കൂടുതല്‍ മാര്‍ക്ക് നേടാന്‍ കുട്ടികളെ ഫേസ്ബുക്ക് സഹായിക്കും.!

163

ad156560368filesthis-februa

ഏകദേശം 1,600 ഓളം കോളേജുകളില്‍ നടത്തിയ പഠനത്തില്‍ നിന്നുമാണ് ഇങ്ങനെ ഒരു പഠന റിപ്പോര്‍ട്ട്‌ പുറത്ത് വരുന്നത്.

പുതിയ സുഹൃത്തുക്കളെയും സൌഹൃദങ്ങളേയും തേടി ഇറങ്ങുമ്പോഴും സോഷ്യല്‍ മീഡിയ വഴി ആശയങ്ങള്‍ പങ്കുവയ്ക്കുമ്പോഴും നമ്മുടെ അറിവും വിവരവും വര്‍ധിക്കുകയാണ് എന്നും ഇത് പഠിക്കുന്ന ഓരോ കുട്ടിയേയും കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കുമെന്നും ലോവ സ്റ്റേറ്റ് സര്‍വകലാശാലയിലെ മുതിര്‍ന്ന പ്രൊഫസറായ റിനോള്‍ ജിങ്കോ പറയുന്നു.

ഫേസ്ബുക്കിനു വേണ്ടി സമയം കണ്ടെത്തുന്നവര്‍ അവരുടെ പഠന വിഷയങ്ങളിലും സമയം കണ്ടെത്തുന്നു അത് അവര്‍ അറിഞ്ഞോ അറിയാതയോയാകം. ഫേസ്ബുക്കില്‍ മാത്രമായി ഒരാളും സമയം ചില്വഴിക്കാറില്ലയെന്നും പലപ്പോഴും പലരും ഫേസ്ബുക്ക് വഴി കൂടുതല്‍ വയിക്കാറും അറിയാറും പിന്നെ എഫ്ബി വഴി മറ്റു പല സൈറ്റുകളും സന്ദര്‍ശിക്കാറുമാണ് പതിവ് എന്നും ജിങ്കോ പറയുന്നു.

ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയ ഉപയോഗവും കുറച്ചാല്‍ മാത്രമേ ഒരു കുട്ടി നേരെചൊവ്വേ പഠിക്കുകയുള്ളൂ എന്ന വാദത്തോട്‌ ജിങ്കോ യോജിക്കുന്നില്ല. പക്ഷെ ഫേസ്ബുക്ക് കൃത്യമായി ഉപയോഗിച്ചാല്‍ ഒരു കുട്ടിക്ക് ക്ലാസില്‍ നിന്നും കിട്ടുന്ന അറിവില്‍ അപ്പുറം എഫ്ബി വഴി ലഭിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ക്ലാസില്‍ വിഷയങ്ങളെ ക്യാപ്യുസില്‍ പരുവത്തില്‍ കുട്ടിയിലേക്ക് കുത്തി നിറയ്ക്കുമ്പോള്‍ എഫ്ബിയില്‍ കുട്ടി അറിവിനെ തേടി ഒരുപാട് ദൂരം യാത്ര ചെയ്യുകയാണ് എന്ന് ജിങ്കോ വാദിക്കുന്നു.