കൂട്ടുകാരന്
ദിനപ്പത്രത്തിലെ ഒരു ദയനീയ ചിത്രം ഞാന്‍ ശ്രദ്ധിച്ചു. കിഡ്നി തകരാറിലായ ഒരു രോഗി. അഞ്ചു ലക്ഷത്തിലേറെ രൂപ വേണം ചികിത്സിക്കാന്‍. യുവത്വം വിട്ടു മാറിയിട്ടില്ല. സഹതാപം തോന്നി. പണം അയക്കാനായി അക്കൗണ്ട് നമ്പറും കൊടുത്തിട്ടുണ്ട്. എങ്ങനെ സഹായിക്കാനാണ്. നമുക്ക് ചുറ്റും എത്ര ആളുകള്‍ ഇങ്ങനെയുണ്ട്. മനസ്സ് കൈമലര്‍ത്തി. എന്തിനു ഒരു പിച്ചക്കാരന് മുന്നില്‍ വന്നാല്‍ അമ്പത് പൈസ കൊടുക്കാന്‍ തോന്നാറില്ല. അത് വല്ല തട്ടിപ്പുകാരുമായിരിക്കും എന്ന് ന്യായം നിരത്തും. കുറ്റ ബോധം തോന്നി സ്വന്തത്തോട്. ഒരിക്കലും അങ്ങനെ ചിന്തിക്കാന്‍ പാടില്ല. സ്വന്തം ജീവിതം തന്നെ ഒരാള്‍ക്ക് കടപ്പെട്ടിരിക്കയാണല്ലോ..?
102 total views
ദിനപ്പത്രത്തിലെ ഒരു ദയനീയ ചിത്രം ഞാന്‍ ശ്രദ്ധിച്ചു. കിഡ്നി തകരാറിലായ ഒരു രോഗി. അഞ്ചു ലക്ഷത്തിലേറെ രൂപ വേണം ചികിത്സിക്കാന്‍. യുവത്വം വിട്ടു മാറിയിട്ടില്ല. സഹതാപം തോന്നി. പണം അയക്കാനായി അക്കൗണ്ട് നമ്പറും കൊടുത്തിട്ടുണ്ട്. എങ്ങനെ സഹായിക്കാനാണ്. നമുക്ക് ചുറ്റും എത്ര ആളുകള്‍ ഇങ്ങനെയുണ്ട്. മനസ്സ് കൈമലര്‍ത്തി. എന്തിനു ഒരു പിച്ചക്കാരന് മുന്നില്‍ വന്നാല്‍ അമ്പത് പൈസ കൊടുക്കാന്‍ തോന്നാറില്ല. അത് വല്ല തട്ടിപ്പുകാരുമായിരിക്കും എന്ന് ന്യായം നിരത്തും. കുറ്റ ബോധം തോന്നി സ്വന്തത്തോട്. ഒരിക്കലും അങ്ങനെ ചിന്തിക്കാന്‍ പാടില്ല. സ്വന്തം ജീവിതം തന്നെ ഒരാള്‍ക്ക് കടപ്പെട്ടിരിക്കയാണല്ലോ..? അന്ന് പുഴയുടെ ആഴത്തിലേക്ക് മുങ്ങിക്കൊണ്ടിരുന്ന എന്നെ ജീവിതത്തിന്റെ കരയിലേക്ക് പിടിച്ചുയര്‍ത്തിയതാണ് ഒരാള്‍ . ഒരു പുഞ്ചിരി പോലും തിരിച്ചു വാങ്ങാത്ത ഇതുവരെ കാണാത്ത ആ രക്ഷകന് . അടുപ്പമുണ്ടെന്നു അന്ന് വരെ കരുതിയ പലരും കൈ വി്ട്ടുപ്പോള് ഒരിക്കലും കാണാത്ത ആളാണ് രക്ഷക്കെത്തിയത് .
