0fae3e2847b

കേരളത്തെ ദൈവത്തിന്റ്റെ സ്വന്തം നാടാണെന്ന് വിളിക്കാമെങ്കില്‍ അതിന്റ്റെ തലസ്ഥാനമാണ്‌ വയനാട്. പോയിട്ടും പോയിട്ടും മതിവാത്ത ഒരു ദ്വീപുണ്ട് വയനാട്ടില്‍. കുറുവ ദ്വീപ്‌. പേരില്‍ തന്നെ നിങ്ങള്ക്ക് വ്യത്യസ്തത തോന്നുന്നില്ലേ ? “കുറുവാ ദ്വീപ്” എന്നാല്‍ കുറിയനാരുടെ ദ്വീപോന്നുമല്ല, എന്നാല്‍ പ്രകൃതി ഒരുക്കിയ വിസ്മയങ്ങളുടെ ഒരു അത്ഭുത ദ്വീപാണിത്.

വയനാട്ടിലെ കബിനി നദിയിലെ നീര്തടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഏകദേശം 950 ഏക്കര്‍ വിസ്തീര്ണ്ണം ഉള്ള ഒരു ദ്വീപ സമൂഹമാണ് കുറുവ ദ്വീപ്‌.. ജനവാസമില്ലാത്ത ദ്വീപ്‌ എന്ന ഒരു പ്രത്യേകതയും ഈ ദ്വീപിനുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ജനവാസമില്ലാത്ത സസ്യ ആവാസ വ്യവസ്ഥയെന്ന അന്താരാഷ്‌ട്ര ബഹുമതിയും കുറുവാ ദ്വീപിനുണ്ട് . സംരക്ഷിത വന മേഖലയായ ഈ ദ്വീപില്‍ അനേകലക്ഷം ഔഷധ ചെടികളുടെയും , സസ്യങ്ങളുടെയും കലവറയാണ് , ദേശാടന പക്ഷികളടക്കം ഒട്ടേറെ അപൂര്‍വ്വയിനം പക്ഷികളും വളരുന്നു . വംശ നാശ ഭീഷണി നേരിടുന്ന ഒട്ടേറെ അപൂര്‍വ്വയിനം ജീവ ജാലങ്ങളുടെ കലവറയാണ് കുറുവാ ദ്വീപ്‌ . ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന ഒട്ടേറെ ചിത്രശലഭങ്ങളും പക്ഷികളും ഇവിടെയുണ്ട് , ഇതുകൊണ്ട് തന്നെ പക്ഷി നിരീക്ഷകരുടെ ഇഷ്ട്ടയിടമാണ് കുറുവാ ദ്വീപ്.

wayanad-wildlife-sanctuary

വയനാടന്‍ മലനിരകളില്‍ നിന്നും ആരംഭിച്ച് മാനന്തവാടി വഴിയൊഴുകുന്ന കബനി നദി. മാനന്തവാടി – സുല്ത്താന്‍ ബത്തേരി താലൂക്കുകളുടെ അതിര്ത്തിയായ പയ്യമ്പള്ളി എന്ന സ്ഥലത്തുനിന്നാണ് കബനി നദി ഒട്ടേറെ ശാഖകളായി തിരിഞ്ഞ് കുറുവാ ദീപിനു ചുറ്റും ഒഴുകുന്നത്. ഇതില്‍ പ്രധാനമായ രണ്ടു പുഴകള്‍ കുറുവാ ദ്വീപിന്റ്റെ രണ്ടു ഭാഗത്ത്‌ കൂടിയും, മറ്റ് അനേകം ശാഖകള്‍ 950 എക്കര്‍ വരുന്ന കുറുവാ ദ്വീപിലെ പാറക്കെട്ടുകളെയും മരങ്ങളെയും തഴുകി ഒഴുകുന്നു, വീണ്ടും ഒറ്റ നദിയായി കര്ണാടകയിലെ കാവേരി നദിയിലേക്ക് ഒഴുകിച്ചേരുന്നു.

