fbpx
Connect with us

കുറ്റവും ശിക്ഷയും

‘ഡാ മച്ചൂ നീ ഇത് പോകുന്ന വഴിക്ക് ആ ഫാന്‍സി കടയില്‍ കൊടുക്കണം’, ഒരു ബാഗ് എടുത്ത് അവന്‍ എന്റെ ബൈക്കില്‍ വച്ച് തന്നു,

‘ഇതെന്താടാ?’
‘ഹേയ്, അതവനുള്ള കുറച്ച് ടോയ്‌സാണ്, ജസ്റ്റ്, ഷാജി തന്നതാണെന്ന് പറഞ്ഞാല്‍ മതി, പിന്നേയ്, അവന്‍ കുറച്ചു കാശ് തരും, അത് നീ എടുത്തോ ട്ടോ’,

 116 total views

Published

on


‘ഡാ മച്ചൂ നീ ഇത് പോകുന്ന വഴിക്ക് ആ ഫാന്‍സി കടയില്‍ കൊടുക്കണം’, ഒരു ബാഗ് എടുത്ത് അവന്‍ എന്റെ ബൈക്കില്‍ വച്ച് തന്നു,

‘ഇതെന്താടാ?’
‘ഹേയ്, അതവനുള്ള കുറച്ച് ടോയ്‌സാണ്, ജസ്റ്റ്, ഷാജി തന്നതാണെന്ന് പറഞ്ഞാല്‍ മതി, പിന്നേയ്, അവന്‍ കുറച്ചു കാശ് തരും, അത് നീ എടുത്തോ ട്ടോ’,

ദൈവമേ, ഒരു നൂറു തടഞ്ഞെന്നാ തോന്നുന്നത്, വണ്ടിക്കിത്തിരി എണ്ണയും പരിവാര്‍ ഹോട്ടലില്‍ നിന്നൊരു ബിരിയാണിയും. ഒടുക്കത്തെ എണ്ണ വില, അല്ലെങ്കില്‍ ഒരു സിനിമയും കാണാമായിരുന്നു. സാരമില്ല പടം അടുത്ത പ്രാവശ്യം കാണാം, ഇനിയും ഇത് പോലെ എന്തെങ്കിലും ഒത്തു വന്നാലോ?

മാവൂര്‍ റോട്ടിലെ ഒരു ചെറിയ ഫോട്ടോ കോപ്പി സെന്ററില്‍ പണിക്കു നിന്നപ്പോഴാണ് ഷാജിയെ പരിജയപെടുന്നത്, ചില ബില്ലുകളും കടലാസുകളും കോപ്പിയെടുക്കാന്‍ വന്നപ്പോള്‍ കണ്ടു പരിജയപ്പെട്ടതാണ്, ചില ദിവസങ്ങളില്‍ എന്തെങ്കിലും ഒരു പൊതി അവന്‍ അവിടെ കൊണ്ട് വെക്കും, എനിക്കൊരു നൂറു രൂപയും തരും , വൈകാതെ അത് ആരെങ്കിലും വന്നു എടുത്തു കൊണ്ട് പോകുകയും ചെയ്യും, ചേതമില്ലാത്ത ഒരു ഉപകാരം.നൂറ്റി ഇരുപതു രൂപ ഡെയിലി കിട്ടിയിരുന്ന എനിക്ക്, വെറുതെ ഒരു നൂറുറുപ്പിക കിട്ടുന്നത് ഒരു വലിയ കാര്യം തന്നെ അല്ലേ.

ഇപ്പോള്‍ കോര്‍പറേഷന്റെ അടുത്തുള്ള കടയിലാണ് ജോലി ചെയ്യുന്നത്, നൂറ്റന്പതു രൂപ ഡെയിലി ശമ്പളവും ഒരു ബൈക്കും തരാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നും നോക്കാതെ ഇങ്ങോട്ടേക്കു ചാടി, കടയില്‍ സമയത്തിനെത്താന്‍ വേണ്ടിയാണ് മുതലാളി ബൈക്ക് തന്നത് , പഴയൊരു കവാസാക്കി.

Advertisement

ഇപ്പോഴത്തെ ചെക്കന്മാര്‍ക്ക് ബൈക്കും മൊബൈലും ഇല്ലാതെ എങ്ങിനെ ജീവിക്കാനാവും, വീട്ടില്‍ പറഞ്ഞിട്ടു നോ രക്ഷ, അവര്‍ക്കുണ്ടോ പുതിയ ചെക്കന്മ്മാരുടെ വികാരം മനസ്സിലാവുന്നു.
കട മാറിയെങ്കിലും ഷാജിയുമായുള്ള ഈ ബന്ധം തുടര്‍ന്ന് പോന്നു.