മേശ വലിപ്പില്‍ നിന്ന് കോളേജ് ഫോട്ടോ എടുത്തു. വല്ലാത്ത നൊസ്ടാല്ജിയ.. പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക്. കൂട്ടുകാരൊക്കെ ചിരിക്കുന്ന മുഖവുമായി നില്‍ക്കുകയാണ്. ഇപ്പൊ എവിടെയെല്ലാം എങ്ങനെയൊക്കെ ജീവിക്കുകയായിരിക്കും? അതില്‍ എന്റ വലതു ഭാഗത്ത് തന്നെ അവനുണ്ട്. ‘ആത്മാര്‍ത്ഥ സുഹുര്‍ത്ത്’. . ബാല്യത്തിലും കൌമാരത്തിലും പിന്നെ ജീവിതത്തിന്റെ പല കോണുകളിലും കണ്ടു മുട്ടിയവരില്‍ പലരും ജീവിതത്തിന്റെ ഒഴുക്കില്‍ മറഞ്ഞു പോയിട്ടുണ്ട്. പലരുടെയും ഫോട്ടോകള്‍ കാണുമ്പോഴാണ് ഇങ്ങനെ ഒരു സുഹുര്തുണ്ടായിരുന്നല്ലോ എന്ന് ഓര്മ വരിക . അപരിചിതത്വമാണ് ആ മുഖങ്ങളില്‍. അവരൊക്കെ എന്നും നല്ല കൂട്ടുകാരാവും എന്ന് കരുതിയവര്‍. പഴയ അടുപ്പമെല്ലാം എവിടെ..?
പിരിഞ്ഞു പോവുമ്പോള്‍ എന്തെല്ലാമാണ് പറഞ്ഞിരുന്നത്. ജീവിതത്തിന്റെ മനോഹരമായ ദിനങ്ങള്‍ ഒരുമിച്ചു കഴിഞ്ഞവര്‍ വിരഹത്തിന്റെ വേദനയോടെ പിരിയുമ്പോള്‍ ”ഇനി എന്ന് കാണുമെടാ’ എന്ന ചോദ്യം മൌനമായി മനസ്സിനെ ഞെരിച്ചിരുന്നു. ജീവിതത്തില്‍ ഇനി ഇങ്ങനെ ഒരു ഒരുമിക്കല്‍ ഉണ്ടാവില്ലല്ലോ എന്ന വേദന. വിധിയുടെ അനിവാര്യമായ വിരഹം ഏറ്റു വാങ്ങുമ്പോഴും ‘ഒരിക്കലും മറക്കാന്‍ കഴിയില്ലെടാ’ എന്ന സാന്ത്വന വാക്കുകള്‍. എല്ലാം ആത്മാവില്ലാത്ത വെറും വാക്കുകളായിരിക്കുന്നു. ഓരോ വിരഹവും മരണത്തെപ്പോലെ കുറെ നഷ്ടപപെടുത്തലുകള് ആയിരുന്നു. സ്നേഹങ്ങളും ബന്ധങ്ങളും അങ്ങനെ വിലപ്പെട്ട കുറെ..
ജീവിതം അങ്ങനെയൊക്കെയാണ്. ജീവിതത്തിന്റെ വഴിയില്‍ കാണാന്‍ ദൈവം വിധിച്ച കുറെ മുഖങ്ങള്‍ മാത്രമായിരുന്നു അവരെന്നോര്ക്കുമ്പോഴാണ് വല്ലാത്ത കൌതുകം. ‘ആത്മാര്‍ത്ഥ സുഹുര്തും’ അതിലൊരാള്‍ മാത്രമായിരിക്കാം. പക്ഷെ അവനെ അതിലുമെത്രയോ അധികം സ്നേഹിച്ചു പോയിരുന്നു. പുഴയുടെ ആഴത്തിലേക്ക് ഞാന്‍ മുങ്ങുമ്പോള്‍ നിസ്സഹായനായി നോക്കി നിന്ന ‘ആത്മാര്‍ത്ഥ സുഹുര്തിനോട്’ പിന്നീട് വെറുപ്പാണ് തോന്നിയത്. മുങ്ങിയും പൊങ്ങിയും മരണത്തെയും ജീവിതത്തെയും നോക്കി കാണുമ്പൊള്‍ സൌഹൃദത്തിന്റെ ഗ്രാഫിലും ഏറ്റ കുറച്ചിലുകള്‍ വന്നു കൊണ്ടിരുന്നു. എനിക്കൊരു പിടിവള്ളിയാവാന് അവന് കഴിയാഞ്ഞതെന്തേ..?.
