Old Age
കൂടുന്ന വയസ്സും മാറുന്ന മനസ്സും
പ്രായം കൂടുന്നതനുസരിച്ച് ആളുകളുടെ ചിന്താഗതികള്‍ക്ക് മാറ്റം വന്നു തുടങ്ങും. മനുഷ്യരുടെ മനസ്സ് കുറച്ചുകൂടി തുറന്ന രീതിയിലേക്ക് തന്നെ മാറും എന്ന് പറയേണ്ടിവരും. രാഷ്ട്രീയ ചിന്താഗതി , മതങ്ങളോടുള്ള സമീപനം, ജാതി മത ചിന്തകള്‍, സെക്സിനോടുള്ള സമീപനം തുടങ്ങിയവയെല്ലാം പ്രായം കൂടുന്നതനുസരിച്ച് മാറി എന്ന് വരാം.
164 total views

ഒരു കാലത്ത് പടങ്ങളില്‍ കാണുന്ന കുഞ്ഞു വാവകള് ആയിരുന്ന നമ്മള് എല്ലാം കാലം കഴിയുമ്പോള്‍ വയസ്സന്മാരായി മാറും. ആളുകള്‍ വയസ്സാവുമ്പോള്‍ മറവിക്കാരും ദേഷ്യക്കാരും ഒക്കെ ആവുമെന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ അങ്ങിനെ ആവണം എന്നും ഇല്ല. പ്രായം കൂടുന്നതനുസരിച്ച് ആളുകളില്‍ എന്തൊക്കെ സംഭവിക്കുന്നു എന്ന് നോക്കാം.
തുറന്ന മാനസികാവസ്ഥ
പ്രായം കൂടുന്നതനുസരിച്ച് ആളുകളുടെ ചിന്താഗതികള്‍ക്ക് മാറ്റം വന്നു തുടങ്ങും. മനുഷ്യരുടെ മനസ്സ് കുറച്ചുകൂടി തുറന്ന രീതിയിലേക്ക് തന്നെ മാറും എന്ന് പറയേണ്ടിവരും. രാഷ്ട്രീയ ചിന്താഗതി , മതങ്ങളോടുള്ള സമീപനം, ജാതി മത ചിന്തകള്‍, സെക്സിനോടുള്ള സമീപനം തുടങ്ങിയവയെല്ലാം പ്രായം കൂടുന്നതനുസരിച്ച് മാറി എന്ന് വരാം.
ഉറക്കത്തിന്റെ അളവ് കുറയുന്നു
പ്രായം കൂടുന്നതനുസരിച്ച് ഉറകതിന്റെ അളവ് കുറഞ്ഞു വരുന്നു. ഇത് നമുക്കെല്ലാം അറിയാവുന്ന കാര്യം ആണ്. അതിനു റിസര്‍ച്ചിന്റെ പിന് ബലവും ഉണ്ട്. പ്രായക്കൂടുതല്‍ ഉള്ളവര്‍ക്ക് ഉറക്കത്തില്‍ വീഴാനും, ഉറക്കം നില നിറുത്തുവാനും മറ്റും പ്രയാസങ്ങള്‍ ഉണ്ടാവാം. പലര്‍ക്കും ചിലപ്പോള്‍ ഉറക്ക സംബന്ധമായ അസുഖങ്ങളും ഉണ്ടാവാം.
ശ്രദ്ധിക്കുവാനുള്ള കഴിവുകള്‍ കുറയുന്നു
പ്രായം കൂടുന്നതനസുരിച്ചു ആളുകള്‍ക്ക് എന്തെങ്കിലും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഉള്ള കഴിവുകള്‍ കുറഞ്ഞു വരുന്നത് കാണാം. അവരുടെ ശ്രദ്ധ പെട്ടെന്ന് തന്നെ ചുറ്റുപാടുമുള്ള കാര്യങ്ങളിലേക്ക് അവരറിയാതെ തന്നെ വഴുതി പോയി എന്ന് വരാം.
ചുരുങ്ങുന്ന ചര്‍മ്മം
ചര്‍മ്മത്തിനടിയിലുള്ള കൊഴുപ്പ് കുറയുന്നതിനാല്‍ ചുളിവുകള്‍ പതിയെ വന്നു തുടങ്ങും. അതുപോലെ ചര്‍മ്മത്തിന്റെ കട്ടിയും കുറഞ്ഞു തുടങ്ങും. അമ്പത് വയസ്സ് കഴിയുമ്പോള്‍ മുതല്‍ ഈ മാറ്റങ്ങള്‍ പതിയെ വന്നു തുടങ്ങും.
ഇങ്ങിനെ ഒക്കെ ആണെങ്കിലും നല്ല നിമിഷങ്ങള്‍ കണ്ടെത്തുകയും ജീവിതത്തെ ആസ്വദിക്കുകയും ചെയ്യണം. പോസിറ്റീവ് ആയ സമീപനം എല്ലാ കാര്യത്തിലും ഉണ്ടാവണം.
165 total views, 1 views today