കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ ..!

0
287

FULL-QUALITY-2

കെ എസ് ആര്‍ ടി സിയെ രക്ഷിക്കാനായി നമുക്ക് എന്തെല്ലാം ചെയ്യാനാവും ? കെ എസ് ആര്‍ ടി സി നഷ്ടത്തിലാണ്, പ്രതിസന്ധിയിലാണ് എന്നെല്ലാം നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി സത്യത്തില്‍ എന്താണ് കെ എസ് ആര്‍ ടി സി നഷ്ട്ടത്തിലാകാനുള്ള കാരണം..?

 1. കെ എസ് ആര്‍ ടി സി ഭരിക്കുന്ന വകുപ്പിന്‍റെ അനാസ്ഥ
 2. കെ എസ് ആര്‍ ടി സി ജീവനക്കാരുടെ  അനാസ്ഥ
 3. കെ എസ് ആര്‍ ടി സിയുടെ മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നത് കൊണ്ട്
 4. കെ എസ് ആര്‍ ടി സി ജനങ്ങള്‍ ഇല്ലാത്ത റൂട്ടിലൂടെ മാത്രം ഓടുന്നത് കൊണ്ട്
 5. കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പ്രൈവറ്റ് ബസ്സുകാരെ സഹായിക്കുന്നത് കൊണ്ട്
 6. ആളുകള്‍ കൈ കാണിച്ചാലും സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നത് കൊണ്ട്
 7. സമയ നിഷ്ട്ട കാണിക്കാത്തത് കൊണ്ട് (ഒരു ബസ് പോയാല്‍ അതിനു തൊട്ടു പിന്നില്‍ മൂന്നോ നാലോ ബസ്സ്‌ ഉണ്ടാകും,അത് കഴിഞ്ഞാല്‍ പിന്നെ കുറെ നേരത്തേക്ക് പിന്നെ ഒരു ബസ്സും ഉണ്ടാകാറില്ല)
 8. റോഡുകള്‍ മുഴുവന്‍ കുഴി ആയതു കാരണം
 9. ജനങ്ങള്‍ കയറാത്തതു കൊണ്ട്

മുകളില്‍ പറഞ്ഞവ ചിലപ്പോള്‍ അതിനുള്ള ചില കാരണങ്ങളാവാം അല്ലാതെയുമിരിക്കാം, എന്നാലും അതിനുള്ള പ്രധാന കാരണം അനേകായിരം മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നത് കൊണ്ട് തന്നെയാവാം. ഈ അടുത്ത കാലത്തായി എല്ലാ സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റ് കളിലും ഒരു പാട് കെ എസ് ആര്‍ ടി സി ഫാന്‍സിനെ കണ്ടെത്താനായിട്ടുണ്ട്, സര്‍ക്കാര്‍ മറന്നാലും നമ്മുടെ ജനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സിയെ മറക്കാന്‍ സാധിച്ചെന്നു വരില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണിത്. എന്ത് കൊണ്ടാണ് ജനങ്ങള്‍ കെ എസ് ആര്‍ ടി സി ഇത്ര ഇഷ്ടപ്പെടാനുള്ള കാരണം ,കാരണങ്ങള്‍ പലതാണെങ്കിലും താഴെ പറയുന്ന ചില കാരണങ്ങള്‍ കൊണ്ടും ആവാം.

 1. പ്രൈവറ്റ് ബസ്സുകള്‍ ഓടാത്ത ലാഭമില്ലാത്ത റൂട്ടുകളിലൂടെ ഓടി ജനങ്ങളെ സഹായിക്കുന്നത് കൊണ്ട്
 2. ഏതു പാതിരാത്രിയിലും സര്‍വീസ് ഉള്ളത് കൊണ്ട്
 3. െ്രെപവറ്റ് ബസ്സുകാരെ പോലെ എല്ലാ സ്‌റ്റോപ്പിലും, സ്‌റ്റോപ്പ് ഇല്ലാത്തിടത്തും നിര്‍ത്തി ആളെ കയറ്റി സമയം കളയാത്തത് കൊണ്ട്
 4. ജനങ്ങളുടെ നികുതി ഉപയോഗിച്ച് ഓടുന്ന ജനങ്ങളുടെ ബസ്സ് ആയതു കൊണ്ട്
 5. etc

ഏതായാലും ഞാനും ഒരു കെ എസ് ആര്‍ ടി സി ഫാനാണ്, എന്റെ സ്‌റ്റോപ്പില്‍ നിന്നും ഒരു കെ എസ് ആര്‍ ടി സിയും ഒരു െ്രെപവറ്റ് ബസ്സും ഒരുമിച്ചു ടൌണിലേക്ക് പോകുകയാണെങ്കില്‍ ഞാന്‍ കെ എസ് ആര്‍ ടി സിയിലെ കയറാറുള്ളൂ കാരണം മറ്റൊന്നുമല്ല െ്രെപവറ്റ് ബസ്സു പോലെ എല്ലാ സ്‌റ്റോപ്പിലും സ്‌റ്റോപ്പ് ഇല്ലാത്തിടത്തും നിര്‍ത്തി കെ എസ് ആര്‍ ടി സി സമയം കളയാറില്ല ,അത് കൊണ്ട് എന്റെ റൂട്ടില്‍ പെട്ടെന്നു എത്തണമെന്ന് ഉണ്ടെങ്കില്‍ കെ എസ് ആര്‍ ടി സി തന്നെ വേണം.

ഏതൊരു പ്രൈവറ്റ് ബസ്സിന്റെ വിജയത്തിനു പിന്നിലും ഒരു കെ എസ് ആര്‍ ടി സി ഉണ്ടെന്നും, കെ എസ് ആര്‍ ടി സി നഷ്ടത്തിലല്ല ഡീസലില്‍ ആണ് ഓടുന്നതെന്നും ചില നേരംപോക്കുകാര്‍ പറയുമെങ്കിലും കെ എസ് ആര്‍ ടി സിയുടെ അവസ്ഥ കഷ്ടം തന്നെയാണ് , കെ എസ് ആര്‍ ടി സിയെ പറ്റി എല്ലാവര്‍ക്കും അറിയാവുന്ന മറ്റൊരു നഗ്‌ന സത്യം കെ എസ് ആര്‍ ടി സി മഴയത്തു മാത്രമെ വെള്ളം കാണാറുള്ളു എന്നതാണ്(കുളിക്കാറുള്ള് ) െ്രെപവറ്റ് ബുസ്സിലുണ്ടാവാറുള്ള കിളി അഥവാ ക്ലീനര്‍മാര്‍ നമ്മുടെ കെ എസ് ആര്‍ ടി സിയ്ക്ക് ഉണ്ടാവാറിലല്ലല്ലോ, ഹും അവര്‍ക്ക് കൂടെ ശമ്പളം കൊടുക്കേണ്ടിയിരുന്നെങ്കില്‍ കെ എസ് ആര്‍ ടി സി ഇപ്പോള്‍ ഓര്‍മ്മ മാത്രമായി അവശേഷിച്ചേനെ അല്ലേ..!

അടുത്തിടെ ഒരു കെ എസ് ആര്‍ ടി സി ഡ്രൈവര്‍ പറയുകയുണ്ടായി ഈ ബസ്സ് എനിക്ക് വീട്ടില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ ഞാന്‍ തന്നെ ഒന്ന് കഴുകി വൃത്തി ആക്കിയേനെ എന്ന്, പക്ഷെ എങ്ങനെ ഇന്ന് ഡ്യൂട്ടി ഉള്ള ബസ്സിലായിരിക്കില്ലല്ലോ അടുത്ത ദിവസം ഡ്യൂട്ടി കിട്ടുന്നത്.

ഇനി നമുക്ക് കെ എസ് ആര്‍ ടി സി എങ്ങനെ ലാഭത്തിലാക്കാം എന്ന് ചിന്തിക്കാം..!

എങ്ങനെയാണു തമിഴ്‌നാട് പോലുള്ള ഇതരസംസ്ഥാനങ്ങള്‍ മിനിമം ചാര്‍ജുപോലും 4 രുപയക്ക് മേലെ വാങ്ങിക്കാതെ അവരുടെ ഗവണ്മെന്റെ ബസ്സ് ലാഭത്തിലാക്കുന്നത് , ഇതിനെപ്പറ്റി പഠിക്കാനായി നമ്മുടെ രാഷ്ട്രീയക്കാര്‍ തമിഴ്‌നാട് സന്ദര്‍ശിച്ചോ ആവോ, വല്ല വിദേശ രാജ്യവുമയിരുന്നെങ്കില്‍ എത്ര തവണ പോയി വന്നു എന്നു ചോദിച്ചാല്‍ മതിയാവും.

പ്രിയ സുഹൃത്തുക്കളേ കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ ഇപ്പോള്‍ നമ്മള്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്, നിങ്ങളുടെ അഭിപ്രായം എന്താണ് ..?

ചില അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു ,ഇതില്‍ എതെങ്കിലുമായി നിങ്ങള്‍ യോജിക്കുന്നുണ്ടോ ?

 1. കെ എസ് ആര്‍ ടി സി സ്വകാര്യവല്‍ക്കരിക്കുക
 2. കെ എസ് ആര്‍ ടി സിയില്‍ പി എസ് സി മുഖേനയുള്ള തൊഴില്‍ നിയമനം നിര്‍ത്തലാക്കുക
 3. ജീവനക്കാര്‍ക്കുള്ള ശമ്പളം ഒഴിവാക്കി ദിവസക്കൂലിയും കമ്മീഷനും ആക്കുക
 4. ജോലിക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ മാത്രം നിര്‍ത്തുക
 5. ഇനിയുള്ള നിയമനങ്ങള്‍ക്കെങ്കിലും പെന്‍ഷന്‍ നിര്‍ത്തലാക്കുക (കെ എസ് ആര്‍ ടി സി കടം കൊണ്ട് മുടിയാനുണ്ടായ ഏറ്റവും വലിയ കാരണം പെന്‍ഷന്‍ ആണ്)
 6. കെ എസ് ആര്‍ ടി സി യ്ക്ക് സ്‌പോണ്‌സര്‍മാരെ കണ്ടെത്തുക ( സ്‌പോണ്‌സര്‍മാര്‍ക്ക് അവരുടെ പരസ്യങ്ങള്‍ ബസിനുള്ളിലായും പുറത്തായും പല രൂപത്തിലും കോലത്തിലും കൊടുക്കാം പക്ഷെ ബസ്സിന്റെ അറ്റകുറ്റപ്പണികളും ഡീസല്‍ ചിലവുകളും അവര്‍ വഹിക്കണം,പിന്നെ പരസ്യത്തിന്റെ ഒരു ചെറിയ വരുമാനവും കെ എസ് ആര്‍ ടി സിയ്ക്ക് നല്‍കണം)

നിങ്ങള്‍ക്ക് മുകളിലുള്ള ഏതെങ്കിലും അഭിപ്രായങ്ങളോട് യോജിപ്പുണ്ടോ,അല്ലെങ്കില്‍ നിങ്ങളുടെ അഭിപ്രായം മറ്റെന്തെങ്കിലും ആണോ ?

മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ അഭിപ്രായങ്ങളും തികച്ചും ഒരു ലേഖനം എഴുതുന്നതിനു വേണ്ടി മാത്രം എടുത്തിട്ടുള്ളതാണ്, അതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പോ വിയോജിപ്പോ ഉണ്ടെങ്കില്‍ ദയവുചെയ്ത് ക്ഷമിക്കുക,പൊറുക്കുക,മാപ്പാക്കുക.