മുങ്ങി മരിക്കുന്നവന്റെ പിടി അത്രക്കും ശക്തമാവുമെന്നും താനും മരിക്കുമെന്നും അവന് പേടിച്ചിരിക്കും. മരണത്തിലും കൂടെ നില്കുന്നവനല്ലേ ഒരു നല്ല സുഹുര്‍ത്ത്. കരക്ക് എത്തിയിട്ടും മരണത്തിന്റെ വാസന എന്നില്‍ നിന്ന് വിട്ടു പോയിരുന്നില്ല. ആ ഞെട്ടലില്‍ കുറെ നേരം നിന്നു. സ്ഥല കാല ബോധം തിരിച്ചു വന്നപ്പോള്‍ കുറച്ചു കുട്ടികള്‍ ചുറ്റും, പരിഭ്രമത്തോടെ കുറച്ചകലെ തലയും താഴ്ത്തി ഇരിക്കുന്നുണ്ടായിരുന്നു അവന് . പിന്നെ അവനോടു ഒന്ന് മിണ്ടാന്‍ പോലും തോന്നിയില്ല. എന്തൊക്കെയോ പറഞ്ഞെങ്കിലും ഒന്നും ശ്രദ്ധിച്ചില്ല. ആ സംഭവം അത്ര നിസ്സാരമായി അവനു തോന്നിയോ..?. കരയിലേക്ക് വന്നത് പഴയ സുഹുര്താണെന്ന് അവന് വിച്ചരിചിട്ടുണ്ടാവാം. മരണത്തില്‍ നിന്ന് രക്ഷപ്പെടുന്ന സീനിന്റെ ഷൂട്ട് കഴിഞ്ഞു വന്ന നായകന്റെ അടുത്ത് വരുന്ന സുഹുര്ത്തിന്റെ ലാഘവത്തോടെയാണ് അവന് വന്നത്. എന്നാല്‍ ഷേക്സ്പിയര് പറഞ്ഞ പോലെ ലൈഫ് ഒരു നാടകം അല്ലല്ലോ . ഏതാനും നിമിഷങ്ങള്‍ക് മുമ്പ് അവന് എനിക്ക് എല്ലാം ആയിരുന്നു. പുനര്‍ജ്ജന്മം കിട്ടിയ ആ നേരം പഴയ സുഹുര്‍ത്ത് എന്റെ മനസ്സില്‍ നിന്ന് മരിച്ചു പോയിരുന്നു. രക്ഷകനെ അവിടെയെങ്ങും കണ്ടതുമില്ല. അപ്പോഴേക്കും ആള് സ്ഥലം വിട്ടിരുന്നത്രേ. പിന്നീട് കണ്ടതില്ല. കാണാന്‍ ശ്രമിക്കാന്‍ തോന്നിയില്ല.
എന്തോ പിന്നീട് അതത്ര ഗൌരവമായി തോന്നിയില്ല. അപകട മരണങ്ങളില്‍ പലപ്പോഴും അങ്ങനെയൊക്കെ ഉണ്ടാവാറുണ്ട്. അത് പോലെയേ തോന്നിയുള്ളൂ. ഇന്ന് വീണ്ടും ആ പഴയ സംഭവം ഓര്‍ത്തപ്പോഴാണ് അതിന്റെ ഗൌരവം മനസ്സിലായത്. ജീവിതത്തിന്റെ വില അറിഞ്ഞത്. സ്വപ്നങ്ങളെല്ലാം അന്നാ പുഴ വെള്ളത്തില്‍ മൃതി അടഞിരുന്നേല് ഒരു അപൂര്‍ണമായ സ്വപ്നം ആയിരുന്നേനെ ജീവിതം. അന്നേ അവനെ കാണണമായിരുന്നു. ജീവിതത്തിന്റെ തിരക്കഥയിലെ പൂര്‍ത്തിയാവാത്ത ഒരു രംഗമായി അതെനിക്ക് തോന്നി. അതില്‍ വലിയ ഖേദം തോന്നി. രക്ഷക്നോട് ആത്മാര്‍ത്ഥ സ്നേഹവും കാണണമെന്ന ആഗ്രഹവും കൂടിക്കൊണ്ടിരുന്നു . പക്ഷെ രക്ഷകന്റെ തെളിയാത്ത ചിത്രങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.
