കേരളത്തിലെ ഗട്ടറുകള്‍ക്ക് അഭിവാദ്യവുമായി ഒരു കൂട്ടം സായിപ്പന്മാര്‍…

0
143

Untitled-1

എന്തിനും ഏതിനും ഉപയോഗം ഉണ്ട് എന്ന് വാദിക്കുന്ന അമേരിക്കകാരുടെ പുതിയ കണ്ടുപിടിത്തം മലയാളികള്‍ക്ക് ഏറെ പ്രയോജനം നല്ക്കുന്നതാണ്. റോഡിലെ ഗട്ടറുകള്‍ എന്ന് മലയാളികള്‍ ഓമനപേരിട്ടു വിളിക്കുന്ന കുഴികള്‍ ഏറെ പ്രയോജനമുള്ളതാണ് എന്നാണ് കാന്‍സാസിലെ ഒരു കൂട്ടം ചെറുപ്പകാര്‍ പറയുന്നത്.

 

duck 880

പല്ലുതേപ്പും കുളിയുമടക്കം കാമുകിയുമൊത്തുള്ള പ്രേമ നിശകള്‍ക്ക് വരെ ഗട്ടറുകള്‍ ഉപയോഗിക്കാം എന്നാണ് ഈ ചെറുപ്പകാര്‍ അവകാശപെടുന്നത്. പറയുക മാത്രമല്ല ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ അപ്പ്‌ലോഡ് ചെയ്തു ഈ വിരുതന്മാര്‍. ഫോട്ടോ ഒക്കെ കണ്ടാല്‍ ഇത് വരെ പൊതുമരാമത് മന്ത്രിയെയും കരാറുകറെയും അവരുടെ കുടുംബക്കാരെയും ചീത്ത വിളിച്ചോണ്ട് ഇരുന്ന മലയാളികള്‍ ഇത്ര നല്ല ഉപയോഗമുള്ള സാധനം ഫ്രീ ആയി ഇത്ര കാലം ഉപയോഗിക്കാന്‍ തന്നതില്‍ അവരോട നന്ദി പറയും.

Fishing 880

laundry 880

കഴിഞ്ഞ പത്തിരുപത്തഞ്ചു വര്‍ഷങ്ങളായി നമ്മുടെ കണ്മുന്നില്‍ ഉണ്ടായിരിന്നിട്ടും വാഴ നടനും സമരം ചെയ്യാനുമല്ലാതെ ഗട്ടറുകള്‍ വേറെ ഒന്നിനും കൊള്ളില എന്നാണ് മലയാളികള്‍ വിശ്വസിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇനി സ്ഥിതി മാറും. ഗട്ടറുകള്‍ക്കും നല്ല കാലം വരുന്നു. സായിപ്പന്മാര്‍ പറയുന്നത് ഗട്ടറുകള്‍ കുളിക്കാനും,അലക്കാനും,വേണ്ടി വന്നാല്‍ നീന്താനും ഉപയോഗിക്കാവുന്ന ജലസംഭരണികള്‍ ആക്കാം എന്നാണ്.

playing 880

romance 880

എന്തായാലും ഗട്ടറുകളുടെ അനന്ത സാധ്യതകളെ കുറിച്ച് പഠിക്കാന്‍ ആ സംഘത്തെ കേരളത്തില്‍ എത്തിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമം തുടങ്ങി എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായാലും കരാറുകാര്‍ക്ക് കൊളായി ഇനി നാട്ടുകാരുടെ സമ്മത പ്രകാരം തന്നെ സര്‍ക്കാര്‍ ഖജനാവ്‌ കൊള്ളയടിക്കാമല്ലോ..

swimming 880