‘ദൈവമേ’, ഇപ്പം ഇടിച്ചേനെ, ടൌണിലെ ഓട്ടോക്കാരെ കൊണ്ട് തോറ്റു’, പലതും ആലോചിച്ചു കൊണ്ടിരിന്നപ്പോള്‍ വണ്ടി ഓടിക്കുകയാണെന്ന് മറന്നു പോയി, ഒരു ഓട്ടോക്കാരന്റെ മുന്‍പിലാണ് ചെന്ന് ചാടിയത്, അയാള്‍ സഡന്‍ ബ്രേക്കിട്ടതു കൊണ്ട് ഇറച്ചിയില്‍ മണ്ണ് പറ്റാതെ രക്ഷപ്പെട്ടു. തിരിഞ്ഞു നോക്കാതെ വണ്ടിയെടുത്ത് വേഗം അവിടെ നിന്നും രക്ഷപ്പെട്ടു.ഏതായാലും ഹെല്‍മെറ്റ് ഇട്ടതു നന്നായി, പിന്നില്‍ നിന്നും ഓട്ടോക്കാരന്റെ ആക്രോശം കേള്‍ക്കേണ്ടി വന്നില്ല, ഏതായാലും ഒന്നുറപ്പാ, ഒട്ടോകാരന്‍ തന്റെ തന്തക്കും തള്ളക്കുമായിരിക്കണം വിളിച്ചത്.ഹാവൂ ഏതായാലും ഇന്നത്തെ ദിവസം കൊള്ളാം.

റോട്ടിലെ എല്ലാ കുണ്ടും കുഴികളും താണ്ടി അവസാനം ഷാജി പറഞ്ഞ ഫാന്‍സി കടക്കു മുന്നില്‍ എത്തി, വണ്ടി ഒതുക്കി ഇറങ്ങാന്‍ നോക്കിയപ്പോള്‍, കടയില്‍ നിന്ന് ഒരാള്‍ പിന്നോട്ട്, പിന്നോട്ട് എന്ന് ആഗ്യം കാട്ടി, ഞാന്‍ അയാള്‍ പറഞ്ഞ പോലെ കടയുടെ പിന്നിലേക്ക് ചെന്നു, അയാള്‍ എന്റെ കയ്യില്‍ നിന്നും ബാഗ് വാങ്ങി, എന്നിട്ട് കീശയില്‍ നിന്നും ഒരു മടക്കി ഒട്ടിച്ച കവര്‍ എടുത്തു എനിക്ക് തന്നു, എന്നിട്ട് എന്നോട് വേഗം പൊക്കോളാന്‍ പറഞ്ഞു.
കവറിനു നല്ല കനം, ഒന്ന് തുറന്നു നോക്കിയാലോ, വേണ്ട കുറച്ചു ഉള്ളിലോട്ട് പോയിട്ട് നോക്കാം, കവര്‍ വേഗം പോക്കറ്റിലിട്ടു.

നൂറല്ല, ഒരായിരം സ്വപ്‌നങ്ങള്‍ മനസ്സിലേക്ക് ആര്‍ത്തിരമ്പി വന്നു, ഇതൊരു ബിരിയാണിയിലോന്നും നില്‍ക്കൂല, അപ്‌സരയില്‍ നിന്നും ഒരു സിനിമയും, അതും ബാല്‍ക്കണി തന്നെ എടുക്കണം, ദുല്‍ക്കരിന്റെ പടമാണ്, ടിക്കെറ്റ് കിട്ടുമോ എന്തോ?, സാരമില്ല ബ്ലാക്കിലെങ്കിലും എടുക്കാം, കാശല്ലേ കയ്യിലിരിക്കുന്നത്, അല്ല പിന്നെ.
വണ്ടി ഒറ്റയടിക്ക് തന്നെ സ്റ്റാര്‍ട്ട് ആക്കി, സമയം വൈകിയിരിക്കുന്നു ഞാന്‍ വേഗം കട ലക്ഷ്യമാക്കി നീങ്ങി.
ദൈവമേ, ഗെയിറ്റടവാണ്, ഗെയിറ്റ് താണ് വരുന്നതിനു മുന്‍പ് അപ്പുറത്ത് കടക്കാന്‍ ഒരു സര്‍ക്കസ് കളിച്ചു നോക്കി, പക്ഷെ നടന്നില്ല, നാശം ഇന്നും വൈകിയത് തന്നെ, മുതലാളിയുടെ വായിലുള്ളത് മുഴുവന്‍ കേള്‍ക്കേണ്ടി വരും.
ഹെല്‍മെറ്റ് ഊരി ടാങ്കിന്റെ മുകളില്‍ വെച്ച്, കണ്ണാടിയില്‍ നോക്കി മുടി ഒന്നു മാടി മുന്നോട്ടു വലിച്ചിട്ടു, പാന്റിന്റെ പോക്കറ്റിനു മുകളിലൂടെ ഒന്ന് തപ്പി നോക്കി, കവര്‍ അവിടെ തന്നെയുണ്ട്, മോനെ ഇന്ന് നിന്റെ ദിവസമാണ്, ചെറുതായൊരു ചൂളം വിളിച്ചു തിരിഞ്ഞു നോക്കിയത് ഒരു സ്‌കൂട്ടിയിലേക്ക് ,
ഹ്മ്ഹം, കൊള്ളാം, വിമന്‍സ് കോളേജിലെ രണ്ടു ചെത്ത് പിള്ളേര്‍, ബീച്ചിലെക്കായിരിക്കും, അല്ലാതെവിടെക്കാ.

Advertisement

അവര്‍ തന്നെ നോക്കി എന്തോ കുശുകുശുക്കുന്നുണ്ട് , പോസ് ഒട്ടും വിടാതെ അവരെ ഞാന്‍ ഒന്ന് ചുഴിഞ്ഞു നോക്കി, പിന്നില്‍ ഇരുന്നവളുമായി ഒന്ന് കണ്ണുടക്കി, ഒരു മന്ദസ്മിതം പ്രതീക്ഷിച്ചു, എവിടെ?
മുന്നില്‍ ഉള്ളവളും എന്നെ ഒന്ന് ചരിഞ്ഞു നോക്കി, പുച്ഛം, ഹ്മം ..

രണ്ടു പേരും വീണ്ടുമെന്തോ കുശുകുശുത്ത് ചിരിക്കുന്നു.

ഒരു ഒണക്ക കുപ്പായവും, ഒരു പാട്ട വണ്ടിയും, ഒരു ജീന്‍സ് പോലുമില്ലാത്ത പയ്യന്മാരോ? അതായിരിക്കണം അവര്‍ എന്നെ പറ്റി വിലയിരുത്തിയിട്ടുണ്ടാവുക. വേണ്ട മോളെ നമ്മുടെ മരവും ഒരു ദിവസം കായ്ക്കും, എന്ന് മനസ്സില്‍ പറഞ്ഞു കവറിന്റെ മുകളിലൂടെ ഒന്ന് കൂടി തലോടി.
വേഗം ഹെല്‍മറ്റ് എടുത്തു തലയില്‍ വെച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതെ ഉള്ളൂ ഒരു രക്ഷ, കേന്ദ്ര ഗവണ്മെന്റിനു ഒരായിരം നന്ദി മനസ്സില്‍ പറഞ്ഞു.

ഭാഗ്യം ഗെയിറ്റ് തുറന്നു, അവളുമാര്‍ ഞെക്കി സ്റ്റാര്‍ട്ട് ആക്കി മുന്നിലേക്ക് കുതിച്ചു,
നാശം,വണ്ടി അടിച്ചിട്ട് സ്റ്റാര്‍ട്ട് ആവുന്നില്ല, പിന്നില്‍ നിന്നും ഹോണടിയുടെ ബഹളം,
‘എടുത്തു മാറ്റെടോ നിന്റെ പാട്ട വണ്ടി, മനുഷ്യനെ മെനക്കെടുത്താനായി ഓരോന്ന് ഇറങ്ങിക്കോളും’
ഒരു സഹോദരന്‍ തന്റെ പ്രഷര്‍ നില രേഖപ്പെടുത്തി.

Advertisement

പിന്നെ വേഗം തന്നെ രണ്ടു കാലുകള്‍ കൊണ്ട് തുഴഞ്ഞു ബൈക്ക് ഒരു വശത്തേക്ക് ഒതുക്കി, ദൈവമേ എണ്ണ തീര്‍ന്നോ?, ഇടത്തേ കാലില്‍ താങ്ങി വണ്ടി ഒന്നു ചരിച്ചു നേരെ നിര്‍ത്തി, ആഞ്ഞൊരടി, ഹൂ .. സ്റ്റാര്‍ട്ട് ആയി, ആക്‌സിലേറ്റര്‍ മുരുണ്ടി പിടിച്ചു വേഗം ഗെയിറ്റ് കടന്നു. ഇനിയപ്പം വീണ്ടും ഗെയിറ്റ് അടച്ചാലോ, പെട്ട് പോയത് തന്നെ..

ഹോ, ഈ കവര്‍ ഒന്നു തുറന്നു നോക്കാന്‍ എന്താ വഴി, ആലോചിച്ചു തീരും മുമ്പ്, ദേ കിടക്കുന്നു മുന്‍പില്‍ ഒരു ലോറി, പാര്‍ക്ക് ചെയ്തിട്ടിരിക്കുകയാണ്, അതിന്റെ പിന്നില്‍ നിര്‍ത്തി തുറന്നു നോക്കാം, ആരും കാണൂല്ലല്ലോ.

വണ്ടി അവിടെ നിര്‍ത്തി സൈഡ് സ്റ്റാന്‍ഡില്‍ ആക്കി ഇറങ്ങാന്‍ നോക്കിയപ്പോള്‍, പിന്നില്‍ നിന്നും ഒരു മുരള്‍ച്ച ‘ ഡാ പയ്യന്‍സ് അവിടെങ്ങും ഇരുന്നു മുള്ളരുത്, നല്ല ചുട്ട അടി കിട്ടും, പറഞ്ഞേക്കാം’. ഒരു തടിയന്‍, കൈയുള്ള ബനിയനും കള്ളി മുണ്ടും,കണ്ടിട്ട് അങ്ങാടിയിലെ ജയനെ പോലെയുണ്ട്,
പോയേക്കാം, വെറുതെ എന്തിന്നാ വല്ലവന്റെയും കൈക്ക് പണിയുണ്ടാക്കുന്നത്.