ഓര്‍മകളും ചിന്തകളും ഫോട്ടോയുടെ കൂടെ മേശയുടെ വലിപ്പിലേക്ക് തിരികെ വെച്ച് ഞാന്‍ വീണ്ടും ഇന്നിലേക്ക് തന്നെ തിരിച്ചു വന്നു. അവിടെ ജീവിതം ഒരു സുനാമി കണക്കെ വരികയാണ്. അതില്‍ ഞാന്‍ ഒഴുകി പോകും. ഭാവി ഇരുളടഞ്ഞിരിക്കുകയാണ്. പണം,പണം,പണം. സന്തോഷത്തോടെ ജീവിക്കണം എന്ന് ചിന്തിക്കുമ്പോള്‍ നാട്ടില്‍ പോവണമെന്ന ചിന്തയാണ്. നാട്ടില്‍ എങ്ങനെ ജീവിക്കുമെന്ന ചിന്ത ദുര്‍ബലനാക്കുന്നു. ജീവിതം ഇരുട്ടിലാക്കുന്നു. മോഹങ്ങളെല്ലാം മരിച്ചു പോയിരിക്കുന്നു, ശരീരെം മാത്രമുണ്ട് ഇവിടെ. ഇങ്ങനെ ജീവിക്കുന്നതെന്തിനു ..?
ജീവിതമാണ് എന്നെ തോല്പിച്ചതെന്ന കവി വാക്കുകള്‍ അനുഭവ ഭേധ്യമാവുകയാണ്. മരണമാണ് ഇതിലും ഭേദം. എന്തിനാണ് ദൈവം അന്നെന്നെ രക്ഷപ്പെടുത്തിയത്..? മനോഹരമായ സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്ന ആളുടെ അസ്വസ്തത അപ്പോള്‍ ഉണ്ടാകും. ഇങ്ങനെ ചിന്തകള്‍ അസ്വസ്തമാക്കുംപോള് എന്നും ആ ഫോട്ടോ എടുക്കും. പഴയ കാലം ഓര്‍ക്കും. എനിക്ക് കിട്ടിയ രണ്ടാം ജന്മവും. ഞാനന്ന് മരിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിക്കുമ്പോള്‍ എത്രയോ നിസാരമാവുകയാണ് ജീവിതം. വര്ഷങ്ങള്ക് ശേഷം ഒരിക്കല്‍ ഞാന്‍ രക്ഷകനെ കണ്ടു. വിസ്മയിച്ചുപോയി. എവിടെയോ വെച്ചൊക്കെ കണ്ടിട്ടുള്ള പോലെ. യാത്രകളില്‍ എവിടെയോ കടന്നു പോയ മുഖം. എന്നെ രക്ഷിച്ചതിന് ശേഷവും അവനെ ഞാന്‍ പലതവണ കണ്ടിട്ടുണ്ടെന്ന് ഓര്മ വന്നു. ആ മുഖമായിരുന്നു തെളിയാത്ത ചിത്രമായി മനസ്സിനെ അസ്വസ്തമാക്കിയതെന്നു എന്നാലോചിച്ചപ്പോള്‍ ആശ്ചര്യം തോന്നി . പലതും അങ്ങനെയാണ്. ഈ ചോദ്യം ഇത്ര ഈസി ആയിരുന്നോ എന്ന് ഉത്തരം കിട്ടുമ്പോള്‍ തോന്നാറുള്ളതാണ്. എന്നാല്‍ ജീവിതത്തില്‍ എല്ലാത്തിനും ഓരോ സമയമുണ്ടെന്ന് പറയുന്നത് എത്ര ശരിയാണ്. പലതവണ കണ്ടെങ്കിലും അവനായിരുന്നു എന്റെ രക്ഷകന് എന്ന് അറിയാന്‍ എത്ര വൈകിയിരിക്കുന്നു .