മാനന്തവാടി താലൂക്കിലെ പാല്വെ ളിച്ചവും , സുല്ത്താന്‍ ബത്തേരി താലൂക്കിലെ പാക്കവുമാണ് ദ്വീപിന്റ്റെ രണ്ടു ഭാഗങ്ങള്‍.. പാക്കത്ത് നിന്നും വെറും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് കബനി നദിയിലെ കുറുവാ ദ്വീപ്‌. സുല്ത്താ ന്‍ ബത്തേരിയിലൂടെ പുല്പ്പള്ളി വഴിയാണ് പാക്കത്ത് എത്തിച്ചേരുക.

800px-Kuruva_Island_-_views_from_Kuruva_Island26

സഞ്ചാരികളുടെ ഇഷ്ട്ടയിടമാണ് ഇന്ന് കുറുവ, ദിവസേന ഒട്ടേറെ സഞ്ചാരികള്‍ കുറുവാ ദ്വീപ്‌ കാണാനെത്തുന്നു. ഒരു ദ്വീപ്‌ എന്ന് കേള്‍ മ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന കാഴ്ചകളാകില്ല കുറുവ ദ്വീപിലെത്തിയാല്‍ കാണാനാകുക. നയന മനോകരമായ കുറേ കൊച്ചു കൊച്ചു ദീപുകളുടെയും പാറക്കെട്ടുകളുടെയും കാട്ടരുവികളുടെയും ഒരു കൂട്ടമാണ്‌ ഈ ദ്വീപ്‌. പാറക്കെട്ടുകളും അതിലൂടെ ഒഴുകുന്ന ജലധാരയാണ് ദ്വീപില്ന്റെ സിംഹ ഭാഗത്തെയും കാഴ്ച. മറ്റു കുറേ ഭാഗങ്ങള്‍ ഘോര വനം. ആകാശത്തേക്ക് വളര്ന്നു പന്തലിച്ച വന്‍ മരങ്ങള്‍. പേരറിയുന്നതും അറിയാത്തതുമായ ഒട്ടേറെ മരങ്ങള്‍. അത് നമ്മുടെ കണ്ണിന് വന്യമായ ഒരു കാഴ്ചാ അനുഭൂതി തന്നെ. ഒരു ദ്വീപില്‍ നിന്നും മറ്റു ദ്വീപിലേക്ക് മരച്ചില്ലയിലൂടെ ഊര്ന്നിറങ്ങിപ്പോകാം. ദ്വീപിനുള്ളില്‍ കുറെ കുളങ്ങളും നീര്ക്കെണട്ടുകളും ഉണ്ട്. പുറമേ കാണാന്‍ ശാന്തമായ ഈ കുളങ്ങള്‍ പക്ഷെ ഉള്വനശത്ത് നല്ല ചുഴിയുള്ളതാണ്. ഒട്ടേറെ പേര്‍ ഇവിടെ ചുഴിയില്‍ പെട്ട് മരണമടഞ്ഞിട്ടുണ്ട്, ഇത്തരം നീര്ക്കെട്ടുകള്ക്ക്ച മുന്നില്‍ മുന്നറിയിപ്പ് ബോര്ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

