01

ആദ്യം കൈയ്യിലോതുങ്ങന്നതും ആവശ്യത്തിന് കനം ഉള്ളതുമായിരുന്നു. അത് കൈയ്യില്‍കൊണ്ട് നടക്കുന്നവരുടെ തലയ്ക്കും ഒരു കനമുണ്ടായിരുന്നു അല്ലെങ്കില്‍വല്ല കമ്പനിയിലെ കനമുള്ള ഉദ്യോഗസ്ഥനായിരിക്കണം. സാങ്കേതിക ശാസ്ത്രത്തിന്റെ ഭാഗവും മാര്‍ക്കറ്റിലെ ഉത്പന്നങ്ങളുടെ കിടമത്സരത്തിന്റെയും ഫലമായി അതിന്റെ വിലയും വലുപ്പവും വളരെ കുറഞ്ഞു. ആണുങ്ങള്‍അത് പോക്കറ്റിലോ അല്ലെങ്കില്‍ബെല്‍റ്റിലോ ഉറപ്പിച്ചു വെച്ചു. ചില പെണ്ണുങ്ങള്‍’സ്വര്‍ണ്ണമെന്തിന്’എന്ന മട്ടില്‍വേഷത്തിന് ചേരുന്ന നൂലുകള്‍സംഘടിപ്പിച്ച് കഴുത്തിലൂടെ മാല പോലെ ഇട്ടു. പഴയ ഫാഷനുകള്‍തിരിച്ച് വരുന്നതുപോലെ,വീണ്ടുംഅവ ഒരു ചെറിയ പുസ്തകത്തിന്റെ വലുപ്പമായി.പിന്നെയുംആളുകള്‍അഭിമാനത്തോടെ കൈയ്യില്‍പിടിക്കാന്‍തുടങ്ങി.എല്ലാ ദിവസമെന്നോണം അതില്‍പുതിയ കണ്ടുപിടിത്തങ്ങള്‍നിറച്ചു കൊണ്ടിരിക്കുന്നു അതിന്റെ ഉടമസ്ഥര്‍. കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് നമ്മുക്ക് അഭിമാനിക്കാവുന്നതും അതുപോലെ നല്ലൊരു കൂട്ടുകാരനെ പോലെ ഒഴിച്ചു കൂടാനാവത്തതും ആയ നമ്മുടെ ‘സ്വന്തം മൊബൈല്‍’!

എപ്പോള്‍വേണമെങ്കിലും എവിടെ വെച്ച് വേണമെങ്കിലും നമ്മുക്ക് ആരോട് വേണമെങ്കിലും സംസാരിക്കാം. ആ ഉപയോഗത്തിന് പുറമേയുള്ള ‘ഫോണ്‍ബുക്ക്’ കൊണ്ടുള്ള ഉപയോഗങ്ങള്‍ഒന്നിലധികം. പക്ഷെ ആ ചെറിയ ഉപകരണം ജോലികള്‍ഏറ്റെടുത്തോടെ,എസ്.റ്റി.ഡി/ ഐ.എസ്.ഡി കോഡ് അടക്കം കാണാതെ പറയാന്‍സാധിച്ചിരുന്ന പല ഫോണ്‍നമ്പരുകളും എന്നോട് ‘ബൈ’ പറഞ്ഞു പോയി .ഇപ്പോള്‍സ്വന്തം ഫോണിന്റെ നമ്പര്‍,അറിയണമെങ്കില്‍കൂട്ടുകാരെയോ വീട്ടുകാരായോ വിളിച്ച് ചോദിക്കേണ്ട ഗതിക്കേടായി അല്ലെങ്കില്‍സ്വന്തം ഫോണിന്റെ ‘ഫോണ്‍ബുക്കെ ശരണം!’

ഫോണ്‍ ബുക്കിന് പുറമേഅതിനകത്ത് ഉള്ളകളികള്‍ഒരു കാലത്ത് കൊച്ചു കുട്ടികളെയും കൊണ്ടുള്ള യാത്രകളില്‍ഏറ്റവും ഉപകാരപ്പെട്ടിട്ടുള്ളതാണ്.എന്നാല്‍ ഈ അടുത്ത നടന്ന സംഭവം,ഒരു കൂട്ടുകാരിയുടെ വീട് സന്ദര്‍ശനത്തിലാണ്,ഞാന്‍ വിശേഷങ്ങള്‍പറയുന്നു,എല്ലാവരും കേട്ട് കൊണ്ടിരിക്കുന്നു.അവളുടെ ഭര്‍ത്താവ് ആ മുഴുവന്‍ സമയവും ഫോണില്‍കൂടി കുത്തികൊണ്ടിരിക്കുന്നുണ്ട്.ഇടയ്ക്കിടെ അതില്‍നിന്നും’പീ’എന്ന ശബ്ദവും വരുന്നുണ്ട്.പെട്ടെന്ന് അയാള്‍,’അയ്യോ’ എന്ന് പറഞ്ഞു.

