കേരളത്തില്‍ ഋഷിരാജ് സിങ്ങിനും രക്ഷയില്ല ; ഋഷിയുടെ പേരിലും തട്ടിപ്പ്.!

  0
  269

  maxresdefault

  കേരളത്തിലെ പ്രമുഖ പോലീസ് ഓഫീസറായ ഋഷിരാജ് സിംഗിന്റെ പേരിലും തട്ടിപ്പ്.! അദ്ദേഹത്തിന്റെ ഓഫീസില്‍ ജോലി വാങ്ങി തരാം എന്ന് പറഞ്ഞു പൈസ വാങ്ങി പറ്റിച്ചുവെന്നാണ് പരാതി.

  ഡ്രൈവര്‍, സ്റ്റെനോഗ്രാഫര്‍ എന്നീ തസ്തികകളിലേക്ക് സ്ഥിരം ജോലി എന്ന മോഹിപ്പിക്കുന്ന വാഗ്ദാനം നല്‍കിയാണ്‌ തട്ടിപ്പ്. തിരുവനന്തപുരം ആസ്ഥാനമാക്കി നടക്കുന്ന തട്ടിപ്പ് ഭരണസിരാ കേന്ദ്രമായ സെക്രട്രിയേടറ്റിന് അരികില്‍ വച്ചാണ് എന്ന് ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പണമിടപ്പാടുകള്‍ നടക്കുന്നത് പ്രമുഖ ഗുണ്ട സംഘങ്ങളുടെ സംരക്ഷണത്തിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

  ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരുന്ന ഋഷിരാജ് സിംഗ് ഇപ്പോള്‍ കെ.എസ്.ഇ.ബിയുടെ ചുമതലയാണ് വഹിക്കുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഓഫീസുകളുടെ കുടിശിക പിടിച്ചെടുക്കാന്‍ ഋഷിരാജ് കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു.