കുവൈത്തില്‍ വീണ്ടും ക്യാമറകള്‍ക്ക് മുന്‍പില്‍ പ്രതികളെ തൂക്കിലേറ്റി

188

Asian-elephant-trained-to-swim-2കുവൈത്തില്‍ മൂന്ന് പേരെ തൂക്കിലേറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ബൂലോകം മുന്‍പ്‌ വാര്‍ത്ത‍ കൊടുത്തത് നിങ്ങള്‍ ഓര്‍ക്കുമല്ലോ? വീണ്ടും ക്യാമറകള്‍ക്ക് മുന്‍പില്‍ കുറ്റവാളികളെ തൂക്കിലേറ്റി കുവൈത്ത്‌ ചരിത്രം കുറിക്കുന്നു. ഇന്നലെ രാവിലെ 8 മണിക്കാണ് കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ വെച്ച് മുന്‍ നിശ്ചയിച്ച പ്രകാരം രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കിയത്. രണ്ടു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു.

ഈജിപ്റ്റ്‌ പൌരന്മാരായ ഒട്ടനവധി ബലാല്‍സംഗക്കേസുകളിലും മറ്റും കേസിലും പെട്ടവരായ ഹജ്ജാജ് അല്‍സാ ആദിയുടെയും, അഹമ്മദ് അബ്ദുള്‍ സലാമിന്റേയും വധശിക്ഷയാണ് നടപ്പാക്കിയത്. 10 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള 17 കുട്ടികളെ പീഡിപ്പിച്ചതിനാണ് ഹജ്ജാജിനെ തൂക്കിലേറ്റിയത്. ഹവല്ലി പ്രേതം എന്നായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഏഷ്യന്‍ ദമ്പതികളെ തീ വെച്ച് കൊന കേസിലാണ് അഹമ്മദ് അബ്ദുള്‍ സലാമിന് വധശിക്ഷ ലഭിച്ചത്.

തമിഴ്‌നാട് സ്വദേശികളായ ചെല്ലപ്പന്‍ കാളിദാസന്‍, സുരേഷ് സുന്ദരം എന്നിവരാണ് വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത്.

വീഡിയോയില്‍ ചിലര്‍ക്ക് താങ്ങാവുന്നതിലും കൂടുതലായ രംഗങ്ങള്‍ ഉണ്ട്. മനശക്തി ഉള്ളവര്‍ മാത്രം കാണുക