ഭാഗ്യം വണ്ടി ഓഫായിട്ടില്ല,വേഗം മുന്നോട്ടെടുത്തു, അല്പം ദേഷ്യം ആക്‌സിലേറ്ററില്‍ പകര്‍ന്നു ക്ലച്ചു പിടിച്ചു നന്നായിട്ടൊന്നു മുരുണ്ടി , കുട്ടിയേയും കൊണ്ട് നടന്നു പോവുകയായിരുന്ന ചേച്ചി ഒന്നു ഞെട്ടി, അവരുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നതിനു മുന്‍പേ വണ്ടി പറത്തി വിട്ടു.
ഹെന്റെ ദൈവമേ ഈ കവര്‍ ഒന്നു തുറന്നു നോക്കാന്‍ ഒരു രക്ഷയുമില്ലേ?എത്ര രൂപയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ കുറച്ചു മനസ്സമാധാനം ആയേനെ, നാശം.

Advertisement

‘ ചോരീ ചോരീ, ചുപ്‌കെ ചുപ്‌കെ ‘ മൊബൈല്‍ റിംഗ് ചെയ്യുന്നു, ആരാണപ്പാ ഈ നേരത്ത് വിളിക്കുന്നത്, കഷ്ടപ്പെട്ട് പോക്കറ്റില്‍ നിന്നും ഫോണെടുത്തു, സമാധാനം, നിലത്തു വീണു വീണ് ഫോണിന്റെ ഡിസ്‌പ്ലേ പോയിക്കിട്ടിയത് കൊണ്ട് ആരാ വിളിക്കുന്നത് എന്ന് മനസ്സിലാവില്ല.
‘ഹലോ’..

‘ഇതെവിടെ പോയി കിടക്കാണ് പന്നീടെ മോനേ, കടയില്‍ ആള്‍ക്കാര്‍ വന്നോണ്ട് നിക്കാ’

‘ചേട്ടാ ഞാനിതാ എത്തിപ്പോയി, ഗെയിറ്റ് കുടുങ്ങിയതാ ‘

കുറച്ചൂടി കനത്തില്‍ രണ്ടു വാക്ക് കൂടി പറഞ്ഞു, മുഖത്തടിച്ച പോലെ ഫോണ്‍ വച്ചു.

Advertisement

മുതലാളിയാണ്, മൂപ്പരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സമയം ഒന്‍പതാകുന്നു, സാധാരണ എട്ടര ആവുമ്പോഴേക്കും ഞാന്‍ എത്താറുണ്ട്, രാവിലെ എട്ടു മണിക്ക് മുതലാളിയാണ് വന്നു കട തുറക്കുന്നത് , അര മണിക്കൂറോളം മൂപ്പര്‍ അവിടെ ഇരിക്കും, അത് കഴിഞു അടുത്ത കടയിലേക്ക് പോകണം.
ഞാനിപ്പോ എന്ത് ചെയ്യാനാ, ഗെയിറ്റ് കുടുങ്ങിയത് എന്റെ തെറ്റാണോ, കുറ്റം റയില്‍വേയുടേതല്ലേ, അല്ല പിന്നെ.

കോര്‍പറേഷന്റെ അടുത്താണ് ഇപ്പോള്‍ പണിക്കു നില്‍ക്കുന്ന ഈ ഫോട്ടോ കോപ്പി സെന്റര്‍. തിരിച്ചറിയല്‍ കാര്‍ഡ്, ആധാരം, റേഷന്‍ കാര്‍ഡ്, തുടങ്ങി സകല കുന്ത്രാണ്ടങ്ങളും കോപ്പിയെടുക്കാന്‍ രാവിലെ തന്നെ ആള്‍ക്കാര്‍ വന്നു തുടങ്ങും, മനുഷ്യനെ മെനക്കെടുത്താന്‍. കട തുറക്കാന്‍ ഒരഞ്ചു മിനുട്ട് വൈകിയാല്‍ മതി, ആള്‍ക്കാര്‍ അടുത്ത കടയിലേക്ക് പോകും. മൊതലാളിക്കു തലപ്രാന്ത് എടുതിട്ടുണ്ടാവണം

റോട്ടിലെ സകല കുഴികളും ചാടിച്ചു, അവസാനം കടയെത്തി. ഭാഗ്യം, കടയില്‍ ആള്‍ക്കാര്‍ ഉള്ളത് കൊണ്ട് മുതാളി എന്നെ കനപ്പിച്ചൊന്നു നോക്കിയതല്ലാതെ തെറിയൊന്നും പറഞ്ഞില്ല.
ആ ഒറ്റ നോട്ടം മതി, എന്റെ ഏഴു തലമുറ മുന്‍പുള്ള പിതാമഹന്മാരുടെ തന്തക്കു വരെ അയാള്‍ മനസ്സില്‍ വിളിച്ചിട്ടുണ്ടാകും, തെണ്ടി..,

‘ ചേട്ടാ എത്ര നേരമായി നിക്കുന്ന്, ഇന്റെ ആധാരത്തിന്റെ കോപ്പി കിട്ടീല്ലല്ലോ?, ആധാരം എഴുതാനല്ല കോപ്പിയെടുക്കനല്ലേ പറഞ്ഞുള്ളൂ ‘ ഒരുത്തന്‍ തന്റെ അസഹിഷ്ണുത പ്രകടിപ്പിച്ചു.

