കൂട്ടുജീവിതം
ഞാനൊരു തെറ്റു ചെയ്തു. [ പൊതുസമൂഹത്തിന്റെ കണ്ണാടിയില്‍ ]
ഞാനൊരുത്തനെ സ്നേഹിക്കുന്നു. [പൊതുസമൂഹം: “പ്രായം അതല്ലേ?”]
എനിക്കവനോടൊത്തു ജീവിക്കണം. [പൊതുസമൂഹം: “ സ്വന്തം ജാതിയാണേലങ്ങു കെട്ടിച്ചു കൊടുക്ക്”.]
102 total views

ഞാനൊരു തെറ്റു ചെയ്തു. [ പൊതുസമൂഹത്തിന്റെ കണ്ണാടിയില്‍ ]
ഞാനൊരുത്തനെ സ്നേഹിക്കുന്നു. [പൊതുസമൂഹം: “പ്രായം അതല്ലേ?”]
എനിക്കവനോടൊത്തു ജീവിക്കണം. [പൊതുസമൂഹം: “ സ്വന്തം ജാതിയാണേലങ്ങു കെട്ടിച്ചു കൊടുക്ക്”.]
പക്ഷെ എനിക്കവനെ കല്യാണം കഴിക്കണ്ട. [പൊതുസമൂഹം: “ഓ.. പുതിയ തലമുറ… പാശ്ചാത്യശീലങ്ങള്… പഠിക്കാന്‍ വിട്ടതിന്റെ ദൂഷ്യം.”]
അല്ല. ഞാനവനെ എന്റെ സ്വന്തം സഹോദരനായി കാണുന്നു. ജീവിതകാലം മുഴുവന്‍ അവനോടൊത്ത് സഹോദരങ്ങളായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. [പൊതുസമൂഹം: “അനാശാസ്യം.. സ്വന്തം മകളെ ഞങ്ങള്‍ കൂട്ടിക്കൊടുക്കും എന്നാലും സെക്സ് ഇല്ലാത്ത ഒരു സ്ത്രീ-പുരുഷ ബന്ധവും ഞങ്ങള്‍ അംഗീകരിക്കില്ല. തല്ലികൊല്ലെടാ രണ്ടിനേം.”]
103 total views, 1 views today