kuruva-350x210

അരുവികളില്‍ നിന്നും മറ്റൊന്നിലേക്കു ഒട്ടേറെ മരപ്പാലങ്ങള്‍ നിര്മ്മിച്ചിട്ടുണ്ട്, സഞ്ചാരികള്‍ക്കിരിക്കാന്‍ നിര്മ്മി ച്ച ഇരിപ്പിടങ്ങള്‍ എല്ലാം മുളകള്‍ കൊണ്ടാണ്, എന്റെ അറിവില്‍ ആ ദ്വീപിനകത്തു പ്രകൃതിയുടെ ഉല്പ്പന്നങ്ങള്‍ ആല്ലാതെ മറ്റൊന്നും ഇല്ല, എല്ലാം മുളകള്‍ കൊണ്ടും മറ്റു മരത്തടികള്‍ കൊണ്ടും നിര്മ്മിച്ചവയാണ്. ദ്വീപിനകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ സഞ്ചാരികള്‍ അല്ലാതെ മറ്റാരും ഇല്ല, വനംവകുപ്പും ടൂറിസം വകുപ്പും നിയമിച്ച ഗാര്ഡുമമാരുണ്ട്.ഇവരാണ് ദ്വീപിനകത്തെ നിയമപാലകര്‍. . അവരെല്ലാം ദ്വീപിന്റ്റെ പരിസര വാസികളായ ആധിവാസികളാണ്. ദ്വീപിനകത്തെ ചീവീടിന്റ്റെ അപാരമായ ശബ്ദമാണ് മറ്റൊരു പ്രത്യേകത. കാറ്റില്‍ മുളകള്‍ കൂട്ടിയുരുമ്മുമ്പോള്‍ ഉള്ള ഗ്ര്ര്ഗ്ര് ര്‍ ഗ്ര്ര്ഗ്ര് ശബ്ദം ചിലപ്പോള്‍ നമ്മെ ഭയപ്പെടുത്തും. ദ്വീപിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ നമ്മള്‍ മറ്റൊരു ലോകത്ത് എത്തിയ പ്രതീതിയാകും. എങ്ങും പ്രകൃതിയുടെ നിലക്കാത്ത സംഗീതം, മരങ്ങള്‍ മരങ്ങളോടും കിളികള്‍ കിളികളോടും സംസാരിക്കുനതിന്റ്റെ കള കള ശബ്ദം, കാട്ടരുവികള്‍ പാറക്കൂട്ടങ്ങളെ ആലിംഗനം ചെയ്തു കൊണ്ട് ഒഴുകിമാറിപ്പോകുന്ന കാഴ്ച . മനസ്സിനെ കുളിരണിയിച്ചുകൊണ്ട് ഒഴുകിയെത്തുന്ന തണുത്ത വയനാടന്‍ കാറ്റ്. ഒപ്പം കാട്ടുപൂക്കളുടെ സുഗന്ധവും. കണ്ണിനെ കുളിര്മ് കൊള്ളിക്കുന്ന ആ കാഴ്ച വിവരിക്കാന്‍ അവിടെ പോയാലല്ലാതെ ഒരു ചിത്രങ്ങള്ക്കും, ഒരു യാത്രാ വിവരണങ്ങള്‍ക്കും കഴിയില്ല.

kuruva_Island_04

മാനന്തവാടി താലൂക്കിലെ പാല്വെ‍ളിച്ചം വഴിയും പുല്പ്പളി പാക്കം വഴിയുമാണ്‌ ദ്വീപിലേക്കുള്ള പ്രവേശനം . പാല്വെഒളിച്ചത്ത് ടൂറിസം വകുപ്പും , പാക്കത്ത് വനം വകുപ്പുമാണ് ദ്വീപിലേക്ക് പൊതു ജനങ്ങള്ക്ക്ച‌ പ്രവേശനം അനുവദിക്കുന്നത്, വയനാട്ടിലെ മാനന്തവാടിയില്‍ നിന്നും മൈസൂര്‍ റോഡിലൂടെ ഏകദേശം 17 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ പാല്വെ്ളിച്ചം എന്ന സ്ഥലത്ത് എത്താം. ഇവിടെ സഞ്ചാരികള്ക്ക് ദ്വീപിലേക്ക് പ്രവേശിക്കാനായി മുളകൊണ്ടു നിര്മിച്ച ചങ്ങാടം ഉണ്ട്. കബിനി നദിയില്‍ വെള്ളം കുറവാണെങ്കില്‍ നദി മുറിച്ചു കടന്നു കാല്‍ നടയായും ദീപിലേക്ക് പോകാം. കനത്ത മഴക്കാലത്ത് ദ്വീപില്‍ വെള്ളം കയറും. ഈ സമയം ഇവിടേക്കുള്ള പ്രവേശനം നിര്ത്തി വെക്കുകയാണ് പതിവ്. ദ്വീപിനകത്ത്‌ പൊതുവേ പൊതു ജനങ്ങള്ക്ക് താമസ സൗകര്യം നല്കിയിട്ടില്ല, സഞ്ചാരികള്ക്ക്ക താമസിക്കാനായി ദ്വീപിന്റെ രണ്ടു പ്രവേശന സ്ഥലത്തും ടൂറിസം വകുപ്പ് ഡോര്മിറ്റരി നിര്മിച്ചിട്ടുണ്ട്. കൂടാതെ പരിസര പ്രദേശങ്ങളില്‍ ഒട്ടേറെ ഹോംസ്റ്റേ സൗകര്യങ്ങളും ലഭ്യമാണ്.