Advertisement

ഹ ഹ ഹാ, ബെസ്റ്റ് കണ്ണാ ബെസ്റ്റ് , ഞാന്‍ മനസ്സിലൊന്ന് ചിരിച്ചു.

‘ഇപ്പം തരാം ചേട്ടാ’, മൊതലാളി വിനായ കുനിതനായി ,…, എന്നിട്ട് എന്റെ നേരെ ഗര്‍ജിച്ചു,

‘നോക്കി നില്‍ക്കാണ്ട് ആ ആധാരൊന്നു കോപ്പിയെടുത്ത് കൊടുക്കടോ’.

ഞാന്‍ വേഗം ആധാരവും വാങ്ങി മെഷീനിന്റെ അടുത്തേക്ക് നീങ്ങി കോപ്പിയെടുക്കാന്‍ തുടങ്ങി, ഭാഗ്യം, മെഷീന്റെ മറവില്‍ ആയതിനാല്‍ മുതലാളിക്ക് എന്നെ കാണാന്‍ കഴിയില്ല. .
ആശ്വാസത്തോടെ ഒന്നു നെടുവീര്‍പ്പിട്ടു, പതിയെ കൈ വീണ്ടും പോക്കറ്റിലെ കവറിലേക്ക് നീണ്ടു.

Advertisement

ഏകദേശം കവറിന്റെ കനം വെച്ച് നോക്കുമ്പോള്‍ ഒരു പത്തു നോട്ടെങ്കിലും കാണും.
ദൈവമേ, നൂറിന്റെതാണെങ്കില്‍, പത്തു നൂറു സമം ആയിരം ഉറുപ്പിക..ഒറപ്പായിട്ടും നൂറിന്റെതായിരിക്കും… എനിക്ക് വയ്യ.., ഞാനിന്നു അടിച്ചു പൊളിച്ചത് തന്നെ..

എന്തായാലും വേണ്ടീല്ല മുട്ടായി തെരൂന്നു ഒരു ജീന്‍സും ടീ ഷര്‍ട്ടും എടുക്കണം, പിന്നെ ഒരു കൂളിംഗ് ഗ്ലാസും, എന്നിട്ട് വേണം സകല എണ്ണത്തിനേയും മുന്‍പില്‍ കൂടി ഒന്നു ചെത്തി നടക്കാന്‍.

‘ഇങ്ങ്യെന്തു തോന്യാസോടോ കാണിക്കുന്നത്’
പെരടിക്ക് ശക്തമായ ഒരു തോണ്ടല്‍ കിട്ടി, മുതലാളിയാണ്, കാര്യം മനസ്സില്ലായി,
മെഷീനില്‍ നിന്നും തുരു തുരെ കോപ്പി വന്നോണ്ടിരിക്കുന്നു, ദൈവമേ ഒരു കോപ്പി വേണ്ടെടുത്തു പത്തു കോപ്പിയാണ് അടിച്ചത്, പണി പാളി …,

‘ബാക്കി വയ്‌ന്നേരം വന്നിട്ട് പറയാം’ മുഴുവന്‍ ഇപ്പൊ പറയാന്‍ സമയം ഇല്ലാത്തതിനാല്‍ മുതാളി ബേഗും തൂക്കി അടുത്ത വിള നിലയത്തിലേക്ക് തിരിച്ചു.

Advertisement

ഇന്നത്തെ കൂലി ഊ..ഞ്ഞാലടിയത് തന്നെ. പ്രശ്‌നമില്ലെന്നെ, കാശല്ലേ കയ്യില്‍, ഒരു നൂറ്റന്പതു പോയാല്‍ ആയിരം വേറെ വരും, അല്ല പിന്നെ.

കുറച്ചു കാശ് കയ്യില്‍ വന്നാല്‍ പിന്നെ മനുഷ്യന്മാര്‍ക്ക് വല്ലാത്തൊരു ആത്മവിശ്വാസംതന്നെയാണ്, കാശ് ആരാ മോന്‍.

കടയിലെ തിരക്ക് കുറഞ്ഞു വന്നു,

‘ഡാ നാസ്ത കഴിക്കേണ്ടെ?,സമയമായി, വാ രണ്ടു പൊറോട്ട മാര്‍ക്കടിക്കാം ‘
അടുത്ത കടയിലെ സുഹൃത്താണ്, ദിവസവും ഈ നേരത്താണ് നാസ്ത കഴിക്കാറ്, പത്തു ഉര്‍പ്യേക്ക് രണ്ടു പൊറാട്ടയും കുറച്ചു ചാറും, ഇതാണ് നാസ്ത.

Advertisement

‘ അല്ലാ, ങ്ങി ഏതു ലോകത്താ, വേഗം പോയിക്കില്ലേ പൊറാട്ട തീര്‍ന്നു പോകും, വേഗം വാ’

‘ അവിടെ പൊറോട്ട തീര്‍ന്നാല്‍ തീരട്ടെടോ, ങ്ങി പേടിക്കണ്ട, ഇന്ന് മ്മക്ക് പാരഗണില്‍ പോയി ചിക്കന്‍ ബിരിയാണി അടിക്ക്യാന്നു’.

‘ ഹ ഹ ഹാ, ചിക്കന്‍ ബിരിയാണിയോ… നെനക്കെന്താ ലോട്ടറി അടിച്ചോ?… ഹ ഹ ഹാ ..’ അവന്‍ നന്നായി ഒന്ന് ചിരിച്ചു.

വിവരമില്ലാത്തവന്‍, അവനുണ്ടോ അറിയുന്നു, ഒരാഴ്ച മുഴുവന്‍ ബിരിയാണി കഴിക്കാനുള്ള കാശ് എന്റെരുത്തുണ്ടെന്നു. ഏതായാലും ഇപ്പം അവനതൊന്നും അറിയണ്ട, പിന്നെ ആവട്ടെ.

Advertisement

കട മുഴുവനായി അടച്ചില്ല, ഷട്ടര്‍ പകുതി മാത്രം താഴ്ത്തി, കസ്ടമേസ് ആരെങ്കിലും വന്നാല്‍ അവിടെ തന്നെ കാത്തു നില്‍ക്കും. അതാണ് അതിന്റെ ഗുട്ടന്‍സ്.

വേഗം കണാരേട്ടന്റെ കട ലക്ഷ്യമാക്കി നടന്നു. അഞ്ചു മിനിട്ട് നടക്കണം, കോര്‍പറേഷന്റെ ഇടത്തെ സൈഡിലൂടെ ഒരിട വഴിയുണ്ട്, അതിലൂടെ പോയാല്‍ നേരെ കണാരേട്ടന്റെ ഹോട്ടലില്‍ എത്തും. നമ്മളെ പോലത്തെ ആള്‍ക്കാരുടെ ബഡ്‌ജെറ്റില്‍ ഒതുങ്ങുന്ന വിലയായത് കൊണ്ട് ഒരു വിധം സാധാരണക്കാരൊക്കെ അവിടെ നിന്നാണ് ഭക്ഷണം കഴിക്കാറ്.

കടയിലെത്തി, സാമാന്യം നല്ല തിരക്കുണ്ട്, െ്രെഡവര്‍മാര്‍ ആണ് കൂടുതലും.

‘കണാരേട്ട, രണ്ടു പ്ലേറ്റ് പൊറോട്ട മാര്‍ക്ക്’, സുഹൃത്ത് വേഗം തന്നെ ഓര്‍ഡാര്‍ കൊടുത്തു.

Advertisement

‘ഇങ്ങക്ക് ഇപ്പാണോ വരാന്‍ കണ്ടത്, നാലു ആള്‍ക്കാര് ചോറ് തിന്നാന്‍ വരണ സമയത്താ ഓന്റെ ഒരു പൊറോട്ട മാര്‍ക്ക്’, അമ്മൂലക്യെങ്ങാനും പോയിരിക്കടോ, ന്നിട്ട് വേഗം കഴിച്ചിട്ട് സ്ഥലം വിട്ടോണം ‘ കണാരേട്ടന്‍ തന്റെ നിലപാട് വ്യക്തമാകി.

എന്റെ ആത്മരോഷം കത്തി കയറി, മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല, പക്ഷെ അതിലും അധികം വയറു കത്തിക്കാളുന്നുണ്ട്, അതിനാല്‍ ആത്മരോഷവും വിശപ്പും ഒരുമിച്ചു അടക്കാന്‍ തീരുമാനിക്കേണ്ടി വന്നു.

കണാരേട്ടന്‍ തന്ന രണ്ടു പൊറോട്ട വേഗം തന്നെ അകത്താക്കി, ഓരോ ഗ്ലാസ് വെള്ളോം കുടിച്ചു, എഴുന്നേറ്റു കൈ കഴുകി, ഇരുപതു രൂപ മേശന്മ്‌മേല്‍ വച്ച് വേഗം അവിടെ നിന്നും ഇറങ്ങി.

‘ കണാരേട്ടാ പീട്യ വേഗം പൂട്ടിക്കോ, സമരക്കാരും പോലീസും തമ്മില്‍ അടി തൊടങ്ങീട്ട്ണ്ട്’ ഇന്നേതായാലും ഇനി ഹര്‍ത്താല്‍ ആയിരിക്കും., ചോറ് തിന്നാനായി അങ്ങോട്ടേക്ക് വന്നയാള്‍ കണാരേട്ടനോടും പിന്നെ അവിടെ ഇരുന്ന എല്ലാവരോടുമായി ഇന്നത്തെ കാലാവസ്ഥ പ്രഖ്യാപിച്ചു.

