പെട്രോളിയം കണ്ടെത്തുന്നതിന് മുമ്പ് കുവൈത്ത് ജനത മീന്‍ പിടിച്ചും നാല്‍ക്കാലികളെ മേച്ചും ആഴക്കടലില്‍ നിന്നും കിട്ടുന്ന മുത്തും പവിഴവും വിറ്റുമാണ് ജീവിതം നയിച്ചിരുന്നത്.

എണ്ണപ്പണം അവരുടെ ജീവിതം മാറ്റി മറിച്ചെങ്കിലും വന്ന വഴി മറക്കാത്തവരാണ് ഇക്കൂട്ടര്‍. അതിന്റെ സ്മരണക്കെന്നോണം ഇന്നും കടലില്‍ പോയി മീന്‍ പിടിക്കാനും ഒട്ടകക്കൂട്ടങ്ങള്‍ അടക്കം ഉപകാരപ്രദമായ നാല്‍ക്കാലികളെ വളര്‍ത്താനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. മല്‍സ്യബന്ധനം ഇന്നും ഒരു പ്രധാന വരുമാന മാര്‍ഗം തന്നെയാണ്. പണ്ട് കുവൈത്തികള്‍ വില്‍പനക്കാരായിരുന്നുവെങ്കില്‍ ഇന്ന് അവര്‍ ഉപഭോക്താക്കളാണ് എന്ന വ്യത്യാസം മാത്രം.

മുക്കുവരുടെയും ദൂര ദേശങ്ങള്‍ താണ്ടിപ്പോകുന്ന നാവികരുടെയും അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ദൈനംദിന ജീവിതവും തൊഴിലും എങ്ങനെയായിരുന്നു എന്ന് വിവരിക്കുകയാണ് മാരിടൈം മ്യുസിയം. ചിത്രങ്ങളില്‍ കാണുന്ന ഓരോ വസ്തുക്കളുടെയും താഴെ അറബിയിലും ഇംഗ്ലീഷിലും വിശദീകരണവും നല്‍കിയിട്ടുണ്ട്.

മ്യുസിയം വിട്ടിറങ്ങുമ്പോള്‍ ഒരു നോവല്‍ വായിച്ച പ്രതീതി ഉളവാകുന്നു. ഇവിടെയെത്തിയപ്പോള്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍സി!ന്റെ ‘ഒരു കപ്പല്‍ച്ചേതം വന്ന നാവികന്റെ കഥ’ എന്ന നോവല്‍ ഓര്‍ത്തു പോയി.വെറുതെ ഓര്‍ത്തു പോയതാണ്. അല്ലാതെ നോവലില്‍ പറഞ്ഞ യാതൊന്നും അവിടെ ഉണ്ടായിട്ടല്ല.

കുവൈത്തിന്‍റെ കാപിറ്റല്‍ സിറ്റിയില്‍ സൂക് ശര്‍ഖിന് എതിര്‍വശത്താണ് ഈ മ്യുസിയം നിലകൊള്ളുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന ഉരുക്കള്‍ (ബോട്ടുകള്‍) ഈ മ്യുസിയത്തിന്‍റെ മുന്‍ഭാഗത്താണ്. ധൌവ് (dhow) എന്നും ഭൂം(BHOOM) എന്നും പറയപ്പെടുന്ന ഇവ ഗള്‍ഫ്‌ റോഡില്‍ നിന്നും തന്നെ ദൃശ്യമാണ്.

മ്യുസിയത്തിലേക്കുള്ള പ്രവേശനം സൌജന്യമാണ്.

Opening hours :-

Monday – Saturday Morning 8.30 am – 12.30 pm

                                        Evening 4.30 pm – 08.30 pm

Friday –                        Evening 4.30 PM – 8. 30 PM

ഇനി മ്യുസിയത്തിനുള്ളിലെ മറ്റു കാഴ്ചകളിലൂടെ…
Advertisements
പാലക്കാട്‌ ജില്ലയിലെ കക്കാട്ടിരിയില്‍ തെക്കത്ത് വളപ്പില്‍ 1983 ല്‍ ജനനം. 2005 ജൂണില്‍ ANNA UNIVERSITY, CHENNAI യുടെ കീഴില്‍ ADHIYAMAAN ENGINEERING COLLEGE,HOSUR,TAMILNADU ല്‍ നിന്നും രണ്ടു വര്ഷം നീണ്ട MBA പഠനം പൂര്‍ത്തിയാക്കി കലാലയ ലോകത്തോട് വിട പറഞ്ഞു. 2005 ഒക്ടോബര്‍ മുതല്‍ കുവൈത്തില്‍ പ്രവാസ ജീവിതത്തിനു തുടക്കം. എഴുത്തിലും വരയിലും താല്‍പര്യം. കൂടുതല്‍ അറിയാന്‍ എന്‍റെ ബ്ലോഗ്‌ & FACEBOOK പേജ് സന്ദര്‍ശിക്കുക. http://www.nazarseperated.blogspot.com/ https://www.facebook.com/#!/nazar.thekkath