കുറ്റികാട്ടില്‍ നിന്നും കളഞ്ഞു കിട്ടിയത് കുപ്പിയിലടച്ച തലച്ചോറ്.!!!

  281

  desktop-1422546603

  ഇങ്ങനെ ഒരു സാധനം ഒരുകാലത്തും തങ്ങള്‍ക്ക് കളഞ്ഞുകിട്ടരുതേയെന്നയിരിക്കും നിങ്ങള്‍ ഓരോരുത്തരും പ്രാര്‍ഥിക്കുക…

  ഓസ്ട്രേലിയക്കാരനായ ഡേവിഡ് ഒരു അരവട്ടനാണ്. വഴിയെ നടന്നു പോകുമ്പോള്‍ കാണുന്ന ചപ്പും ചവറുമൊക്കെ ശേഖരിക്കുന്നത് അയാളുടെ ഒരു ഹോബിയാണ്. ഇങ്ങനെ ശേഖരിച്ച കുറെ വസ്തുക്കള്‍ ഡേവിഡിന്‍റെ കൈയ്യില്‍ ഉണ്ട്..പക്ഷെ കഴിഞ്ഞ ദിവസം വെറുതെ നടക്കാന്‍ ഇറങ്ങിയ ഡേവിഡിന് ഒരു കുറ്റികാട്ടില്‍ നിന്നും ഒരു സാധനം കളഞ്ഞു കിട്ടി.!

  desktop-1422547097

  ഒരു കുപ്പിയില്‍ അടച്ച് ഭദ്രമായി വച്ചിരുന്ന മനുഷ്യന്റെ തലചോറാണ് ഡേവിഡിന്‍റെ കൈയ്യില്‍ കുടുങ്ങിയത്. ആദ്യം ഒന്ന് ഞെട്ടിയ കക്ഷി പിന്നെ പോലീസിനെയും മാധ്യമങ്ങളേയുമൊക്കെ വിവരം അറിയിച്ചു..ആ നിമിഷം മുതല്‍ അരവട്ടനായ ഡേവിഡ് ആ പ്രദേശത്തെ പ്രധാന ചര്‍ച്ച വിഷയവുമായി..!

  തന്റെ വീടിന്റെ സമീപത്തെ ആളൊഴിഞ്ഞ കാട്ടുപ്രദേശത്ത് കൂടി സായാഹ്ന സവാരിക്ക് ഇറങ്ങിയപ്പോഴാണ് ഡേവിഡിന്റെ കൈയ്യില്‍ ഈ കുപ്പി ലഭിക്കുന്നത്. കൈയ്യില്‍ കിട്ടിയ കുപ്പിയെ കുറിച്ചോ അത് എങ്ങനെ അവിടെ വന്നുവെന്നോ ഒന്നും കക്ഷിക്ക് അറിയില്ല, എങ്കിലും പത്രക്കാര്‍ തന്നെ ഒരു സ്റ്റാര്‍ ആക്കുന്നു എന്ന് മനസിലാക്കിയ ഡേവിഡ് വച്ച് കീറുകയാണ്, “ഇതൊക്കെ എന്ത്, പണ്ടൊരിക്കല്‍ എനിക്ക് ഒരു മനുഷ്യ ശരീരം തന്നെ കാട്ടില്‍ കിടന്നു കിട്ടിയിട്ടുണ്ട്”..!!!

  മനുഷ്യന്റെ തലചോറാണ് അത് എന്നാണ് ഡേവിഡ് പറയുന്നത്. പക്ഷെ പരിശോധനയ്ക്ക് അയക്കുന്നതിനു തൊട്ട് മുന്‍പ് പോലീസ് നല്‍ക്കുന്ന വിശദീകരണം ചെറിയ ഒരു തലചോറാണ് കുപ്പിയില്‍ ഉണ്ടായിരുന്നത് എന്നും അതുകൊണ്ട് തന്നെ അത് ഒരു മൃഗത്തിന്റെതാകാന്‍ ആണ് സാധ്യതഎന്നുമാണ്.

  ബാക്കി എല്ലാം അന്വേഷണം കഴിഞ്ഞ ശേഷം പറയാം എന്നും പോലീസ് പറയുന്നു…

  Advertisements