Advertisement

‘ചതിച്ചല്ലോ പടച്ചോനെ’ കണാരേട്ടന്‍ തലയില്‍ കൈ വെച്ച് പോയി, ‘ഇപ്പണ്ടാര കാലന്മാരെ കൊണ്ട് പൊറുതി മുട്ട്യല്ലോ, ഹര്‍ത്താലും കര്‍ത്താലും.., ഇയ്യ ചോറൊക്കെ ഞാനെന്തക്കും എന്റീശ്വരാ..’

‘എടാ വേഗം പോകാം, അടി തുടക്കത്തിലേ കാണാല്ലോ’, സുഹൃത്ത് ആവേശത്തോടെ പറഞ്ഞു, ഞങ്ങള്‍ വേഗം കോര്‍പരേഷന്റെ അടുത്തേക്ക് ഓടി.

കാര്യപരിപാടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

പോലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും തുടങ്ങീട്ടുണ്ട്. രാവിലെ വരുമ്പോള്‍ കോര്‍പരേഷന്റെ മുന്നില്‍ സമരക്കാര്‍ ഇരിക്കുന്നതും, അവരുടെ നേതാവ് ഘോര ഘോരമായി പ്രസംഗിക്കുന്നതും കണ്ടിരുന്നു, അതിവിടത്തെ സാധാരണ കാഴ്ച ആണെങ്കിലും, അടി പൊട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സമരക്കാര്‍ കോര്‍പരേഷന്റെ അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് അടി തുടങ്ങിയതെന്ന് കണ്ടു രസിച്ചു നിന്നിരുന്ന ഒരാള്‍ ഞങ്ങളോട് പറഞ്ഞു.

Advertisement

പോലീസുക്കാര്‍ ലാത്തിച്ചാര്‍ജ് തുടങ്ങി, അതിനെതിരെ സമരക്കാര്‍ കല്ലേറും തുടങ്ങി. ഞങ്ങള്‍ കാഴ്ചക്കാരായി ഒരു വശത്തേക്ക് നീങ്ങി നിന്നു. രണ്ടു കൂട്ടരും നന്നായി അധ്വാനിക്കുന്നുണ്ട്, ടീവിക്കാരും, പത്രക്കാരും എല്ലാവരും എത്തിയിട്ടുണ്ട്, മൊത്തം ഒരു ഉത്സവത്തിന്റെ ആളുണ്ട്. പോലീസുകാര്‍ എന്റെ കടയുടെ അടുത്തായാണ് നിലയുറപ്പിച്ചിട്ടുള്ളത്.

ദൈവമേ…., കടയുടെ ഷട്ടര്‍ മുഴുവനും താഴ്ത്തിയിട്ടില്ല, കാഴ്ച കണ്ടു നിന്നപ്പോള്‍ ആ കാര്യം മറന്നു പോയിരുന്നു. കഷ്ട കാലം കൂടെ തന്നെയുണ്ട്, ഏതെങ്കിലും സാമദ്രോഹി ഉന്നം നോക്കിയാല്‍ കടയുടെ ഗ്ലാസ് തവിട് പൊടിയായത് തന്നെ, അല്ലെങ്കിലും സമരക്കാര്‍ക്ക് കടയുടെയും വാഹനങ്ങളുടെയും ഗ്ലാസ് തല്ലിപ്പൊളിക്കുന്നത് ഒരു ഹരമുള്ള പരിപാടിയാണ്. മുതലാളിയുടെ മുഖം മനസ്സില്‍ തെളിഞ്ഞു,
ഞാന്‍ വേഗം കടയിലേക്ക് പോകാനൊരുങ്ങി, പക്ഷെ സുഹൃത്ത് എന്നെ തടഞ്ഞു, ‘ എടാ അങ്ങോട്ട് പോകണ്ട, പോലീസുകാരോട് ചുട്ട അടി കിട്ടും’
പോലീസുകാര്‍ ആരെയും അവര്‍ അങ്ങോട്ട് അടുപ്പിക്കുന്നില്ല. ഇപ്പൊ എന്താ ചെയ്യ, ദൈവമേ ആ ഷട്ടര്‍ ഒന്ന് താഴ്ത്തിയാല്‍ മതിയായിരുന്നു.

കൂടുതല്‍ സമരക്കാര്‍ കൂടി എവിടെ നിന്നോ വന്നു, അവര്‍ പോലീസിനു നേരെ അതി ഗമ്പീരമായി കല്ലേറ് തുടങ്ങി, പോലീസുകാര്‍ ലാത്തിച്ചാര്‍ജ് ഒന്ന് കൂടി ഉഷാറാക്കി.പോലീസുകാരുടെ അടി കിട്ടുമ്പോഴും ചില നാളത്തെ നേതാക്കള്‍ ക്യാമറക്ക് മുഖം കൊടുക്കാന്‍ മറക്കുന്നില്ല.

