കെ റ്റി എം ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ വില കൂടുന്നു …

0
166

KTM-duke-390-69477_2752

കെ റ്റി എം ഇന്ത്യയില്‍ വില്‍പന നടത്തുന്ന എല്ലാ മോഡലുകള്‍ക്കും വില കൂട്ടുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ കെ റ്റി എമ്മിന് 4 മോഡലുകളാണ് വിപണിയില്‍ ഉള്ളത്. കേന്ദ്ര ഗവണ്മെന്റ് എക്സൈസ് തീരുവയില്‍ ഉണ്ടായിരുന്ന ഇളവ് പിന്‍വലിച്ചതിനാലാണ് ഈ വില വര്‍ദ്ധനവ്.

ഇരുചക്ര വാഹന വിപണിയില്‍ വില വര്‍ദ്ധിപ്പിക്കുന്ന ആദ്യത്തെ കമ്പനിയാണ് കെ റ്റി എം. 1500 മുതല്‍ 13000 രൂപ വരെയാണ് വില കൂട്ടിയിട്ടുള്ളത്.

ഇന്ത്യയില്‍ ഇറക്കുന്ന വാഹനങ്ങള്‍ക്ക് പുതിയ സ്ലിപ്പര്‍ ക്ലച്ച് സംവിധാനം ഉടന്‍ തന്നെ വരുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പെട്ടെന്നുള്ള ക്ലച് റിലീസിങ്ങും ഡൌണ്‍ ഷിഫ്റ്റിങ്ങും മൂലമുണ്ടാകുന്ന പിന്‍ ചക്രത്തിലെ പിടിത്തം കുറയ്ക്കാന്‍ ഈ സംവിധാനം സഹായകമാകും എന്ന് വിദഗ്ദര്‍ പറയുന്നു.

പുതിയ ഡ്യൂക്കിന്റെ പരിഷ്കരിച്ച വിലവിവരം മുംബൈ ഷോറൂം വിലയില്‍

കെ റ്റി എം പഴയ വില പുതുക്കിയ വില
ഡ്യൂക്ക് 200 1,41,232 രൂപ 1,57,766 രൂപ
RC 200 1,70,321 രൂപ 1,81,523 രൂപ
ഡ്യൂക്ക്  390 1,95,050 രൂപ 2,16,762 രൂപ
RC 390 2,18,508 രൂപ 2,42,774 രൂപ

 

Advertisements