കെ എഫ് സി ചിക്കനില്‍ ബ്രെയിന്‍; ഫോട്ടോ ഫേസ്ബുക്കില്‍ വൈറലായി

  277

  1

  യു കെയിലെ ഒരു കെ എഫ് സി സ്റ്റോറില്‍ നിന്നും വാങ്ങിയ ചിക്കനില്‍ ബ്രെയിനെന്നു തോന്നിയേക്കാവുന്ന വസ്തു കണ്ടെത്തി. ഇത് കണ്ടു ക്ഷുഭിതനായ 19 കാരനായ ഇബ്രാഹീം ലാന്‍ഗു എന്ന യുവാവ് ഇതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതോടെ സംഭവം വൈറലും ആയി. ഇംഗ്ലണ്ടിലെ കോള്‍ചെസ്റ്ററിലെ കെ എഫ് സി സ്റ്റോറില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. കെ എഫ് സി വന്‍ നഷ്ടം ഉണ്ടായേക്കാവുന്ന വാര്‍ത്ത‍ പാശ്ചാത്യ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.

  തനിക്ക് കിട്ടിയ കെ എഫ് സി പാക്ക്‌ പൊട്ടിച്ചതും ഈ വസ്തു കണ്ടതോടെ താനത് ട്രേയിലോട്ട് വലിച്ചെറിഞ്ഞ് പുറത്തേക്കു ഓടുകയാണ് ചെയ്തതെന്ന് ഇബ്രാഹീം പറയുന്നു. ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ തനിക്ക് അസ്വസ്ഥത ഉണ്ടാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രെയിന്‍ പോലെയാണ് തനിക്കത് കണ്ടപ്പോള്‍ തോന്നിയത് എന്നും ഇബ്രാഹീം പറഞ്ഞു. സംഭവത്തില്‍ കെ എഫ് സി അധികൃതര്‍ ക്ഷമ ചോദിച്ചിട്ടുണ്ട്.

  ഏതായാലും ഫോട്ടോ കാട്ടുതീ പോലെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുകയാണിപ്പോള്‍

  Advertisements