‘എന്തു പറ്റി,ആര്‍ക്ക് എങ്കിലും,വല്ല അപകടം സംഭവിച്ചോ,അങ്ങനെ വല്ല എസ്എംഎസ്സുംവന്നോ’ അതായിരുന്നുഅയാളോട് ഉള്ളഎന്റെ ചോദ്യം.

അയാള്‍യാതൊരു മടിയും കൂടാതെ പറഞ്ഞു, ‘അല്ല,ഗയിംമിന്റെ അടുത്ത ലെവല്‍ഞാന്‍ലോസ്റ്റ് ആയി’. എന്നിട്ട് ആ കളിയെ ക്കുറിച്ച് അയാള്‍വാചാലനായി .പെട്ടെന്ന് എനിക്ക് തോന്നി,എന്റെ വര്‍ത്തമാനം ബോര്‍ടിച്ചിട്ടാകുമോ,അയാള്‍കളിക്കാന്‍പോയത്?

പിന്നിട് ഫോണില്‍കൂടി പാട്ട് കേള്‍ക്കാം എന്ന സൗകര്യവും എന്നെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.വീട്ടില്‍അതിഥി ആയി വന്ന ടീനേജ് പെണ്‍കുട്ടിയോട് ഞാന്‍വിശേഷങ്ങള്‍ ചോദിക്കുകയാണ്.അവള്‍,ഞാന്‍താമസിക്കുന്ന നഗരത്തിലെ കോളേജില്‍ചേര്‍ന്നിട്ടെയുള്ളൂ. അതിനടുത്തുള്ള ഹോസ്റ്റലിലാണ് അവളുടെ താമസം. അതുകാരണം കോളേജ് ഇഷ്ടപ്പെട്ടോ,താമസസൗകര്യം ഇഷ്ടപ്പെട്ടോ,അവിടത്തെ ഭക്ഷണം എന്തൊക്കെയാണ്. അങ്ങനെ എനിക്ക് യാതൊരു ഉപകാരവുമില്ലാത്ത ചോദ്യങ്ങള്‍ചോദിച്ചു കൊണ്ടിരിക്കുകയാണ്. അവള്‍എല്ലാത്തതിനും വിശദമായ മറുപടിയുംതരുന്നുണ്ട്. എന്നാല്‍എന്നെ പറ്റിയൊന്നും ചോദിക്കുന്നുമില്ല.അതുകാരണം ആ സംഭാഷണം നീട്ടി കൊണ്ടുപോകാന്‍എന്റെ കൈയ്യിലെ ചോദ്യങ്ങളുടെ നിര തീര്‍ന്നു തുടങ്ങി.’ ഇനി എന്ത്’എന്ന മട്ടില്‍നില്‍ക്കുന്ന എന്നോട്,അവള്‍’ആന്റീ,കുട്ടികള്‍എപ്പോള്‍വരും?’ഞാന്‍സമയം പറഞ്ഞതും,അവള്‍ബാഗില്‍നിന്ന് ഹെഡ്‌ഫോണ്‍ എടുത്ത് ചെവിയില്‍വെച്ച് പാട്ട് കേള്‍ക്കാന്‍തുടങ്ങി.

ആതിഥേയ മര്യാദയുടെ ഭാഗമായിട്ട് വീട്ടില്‍വരുന്നവരെ മുഷിപ്പിക്കാതെ സമയം ചെലവഴിക്കണം എന്നേ ഞാന്‍ഉദ്ദേശിച്ചുള്ളൂ.ഇനി ചോദ്യങ്ങളാകുമോ അവളെ മുഷിപ്പിച്ചത്?

ഫോണില്‍വന്ന ഇംഗ്ലീഷ് പറയുന്ന കുയില്‍നാദമാണ് എന്നെ കൂടുതല്‍പേടിപ്പിച്ചത്. എവിടെ പോണമെങ്കിലും ആരോടും വഴി ചോദിക്കേണ്ട, ലാന്‍ഡ് മാര്‍ക്കുകള്‍ഓര്‍ത്തു വെക്കേണ്ട,പോകേണ്ട സ്ഥലം ട്ടൈപ്പ് ചെയ്താല്‍, 30 0മീറ്റര്‍നേരെ,അത് കഴിഞ്ഞ് ഇടത്തോട്ട് …. എന്നിങ്ങനെ നിര്‍ദ്ദേശം തന്ന്,നമ്മളെ ആ സ്ഥലത്ത് എത്തിക്കും.പക്ഷെ മെട്രോ യുടെ പണിക്കായി ചില സ്ഥലങ്ങള്‍കുഴിച്ചതാണ്,കുഴപ്പമായത്.വലത്തോട്ട് തിരിയാന്‍പറയുന്ന സ്ഥലത്ത് Road Closed ആണ്.ഇനി എന്തു ചെയ്യും എന്ന മട്ടിലാണ് കൂട്ടത്തിലുള്ളവര്‍.യാതൊരു സംശയം കൂടാതെ കാറിന്റെ ഗ്‌ളാസ്സ് താഴ്ത്തി,അവിടെ നില്ക്കുന്ന ഒരു മാന്യന്‍ എന്ന് തോന്നുന്ന ഒരാളോട് ‘ചേട്ടാ,******പോകാനുള്ള വഴി എങ്ങനെയാ?’ആ മാന്യനായ ചേട്ടന്‍ വഴിയൊക്കെ പറഞ്ഞു തന്നു.എന്നാല്‍ കൂട്ടത്തിലുള്ളവരെല്ലാം100ഡിഗ്രി തിളയ്ക്കുക്കാന്‍ തുടങ്ങി,കള്ളന്മാരെയും പീഡനക്കാരെയും ഞാന്‍ ക്ഷണിച്ചു വരുത്തുകയാണെന്ന് പറഞ്ഞ്.ആ മാന്യന്‍ കള്ളനായോ പീഡിപ്പിക്കാനായോ നമ്മുടെ പുറകെ വരുമെന്നാണ് കൂടെയുള്ളവരുടെ പക്ഷം.പിന്നെ ആധുനികം എന്നോ പുരാതനം എന്നോ ഇല്ലാതെ വിളിക്കാവുന്ന ഒരു കാര്യമേയുള്ളൂ ‘എന്റെ ദൈവമേ’

ഇന്റര്‍നെറ്റ്,ക്യാമറ ……എന്നിങ്ങനെ മൊബൈല്‍കൊണ്ടുള്ള ഗുണങ്ങള്‍ദിവസം ചെല്ലുതോറും കൂടിവരുകയാണ്. ഇരുപത് വര്‍ഷത്തിന്റെ മുന്‍പിലുള്ള ജീവിതം അതായത് മൊബൈലിന് മുന്‍പും പിന്‍പും നോക്കുകയാണെങ്കില്‍,ഈ കൂട്ടുകാരന്‍എന്റെ ജീവിതരീതി കൂടുതല്‍എളുപ്പമാക്കി എന്നാല്‍എല്ലാവരും മൊബൈലിന്റെ ലോകത്ത് ഒതുങ്ങിയതു കൊണ്ടോ,അതോ കൂട്ടുകാരനെ കൂടുതല്‍സ്‌നേഹിക്കുന്നതു കൊണ്ടോ,മനുഷ്യര്‍തമ്മിലുള്ള സഹകരണവും മനുഷ്യത്വവും കുറഞ്ഞു പോയില്ലേ?

You May Also Like

ഒരു വിധപെട്ട മിക്ക കുടിയന്മാരും കേരളത്തിലെ ” മദ്യയാത്ര ” തുടങ്ങിയത് റമ്മിൽ നിന്നാവും

നിയമപരമായ മുന്നറിയിപ്പ് Consumption of alcohol is injurious to health Deepak Raj വിദേശ…

പോകുമ്പോ പോണ തുള്ളാട്ടം; വീട്ടില്‍ ചെല്ലുമ്പോള്‍ കാണാംട്ടോ

കുട്ടികളുടെ ഒരു പരിപാടി കഴിഞ്ഞ്, അവരെ കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍ പരിപാടിക്ക് 3-4 കൊറിയന്‍ കുട്ടികള്‍ ഉണ്ടായിരുന്ന കാരണം അവരുടെ അച്ഛ്നും അമ്മയും എന്റെ കൂടെ കാത്ത് നില്‍പ്പുണ്ട്.അവരുടെ കൈയ്യിലെല്ലാം ബൊക്കെക്കളും പൂക്കളും ഒക്കെയുണ്ട്.

എങ്കിലും എന്റെ ആപ്പിളേ, ഇന്ത്യക്കാരോട് ഈ കൊലച്ചതി വേണ്ടിയിരുന്നില്ല….!!

അല്ലേലും ഈീ ഇന്ത്യക്കാരെ പണ്ടേ ഈ ആപ്പിളിന് അത്ര പ്രീയം പോര. ആറ്റുനോറ്റ് ഐഫോണ്‍ 6 നായി കാത്തിരുന്ന ഇന്ത്യന്‍ ആപ്പിള്‍ പ്രേമികള്‍ക്ക് ഇതിനേക്കാള്‍ വലിയ പണി കിട്ടാനില്ല

ആഡംബരത്തിന്റെ പറുദീസ – ദുബായ്..

ചിലര്‍ക്ക് പണവും സൗകര്യങ്ങളും കൂടി പോയാല്‍ പിന്നെ അവര്‍ ചെയുന്നത് എന്ത് എന്ന് അവര്‍ തന്നെ അറിയില്ല..!!!