01

മ.മോ.സു എന്നാല്‍ മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി. ഇവര്‍ മൂന്നു പേരുമാണ് ഇനി കേരള രാഷ്ട്രീയത്തില്‍ മൂന്നു വിഭാഗങ്ങളെ നയിക്കുക. ഒരു കൈ കുത്തിക്കുത്തിയും തലയോടുകൂടി ഒരു വശം ചരിഞ്ഞും ഷിറ്റ് വിളിച്ചുമായിരിക്കും ഇനി കേരള രാഷ്ട്രീയം പൊടി പാറുക!

മമ്മൂട്ടി സി.പി.ഐ.എം നിര്‍ദ്ദേശമനുസരിച്ച് ഇടതുപക്ഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ രംഗത്തേയ്ക്ക് വരുന്നു. മോഹന്‍ ലാല്‍ കോണ്‍ഗ്രസ്സിന്റെ ക്ഷണം സ്വീകരിച്ച് യു.ഡി.എഫ് നേതൃത്വത്തിലേയ്ക്ക് വരുന്നു. സുരേഷ് ഗോപി ഗുജറാത്തില്‍ നിന്നും രാജ്യസഭയിലെത്തി കേന്ദ്ര മന്ത്രി.

പക്ഷെ കേരളത്തില്‍ ബി.ജെ.പിയുടെ അക്കൗണ്ട് തുറക്കല്‍ തന്നെ ഒരു മരീചികയായി തുടരുന്നതിനാല്‍ അടുത്ത ഇലക്ഷനില്‍ ഇടതുപക്ഷമോ യു.ഡി.എഫോ രണ്ടിലൊരെണ്ണം തന്നെ അധികാരത്തിലെത്താനാണ് സാദ്ധ്യത. ഇടതുപക്ഷം വന്നാല്‍ മമ്മൂട്ടി മുഖ്യമന്ത്രി. യു.ഡി.എഫ് വന്നാല്‍ മോഹന്‍ ലാല്‍ തന്നെ മുഖ്യമന്ത്രി. ഇവരില്‍ ഒരാള്‍ മുഖ്യ മന്ത്രിയും മറ്റൊരാള്‍ പ്രതിപക്ഷ നേതാവുമാകുമെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകരില്‍ അഭിപ്രായ ഐക്യം കാണപ്പെടുന്നു. അങ്ങനെ കേരളരാഷ്ട്രീയം സിനിമാമയമാകുന്നു. കേരളം മറ്റൊരു തമിഴ്‌നാടാകുന്നു.

മോഹങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം. ഇത് നിലവിലെ മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കല്പിക വാര്‍ത്തയാണ്. ഇത് നേരാണെന്നു കരുതി ആരും ചാനല്‍ ചര്‍ച്ചയൊന്നും നടത്തിക്കളയരുത്, പ്ലീസ്!

Advertisements