Education
കുറ്റവാളി നിങ്ങളുടെ കണ്ണിലുണ്ട് !!!
ഹാളില്‍ ബര്‍ത്ത് ഡേ പാര്‍ട്ടി തകര്‍ക്കുകയാണ്. ദ്രിശ്യ പ്രകാശത്തിലെ എല്ലാവിധ വര്‍ണ്ണങ്ങളിലും ഉള്ള ബള്‍ബുകള്‍ മിന്നിമറയുന്നു. ആല്‍ബെര്‍ട്ട് തന്റെ കാമുകിയായ കരോളിന്റെ ഫോട്ടോ എടുത്ത് രസിക്കുകയാണ്. ക്യാമറയും പിടിച്ചു നില്ക്കുന്ന ആല്‍ബെര്‍ട്ടിന്റെ പിറകിലെ കാഴ്ചകണ്ട് കരോളിന് ഞെട്ടി !
178 total views

ഹാളില്‍ ബര്‍ത്ത് ഡേ പാര്‍ട്ടി തകര്‍ക്കുകയാണ്. ദ്രിശ്യ പ്രകാശത്തിലെ എല്ലാവിധ വര്‍ണ്ണങ്ങളിലും ഉള്ള ബള്‍ബുകള്‍ മിന്നിമറയുന്നു. ആല്‍ബെര്‍ട്ട് തന്റെ കാമുകിയായ കരോളിന്റെ ഫോട്ടോ എടുത്ത് രസിക്കുകയാണ്. ക്യാമറയും പിടിച്ചു നില്ക്കുന്ന ആല്‍ബെര്‍ട്ടിന്റെ പിറകിലെ കാഴ്ചകണ്ട് കരോളിന് ഞെട്ടി ! അപ്പോള്‍ ആല്‍ബെര്‍ട്ട് കരോളിന്റെ ഒരു ഫോട്ടോ കൂടി എടുത്തു. കരോളിന്റെ കണ്ണിലെ ഭയം കണ്ട് ആല്‍ബെര്‍ട്ട് പിറകിലേക്ക് തിരിയാന്‍ തുടങ്ങിയതെ ഉള്ളൂ… അപ്പോഴേക്കും തലയില്‍ വെടിയേറ്റ് കരോളിന് നിലം പതിച്ച് കഴിഞ്ഞിരുന്നു ! ആളുകള്‍ ചിതറി ഓടി. പോലീസ് വന്നപ്പോഴും ക്യാമറയും പിടിച്ച് വിറങ്ങലിച്ച് നില്‍ക്കുകയാണ് ആല്‍ബെര്‍ട്ട്.
പോലീസ് അന്ന് പാര്‍ട്ടിക്കിടെ പിടിച്ച സകല ഫോട്ടോകളും അരിച്ചു പിറക്കി. എല്ലാവരും ഒരു അപരിചിതനെ കണ്ടു എന്നല്ലാതെ ഒരു ഫോട്ടോയിലും അയാളുടെ മുഖം തെളിഞ്ഞിരുന്നില്ല. യൂണിവേഴ്സിറ്റി ഓഫ് യോര്‍ക്കിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സൈക്കോളജിയിലെ Dr. Rob Jenkins ആല്‍ബെര്‍ട്ട് എടുത്ത കരോളിന്റെ അവസാന ഫോട്ടോ വിശദമായി തന്നെ പരിശോധിച്ചു. അപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി ആ അവസാന ഫോട്ടോയില്‍ കരോളിനെ വധിച്ച ആളുടെ മുഖവും പതിഞ്ഞിട്ടുണ്ട്!!
കുറ്റാന്യോഷണ ലോകത്തില്‍ ഒരു പുതു സാങ്കേതിക വിദ്യ അവിടെ പിറവി എടുക്കുകയായിരുന്നു. ആല്‍ബെര്‍ട്ട് എടുത്ത കരോളിന്റെ ഫോട്ടോയില്‍, കരോളിന്റെ കണ്ണിലെ കൃഷ്ണ മണിയില്‍ ആയിരുന്നു കൊലപാതകിയുടെ മുഖം ഒളിഞ്ഞിരുന്നത് !! (Pupil reflections in photograph). അതെ… ഫോട്ടോ എടുക്കുന്ന ആളും.. അയാളുടെ പിറകില്‍ നിലക്കുന്നവരും ആ ഫോട്ടോയില്‍ ഉള്‍പ്പെടും !! കണ്ണിലെ പ്രതിഫലനങ്ങള്‍ തിരിച്ചറിയാന്‍ പാകത്തില്‍ ഒരു ഫോട്ടോ ആക്കി മാറ്റാന്‍ കുറച്ചു ബുദ്ധിമുട്ട് തന്നെ ആണ്. പക്ഷെ ഫോട്ടോ എടുത്തത് 12 മെഗാ പിക്സലില്‍ കൂടുതല്‍ ഉള്ള ക്യാമറയില്‍ ആണെങ്കില്‍ വലിയ ബുദ്ധിമുട്ട് ഇല്ല. മരിക്കുന്നതിന് മുന്‍പ് കരോളിന് കുറ്റവാളിയെ നോക്കിയത് കൊണ്ടാണ് ആയാള്‍ താന്‍ വധിച്ച ആളുടെ കണ്ണിലെ കൃഷ്ണമണിയില്‍ കുടുങ്ങി പോലീസ് വലയില്‍ ആയത്. Dr. Rob Jenkinsന്റെ പഠനങ്ങള്‍ ഈ ലിങ്കില്‍ ഉണ്ട്
179 total views, 1 views today