കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം ഇന്റര്‍നെറ്റ് അധിഷ്ടിത സേവങ്ങളിലെ സംരംഭകത്വം – അരുണ്‍ കുര്യന്‍

0
242

home-based-business-for-women1

വിമര്‍ശന ലാക്കോടെ പറയുമെങ്കിലും കേരളത്തിലെ നവ മാധ്യമ സംസ്‌കാരം ഇമ്മിണി ബല്യ സംഗതി തന്നെ . ഇന്റര്‍നെറ്റ് അധിഷ്ടിത സേവങ്ങളിലെ സംരംഭകത്വം പിശകില്ലാത്ത ഒരു സംരംഭക വഴി നമുക്ക് മുന്നിലെത്തിക്കുന്നു.

മലയാളികളുടെ ആളോഹരി ഇന്റര്‍നെറ്റ് ഉപയോഗ സമയത്തിലെ അതിദ്രുത വളര്‍ച്ചയും ഈ മേഖലയില്‍ സാധ്യതകളുടെ വാതായനങ്ങള്‍ തുറക്കുന്നു. മലയാളികളായ ടെക്കി പുലികളാണ് ഫ്‌ലിപ്പ്കാര്‍ട്ട് ആമസോണ്‍ തുടങ്ങിയ ഇ കൊമേഴ്‌സ് വന്‍പന്മാരുടെ ബുദ്ധി കേന്ദ്രങ്ങള്‍ എന്നതും ശ്രദ്ദേയമാണ്. വെറുതെ ഇരുന്നപ്പോള്‍ തോന്നിയ ഒരു ആശയം വികസിപ്പിച്ചതാണ് ഇന്ന് വെബ് ലോകത്തെ വിറപ്പിക്കുന്ന വന്‍പന്‍ സ്ഥാപങ്ങള്‍ . തലതിരിഞ്ഞ ആശയങ്ങള്‍ പ്രവര്‍ത്തികമക്കിയവര്‍ ഇന്ന് ശത കോടീശ്വരന്മാരായ കഥകളും നമുക്കു മുന്‍പില്‍ ധാരാളം. ഇതിനായി വമ്പന്‍ വാണിജ്യ തന്ത്രങ്ങളോ ഉലക ശാസ്ത്ര നിപുണതയോ ആവശ്യമില്ല .

ആശയങ്ങള്‍ രൂപപ്പെടാന്‍ പകല്‍ സ്വപ്‌നങ്ങള്‍ കാണുകയും അല്പം പരിശ്രമവും മാത്രം. മികച്ച ആശയങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ ധനകാര്യ സ്ഥാപങ്ങള്‍ മുതല്‍ മുടക്കുവാന്‍ തയ്യാറാകും. ആശയങ്ങള്‍ അങ്കുരിക്കുന്ന മനസുമായി കവലകളില്‍ , കലുങ്കില്‍ നമ്മള്‍ കണ്ടിരുന്ന പലരും ഇപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു നാളെയുടെ സുക്കെര്‍ ബെര്‍ഗുമാരാവാന്‍ .