കെ.എസ്.ആര്‍.ടി.സി യില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ സൗജന്യയാത്ര

0
164

ksrtc-bus-cartoon

10 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഗതാഗത വകുപ്പ്. ഹയര്‍സെക്കന്ററി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ഇതിന്റെ ഗുണഫലം ലഭിക്കുക. നിയമസഭയില്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ഇക്കാര്യം വ്യക്തമാക്കിയത്

ഒരു ദിവസം രണ്ടു യാത്രയാണ് ഇനിമുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നടത്താനാവുക. കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകും ആദ്യഘട്ടത്തില്‍ ആനുകൂല്യം ലഭിയ്ക്കുന്നത്. ഫെബ്രുവരി മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ സൗജന്യ യാത്ര നടത്താനാകുമെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. നിലവില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍കാര്‍ഡിലൂടെ സൗജന്യ യാത്ര ലഭിയ്ക്കുന്നുണ്ട്.

ഒരു വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയ ശേഷം പദ്ധതി വിപുലീകരിയ്ക്കാനാണ് ഗതാഗത വകുപ്പിന്റെ ആലോചന. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും വൈകിപ്പിച്ചതില്‍ ഏറെ പ്രതിഷേധങ്ങള്‍ നേരിട്ട കെഎസ്ആര്‍ടിസി വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്തത് മുഖം മിനുക്കുന്നതിന്റെ ഭാഗമായാണ്.

Advertisements