കേരളത്തിലെ മറ്റെല്ലാ വിനോദ സഞ്ചാര സ്ഥലങ്ങളെക്കാളും തികച്ചും വ്യത്യസ്തമാണ് കുറുവാ ദ്വീപ് എന്ന് ഒട്ടേറെ തവണ ഇവിടെ സന്ദര്ശിച്ച എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് . പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്ശി്ച്ചില്ലെങ്കില്‍ വലീയ നഷ്ട്ടമാവും . തോന്നുന്നില്ലേ നിങ്ങള്ക്കും ആ ദ്വീപിനെക്കുറിച് അറിയണമെന്നും അവിടെ പോകണമെന്നും.

You May Also Like

യാത്രകള്‍ അഥവാ പറിച്ചു നടലുകളുടെ ചരിത്രം

യാത്രകളാണത്രെ മനുഷ്യ ജീവിതങ്ങള്..! അച്ചന്റെ മുതുകിലൂടെ, അമ്മയുടെ ഗര്‍ഭപാത്രത്തിലൂടെ സഞ്ചരിച്ച്ഭൂമിയിലെത്തുമ്പോള്‍ അവനെ കാത്തിരിക്കുന്നതും യാത്രകള്‍ തന്നെ. ശൈശവത്തില്‍ നിന്നും ബാല്യത്തിലേക്ക്, ബാല്യത്തില്‍ നിന്നുകൌമാരത്തിലേക്ക്, പിന്നെ യൌവനത്തിലേക്ക്, യൌവനത്തില്‍ നിന്നുംവാര്‍ദ്ധക്യത്തിലേക്കും തുടര്‍ന്ന് ഒടുക്കത്തിലേക്കും ചുമക്കപ്പെടുന്നതിലേക്കുംഅടക്കപ്പെടുന്നതിലേക്കും വരെ നീളുന്ന വലിയ പ്രയാണങ്ങള്…

മലയാളികളുടെ ഇംഗ്ലീഷ് പ്രേമം – സുനില്‍ എം എസ്സ്

തുകൊണ്ട് ഇംഗ്ലീഷ് പഠനത്തെ നിരുത്സാഹപ്പെടുത്തുകയോ അപലപിയ്ക്കുകയോ ചെയ്യുന്നതിനു പകരം മലയാളസാഹിത്യത്തെ പ്രോത്സാഹിപ്പിയ്ക്കുക, അതു പടര്‍ന്നു പന്തലിയ്ക്കട്ടെ. മലയാളവടവൃക്ഷത്തിന്റെ ശീതളച്ഛായ തേടി മലയാളികളെത്തുക തന്നെ ചെയ്യും.

വര്‍ണവിവേചനം കാഴ്ചയിലല്ല, കാഴ്ച്ചപ്പാടുകളിലാണ് ജന്മമെടുക്കുന്നത്

കാഴ്ച്ചയുള്ളവരെപ്പോലെതന്നെ കാഴ്ച്ചയില്ലാത്തവര്‍ക്കും വര്‍ണവിവേചനം മനസിലാകുമോ?

സ്വപ്നം അത് ഒട്ടും അകലെയല്ല – ഇജാസ് ഖാന്‍..

ഒരു തട്ടുപൊളിപ്പന്‍ മസാല ഫിലിമിലെ നായകന്റെ സ്വപ്നതുല്യമായ വളര്‍ച്ചയുടെ കഥയല്ല മുകളില്‍ പറഞ്ഞിരിക്കുന്നത്. മറിച്ച് ഈ കാലഘട്ടത്തില്‍ ഏവര്‍ക്കും പ്രചോദനമാകുന്ന ഒരു ചെറുപ്പക്കാരന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ കഥ…