കൂടുതല്‍ നല്ലൊരു ജീവിതം തേടി ബോട്ടിന്റെ പ്രൊപ്പല്ലറില്‍ കയറി ജീവിതം തുലാസിലാക്കി ഒരു യാത്ര – വീഡിയോ

201

01

ഇത് ഉമര്‍ ഇസിയേല്‍ മൊറോക്കോ സ്വദേശി. മൊറോക്കോയിലെ ജീവിതം മടുത്ത കക്ഷി അവിടെ നിന്നും സ്പെയിനിലേക്ക് പുറപ്പെട്ട ബോട്ടില്‍ തന്റെ യൂറോപ്പ് മോഹം സാക്ഷാല്‍കരിക്കുവാനുള്ള യാത്രയിലാണ്. എന്നാല്‍ രേഖകള്‍ ഒന്നുമില്ലാതെ ബോട്ടിന് ടിക്കറ്റ് ചാര്‍ജ് പോലും അടക്കാതെയുള്ള കക്ഷിയുടെ എമിഗ്രേഷന്‍ ഓഫീസര്‍മാരുടെ കണ്ണുകളില്‍ പെടുമ്പോള്‍ കക്ഷി നിന്നിരുന്നത് ബോട്ടിന്റെ പ്രൊപ്പല്ലറില്‍ ആയിരുന്നു എന്നത് നിങ്ങളെ അമ്പരപ്പിക്കും.

മൊറോക്കോയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള സ്പെയിനിലേക്കുള്ള യാത്രയില്‍ ആയിരുന്നു ബോട്ട്. രണ്ടു മണിക്കൂറിനു ശേഷം സ്പെയിനിലെ കാടിസിനു അടുത്തുള്ള താരിഫയില്‍ ബോട്ടെത്തി. എന്നാല്‍ ഉമറിന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് കടത്തു ബോട്ട് റിവേര്‍സ് അടിച്ചാണ് വന്നത്. അതോടെ പിറകില്‍ പ്രൊപ്പല്ലറില്‍ കയറി തീരത്തേക്ക് ചാടാന്‍ ഒരുങ്ങി നിന്നിരുന്ന ഉമറിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ കക്ഷിയുടെ കയ്യില്‍ സ്പെയിനിലേക്ക് കടക്കുവാനുള്ള എന്ട്രി വിസ ഇല്ലെന്നു മനസിലായതോടെ കക്ഷിയെ പിടിച്ചു അഴിക്കുള്ളില്‍ അടച്ചു. ആളെ അടുത്ത ബോട്ടില്‍ തിരികെ മൊറോക്കോയിലേക്ക് കയറ്റി വിടുമെന്നാണ് റിപ്പോര്‍ട്ട്‌.

സ്പാനിഷ്‌ വൃത്തങ്ങള്‍ പറഞ്ഞത് ഈ മനുഷ്യന്‍ മരണത്തെ അതിജീവിച്ചു സ്പെയിനില്‍ എത്തിയത് തങ്ങളെ അത്ഭുതപ്പെടുത്തി എന്നാണ്. ഇങ്ങനെ മുന്‍പും ചിലര്‍ സ്പെയിനിലേക്ക് കടക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇത് മുപ്പത്തിയൊന്നാമത്തെ ആളെയാണ് തങ്ങളിങ്ങനെ പിടികൂടുന്നത് എന്നാണ്.