Pravasi
കേരളത്തിന്റെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിച്ചത് പ്രവാസികള്‍ – ബാബു ഭരദ്വാജ്
കുവൈത്ത് സിറ്റി: കേരളത്തിന്റെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിച്ചത് പ്രവാസികളാണെന്നും അത് തിരിച്ചറിയാന്‍ പ്രവാസികള്‍ വൈകിപ്പോയെന്നും പ്രശസ്ത പ്രവാസി സാഹിത്യകാരന് ബാബു ഭരദ്വാജ് പറഞ്ഞു. ഈ വര്‍ഷത്തെ യൂത്ത് ഇന്ത്യ സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുഭൂമിയെ ഒരു പാട് സ്നേഹിക്കുന്ന താന്‍ ആദ്യമായി കാല് കുത്തിയ വിദേശ രാജ്യം കുവൈത്ത് ആണെന്നും പ്രവാസ ലോകത്ത് നിന്ന് ലഭിച്ച ഈ അവാര്‍ഡ് കേരള സാഹിത്യ അക്കാദമി അവാര്‍ഡിനേക്കാള്‍ സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
75 total views

പ്രവാസി എഴുത്തുകാരെ യൂത്ത് ഇന്ത്യ ആദരിച്ചു
കുവൈത്ത് സിറ്റി: കേരളത്തിന്റെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിച്ചത് പ്രവാസികളാണെന്നും അത് തിരിച്ചറിയാന്‍ പ്രവാസികള്‍ വൈകിപ്പോയെന്നും പ്രശസ്ത പ്രവാസി സാഹിത്യകാരന് ബാബു ഭരദ്വാജ് പറഞ്ഞു. ഈ വര്‍ഷത്തെ യൂത്ത് ഇന്ത്യ സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുഭൂമിയെ ഒരു പാട് സ്നേഹിക്കുന്ന താന്‍ ആദ്യമായി കാല് കുത്തിയ വിദേശ രാജ്യം കുവൈത്ത് ആണെന്നും പ്രവാസ ലോകത്ത് നിന്ന് ലഭിച്ച ഈ അവാര്‍ഡ് കേരള സാഹിത്യ അക്കാദമി അവാര്‍ഡിനേക്കാള്‍ സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പ്രവാസികളുടെ പച്ചയായ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് പ്രവാസികളുടെ കുറിപ്പുകള്‍ എന്നാ തന്റെ കൃതി പിറവി എടുത്തത് . അതിന് മുഴുവന്‍ പ്രവാസികലോടും കടപ്പെട്ടിരിക്കുന്നു. കേരളത്തിലെ രാഷ്ട്രീയക്കാരും, ബിസിനസ് സ്ഥാപനങ്ങളും പ്രവാസികളുടെ ത്യാഗമാനോഭാവത്തെ അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി യഥേഷ്ടം ചൂഷണം ചെയ്യുകയാണ്. എന്നാല്‍ പ്രവാസികള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ വിമുഖത കാണിക്കുകയും ചെയ്യുന്നു. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രവാസികളുടെ സംഭാവന, പ്രത്യേകിച്ച് സ്ത്രീകളുടെ സംഭാവന എടുത്ത് പറയേണ്ടതാനെന്നും ബാബു ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു. അബ്ബാസിയ സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യൂത്ത് ഇന്ത്യ പ്രസിടന്റ്റ് അര്‍ഷദ് ഇ അധ്യക്ഷത വഹിച്ചു. കെ ഐ ജി പ്രസിടന്റ്റ് സക്കീര്‍ ഹുസൈന് തുവ്വൂര്‍ ബാബു ഭരദ്വാജിന് പുരസ്കാരം സമ്മാനിച്ചു. ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. യൂത്ത് ഇന്ത്യ വൈസ് പ്രസിടന്റ്റ് റഫീഖ് ബാബു പ്രശസ്തി പത്രം വായിച്ചു. പ്രവാസികളുടെ കുറിപ്പുകള്‍ എന്നാ കൃതിയെ ആസ്പദമാക്കി വി പി ശൌകത്തലി പുസ്തകാസ്വാടനം നടത്തി.
ചടങ്ങിനോടനുബന്ധിച്ച് കുവൈത്തിലെ പ്രവാസി എഴുത്തുകാരെ ആദരിച്ചു. എഴുത്തുകാരായ ജോണ്‍ മാത്യു, സ്വപ്ന ജേക്കബ്, അഷ്റഫ് കാളത്തോട് , ബസ്സി കടവില്‍, സാം പൈനമൂട്, ഷിബു ഫിലിപ്പ്, രാജപ്പന് ചുനക്കര, ടിജു തങ്കച്ചന്, ലിസ്സി കുരിയാക്കോസ്, രാജന് ചുനക്കര, പ്രേമന് ഇല്ലത്ത്, ജവഹര്‍, എം കരീം, അബ്ദുല്‍ ലത്തീഫ് നീലേശ്വരം, ഹബീബുരഹ്മാന്‍ മണക്കാട്, എബി വരിക്കാട് , എന്നിവരെയാണ് ആദരിച്ചത്. ചടങ്ങില്‍ ശിഫ അല്‍ ജസീറ എം ഡി ഡോ. കെടി റബീഉള്ള, അബ്ദുല്‍ ഫത്താഹ് തയ്യില്‍, തോമസ് മാത്യു കടവില്‍ , സത്താര്‍ കുന്നില്‍ , ബഷീര്‍ ബാത്ത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കുവൈത്തിലെ കലാകാരന് ജോണ്‍ ആര്‍ട്ട് വരച്ച കാരിക്കേച്ചര്‍ ബാബു ഭരദ്വാജിന് സമ്മാനിച്ചു. യൂത്ത് ഇന്ത്യ സെക്രട്ടറി ഷാഫി പി ടി സ്വാഗതമാശംസിച്ചു. ഗഫൂര്‍ എം കെ കവിത ആലപിച്ചു. ചടങ്ങിനോടനുബന്ധിച്ച് പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനവും മലയാള സാഹിത്യത്തിലെ പുസ്തകങ്ങളുടെ വില്പനയും സംഘടിപ്പിച്ചിരുന്നു.
76 total views, 1 views today