കെ. എസ്. ചിത്ര അനശ്വരമാക്കിയ 5 മനോഹര ഗാനങ്ങള്‍

1798

kschithra

കേരളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര തന്റെ അന്‍പത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. സിനിമകളിലും ആല്‍ബങ്ങളിലുമായി ഇരുപത്തിഅയ്യായിരത്തില്‍ അധികം പാട്ടുകള്‍ പാടിയിട്ടുള്ള ചിത്ര ദേശീയ ചലച്ചിത്ര അവാര്‍ഡ് 6 തവണ നേടുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം 6 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, 31 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ എന്നിവയും സ്വന്തമാക്കിയിട്ടുള്ള ചിത്ര ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച പിന്നണി ഗായകരില്‍ ഒരാളായ ചിത്ര പാടിയ പാട്ടുകള്‍ എല്ലാംതന്നെ മലയാളികള്‍ നെഞ്ചിലേറ്റി സ്വീകരിച്ചിട്ടുണ്ട്. ചിത്ര പാടിയ പഴയ പാട്ടുകള്‍ ഇന്നും നാം ആവര്‍ത്തിച്ച് കേള്‍ക്കാറുമുണ്ട്. മലയാളത്തിന്റെ അഭിമാനമായ ചിത്ര ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍, ചിത്ര പാടി അനശ്വരമാക്കിയ ചില ഗാനങ്ങള്‍ നമ്മുക്ക് വീണ്ടും ആസ്വദിക്കാം.

  • ചിന്നക്കുയില്‍ പാടും… (പൂവേ പൂചൂടവാ)
  • മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി…. (നഖക്ഷതങ്ങള്‍)
  • ഏതോ വാര്‍മുകിലിന്‍ കിനാവിലെ….. (പൂക്കാലം വരവായി)
  • ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ (നോക്കെത്താ ദൂരത്ത് കണ്ണും നട്ട്)
  • കണ്ണാം തുമ്പീ പോരാമോ (കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍)