കൂട്ടുകാരുമായി വെള്ളമടിക്കുമ്പോള്‍ നിങ്ങളുണ്ടാക്കുന്ന ഓരോ പദ്ധതികളെ..

149

man-drinking-red-wine_fe

സൗഹൃദസദസുകളിലെ വെള്ളമടി ക്ലബ്ബുകളില്‍നിന്നുമാണ് നമുക്ക് ജീവിതത്തിലെ പല ആശയങ്ങളും കിട്ടുന്നത്. ആത്മാര്‍ത്ഥസുഹൃത്തുക്കളുമായുള്ള വെള്ളമടി ക്ലബ്ബാണെങ്കില്‍ പറയുകയും വേണ്ട. ഏറ്റവും ബുദ്ധിശൂന്യമായ ആശയമായിരിക്കും എല്ലാ മണ്ടമാരുംചെര്‍ന്നെടുക്കുന്നത്.

ഒരിക്കലും നടക്കാതെ വാക്കുകളില്‍ മാത്രം ഒതുങ്ങി പോകുന്ന ഇത്തരം ആശയങ്ങള്‍ പിറ്റേ ദിവസം കെട്ടുമാറുമ്പോള്‍ മറന്നു പോകുകയും ചെയ്യും. ഇങ്ങനെയുള്ള “വെള്ളമടി ക്ലബ്ബുകളില്‍ നിന്നും സാധാരണ “ഉരുത്തിരിഞ്ഞു” വരാറുള്ള “ബൌദ്ധികമായ” ചില ആശയങ്ങള്‍ കാണു.

1.”വാടാ നമുക്ക് ഏതെങ്കിലും ക്ലബ്ബില്‍ പോയി നല്ല ചരക്കിനെ പൊക്കാം”

2.”മച്ചാനെ ലഡാക്കിലേക്ക് ബൈക്കില്‍ ഒരു യാത്ര പോയാലോ?”

3.”അല്ലെങ്കില്‍ കാറില്‍ രാജ്യം മൊത്തം ഒന്ന് കറങ്ങിയാലോ?”

4.”ജോലിചെയ്തുമടുത്തു നമുക്ക് ഒരു അവധി എടുത്തു പോയാലോ?”

5.”ഗോവയോന്നും വേണ്ട നമുക്ക് വേറെ ഏതെങ്കിലും രാജ്യത്തിലോട്ടുപോയാലോ?

6.”ഇനി സംസാരമൊന്നും വേണ്ട ഇപ്പോഴേപോയി ടിക്കറ്റ് എടുത്തു ഇപ്പൊതന്നെ സ്ഥലം വിടാം”

7.”നമുക്ക് ജോലികള്‍ രാജി വയ്ക്കാം എന്നിട്ട് ലോകം കറങ്ങാന്‍ പോകാം”

8.”നമുക്ക് സ്വന്തമായി എന്തെങ്കിലും ബിസ്സിനസ്സ് തുടങ്ങാം. അപ്പൊ സ്വന്തം ഇഷ്ട്ടത്തിനെന്തും ചെയ്യാലോ?”

9.”അളിയാ നമ്മള്‍ ഒരിക്കലും കല്യാണം കഴിക്കരുത്. ഈ സൗഹൃദം ഇങ്ങനെ തന്നെ തുടരണം.”

Advertisements