പോലീസുകാരുടെ ശ്രദ്ധ സമരക്കാരിലേക്കായ തക്കത്തിന് ഞാന്‍ കട ലക്ഷ്യമാക്കി ഓടി, ഒരു കുതിപ്പിന് അവിടെ എത്തി, എല്ലാ ശക്തിയും എടുത്ത് ആഞ്ഞൊരു വലി, ഷട്ടര്‍ പടക്കോം എന്ന് നിലത്തു പതിച്ചു, ഹാവൂ … രക്ഷപെട്ടു, ഇനി ഏതായാലും മുതലാളിയെ പേടിക്കേണ്ടല്ലോ.

Advertisement

മെല്ലെ തിരിഞ്ഞു നടന്നു.

പെട്ടെന്നാണ് കീശയിലെ കവറിന്റെ കാര്യം ഓര്‍മ്മ വന്നത്, ദൈവമേ, ഒരു ചാന്‍സ് കിട്ടുന്നില്ലലോ ഇതൊന്നു തുറന്നു നോക്കാന്‍; ഒരു വഴി കാണിക്കണേ എന്റെ പൊന്നു തമ്പുരാനെ ..

നടന്നു സുഹൃത്തിന്റെ അടുതെത്തി, ‘ നീയെവിടെ പോയതായിരുന്നെടാ, പോലീസുകാര്‍ നന്നായി മേയുന്നുണ്ട്’ അവനു നല്ല ആവേശം.ഞങ്ങള്‍ വീണ്ടും കാഴ്ച കാണാന്‍ തുടങ്ങി.

പ്പ്‌ടോം…..

Advertisement

ഒരുഗ്രന്‍ കരിങ്കല്ല് നേരെ വന്നു കൊണ്ടത് എന്റെ നെറ്റിക്ക് …. ആ…ഹ് … അലര്‍ച്ചയോടെ ഞാന്‍ പിന്നോട്ടേക്ക് വീഴാന്‍ പോയി, ഇത് കണ്ട സുഹൃത്ത് പെട്ടെന്ന് എന്നെ താങ്ങി പിടിച്ചു, ചോര കുടു കുടാന്നു ഒഴുകാന്‍ തുടങ്ങി, ഞാന്‍ കൈ രണ്ടും നെറ്റിയില്‍ പൊത്തി പിടിച്ചു , ചോര നില്‍ക്കുന്നില്ല, തല ചുറ്റുന്നു, തൊണ്ട വരണ്ടുണങ്ങി, ശരീരം മുഴുവന്‍ കുഴഞ്ഞു തുടങ്ങി, അവന്റെ കയ്യില്‍ നിന്നും ഞാന്‍ ഊര്‍ന്നൂര്‍ന്നു നിലത്തോട്ടു വീണു.

ബോധം മറഞ്ഞു തുടങ്ങി, നീലാകാശം കറുത്ത് ഇരുണ്ടു വരുന്നു. സമരക്കാരും, പോലീസുക്കാരും, ക്യാമറക്കാരും, പത്രക്കാരും, കാഴ്ചക്കാരും, എല്ലാം എന്റെ നേരെ പഞ്ഞടുക്കുന്നതായി തോന്നി.

ബോധം പൂര്‍ണമായി മാഞ്ഞു, കൈ അറിയാതെ വീണ്ടും പാന്റിന്റെ പോക്കറ്റിലേക്കു നീങ്ങി…

(ശുഭം?)

Advertisement

 117 total views,  1 views today

Advertisement
Entertainment11 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Space12 hours ago

ഇന്ന് രാത്രി ആകാശത്ത് ഈ അപൂർവ കാഴ്ച കാണാൻ മറക്കരുത് !

Featured12 hours ago

ഇന്ന് ഭാസിയെ വിലക്കിവരുടെ മൗനം വിജയ്ബാബുവിന്‌ എന്നും രക്ഷയ്‌ക്കെത്തും എന്നുറപ്പുണ്ട്

Entertainment12 hours ago

നായകനായ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പി സിനിമയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി

Entertainment12 hours ago

‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’

Entertainment13 hours ago

സുരേഷ് ഗോപിക്ക് കോമഡിയോ !

SEX13 hours ago

മാറിടത്തിന് വലുപ്പം കൂട്ടാൻ എന്ത് ചെയ്യണം ?

SEX13 hours ago

പക്ഷെ ഒന്നറിയണം, പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്

Entertainment14 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment14 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment15 hours ago

മമ്മൂട്ടിയുടെ ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും ഒരു മോഹൻലാൽ ചിത്രം ചിരഞ്ജീവി ആദ്യമായാണ് റീമേക് ചെയുന്നത്

Entertainment15 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment11 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment3 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment4 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 months ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

Entertainment14 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment14 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment15 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment3 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment3 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment4 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured4 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured4 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment4 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment4 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Advertisement
Translate »