ഇങ്ങനെയുള്ള എത്ര അപരിചിതര്‍ നമ്മുടെ ലൈഫിലേക്ക് കടന്നു വരാറുണ്ട്. അവന് എന്നെ സന്തോഷത്തോടെ നോക്കി. ഞാന്‍ ഇക്കാര്യം അവനോടു പറഞ്ഞു. അതിനു അവന്റെ മറുപടി ഇതായിരുന്നു. ‘ആ സംഭവത്തിനു ശേഷം ഞാന്‍ നിന്നെ കണ്ടിട്ടില്ല…’ ‘ഒരിക്കലും ഇങ്ങനെ വിചാരിച്ചതല്ല ‘ അത്ഭുതത്തോടെ അവന്….. ‘എന്നെ നീ ഓര്‍ക്കുന്നോ..?’ ഞാന്‍ ചോദിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സംഭവം എങ്ങനെ ഓര്‍ക്കുമെന്ന് സംശയിച്ചിരുന്നു. പഴയൊരു ഡയറി എനിക്ക് നീട്ടി. അതിലെ വരികള്‍ ഇതൊക്കെയായിരുന്നു. ‘ ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ഒരു കാര്യമാണ് ചെയ്തത്. ഒരു ജീവന് എന്റെ കൈകളാല്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞു. യാദൃശ്ചികമായിട്ടായിരിക്കാം . അല്ലെങ്കില്‍ ചിലപ്പോ നാളത്തെ പത്രങ്ങളില്‍ ‘ഒരു യുവാവിന്റെ മുങ്ങിമാരണത്തെ കുറിച്ച്’ അത്രയും പ്രധാനമല്ലാത്ത വാര്‍ത്ത വരുമായിരുന്നേനെ.
എങ്കിലും ഒരു പുഞ്ചിരി പോലും സമ്മാനിക്കാതെ അവന് പോയത് വളരെ വേദനിപ്പിക്കുന്ന ഒന്നായി. ഇഷ്ടത്തോടെ അല്ലെങ്കിലും അമ്പതു പൈസ കൊടുക്കുമ്പോള്‍ ഏതൊരു യാചകന്റെയും മുഖത്ത് വല്ലാത്ത സന്തോഷമാനുണ്ടാവാര്. ഈ ലോകത്ത് തനിക്കു കിട്ടുന്നതെല്ലാം ധാനമാണ് എന്നായിരിക്കാം അവര്‍ ചിന്തിക്കുന്നത്. എന്നിട്ടും ഒരു പുഞ്ചിരി പോലും തരാന്‍ അവന് വന്നില്ല. ജീവിതം ഏറ്റവും വലിയ ധാനമല്ലേ..?. അത് നന്ദിയായി ആഗ്രഹിച്ചതല്ല. ഒരു സന്തോഷം മാത്രം. നൊന്തു പെറ്റ അമ്മയെ മറക്കുന്ന ജീവിതം നല്കിയ ദൈവത്തെ അറിയാന്‍ ശ്രമിക്കാത്ത ഈ ലോകത്ത് ഇതിലെന്താണ് പുതുമ എന്ന് സ്വയം ആശ്വസിച്ചു. ആരോ പറഞ്ഞപോലെ ജീവിതം ഒരു നുണയാണ് അതിന്റെ സത്യങ്ങള്‍ അറിയുന്നത് വരെ’. ഡയറിയിലെ വരികള്‍ എന്റെ മുഖത്തുണ്ടാക്കിയ ഭാവ ഭേദം ആയിരിക്കണം അവന് ഇങ്ങനെ പറഞ്ഞത്. ‘നീ വന്നതോട് കൂടി ആ വരികളെല്ലാം വ്യര്‍ത്ഥമായി ” അവന് തുടര്‍ന്ന്… ‘പലപ്പോഴും മരണമാണ് ജീവിതത്തിന്റെ വിലയറിയിക്കുക. നീ മരിച്ചിരുന്നേല് അതിന്റെ രഹസ്യങ്ങള്‍ തേടി ആരെങ്കിലും വന്നേനെ. പുനര്‍ജ്ജന്മം കിട്ടിയ നിനക്ക് പോലും തോന്നിയില്ലല്ലോ, എന്നെ ഒന്ന് കാണണമെന്ന്’. അവന്റെ വാക്കുകള്‍ എന്നെ വല്ലാതെ ചിന്തിപ്പിക്കുകയായിരുന്നു. കുറ്റ ബോധത്തോടെ ഞാന്‍ തല താഴ്ത്തി. ഞങ്ങള്‍ കെട്ടിപ്പുണര്‍ന്നു. എല്ലാം ഒരു നിമിത്തമായിരുന്നു. എന്റെ ജീവനോളം വിലയുള്ള ഒരു സുഹുര്തിനെ കിട്ടാന്‍.
103 total views, 1 views today
