കേരള പോലീസിന് ഇപ്പോഴും പഴയ ചക്കടാ വണ്ടി തന്നെ ; മോഡിയുടെ ഗുജറാത്ത്‌ പോലീസിന് ഹാർലി ഡേവിഡ്‌സൻ.!

    187

    harley-davidson

    മോഡി ശെരിക്കും ഞെട്ടിച്ചു.!  4ഉം 5 ഉം കോടി രൂപ വരുന്ന സൂപ്പര്‍ കാറുകളല്ല,  മറിച്ചു  ഏതൊരു ബൈക്ക് പ്രേമിയുടേയും ഇടനെഞ്ച് തുടുപ്പിക്കുന്ന ഹാര്‍ലി സ്ട്രീറ്റ് 750 എന്ന സൂപ്പര്‍ബൈക്കുകളാണ് അദ്ദേഹം ഗുജറാത്ത്‌ പോലീസിന് സമ്മാനിച്ചിരിക്കുന്നത്.

    അമേരിക്കന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്ണിന്റെ ഏറ്റവും പുതിയ സ്ട്രീറ്റ് 750ന് 4.5 ലക്ഷം രൂപയാണ് വില. സാധാരണ ബൈക്കുകളെ അപേക്ഷിച്ചു പ്രത്യേക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള സ്ട്രീറ്റ് 750 ആണ് ഗുജറാത്ത് പോലീസ് സ്വന്തമാക്കിയത്. വാണിങ് ലൈറ്റ്, സൈറന്‍, വയര്‍ലെസ് കമ്യൂണിക്കേഷന്‍ സംവിധാനം എന്നിവ ഈ ബൈക്കിന്റെ സവിശേഷതകളാണ്.

    റവല്യൂഷന്‍ എക്‌സ് ശ്രേണിയില്‍പെട്ട 750 സി സി, ഫോര്‍ സ്‌ട്രോക്ക്, ലിക്വിഡ് കൂള്‍ഡ് വി ട്വിന്‍ എന്‍ജിനാണു ബൈക്കിനു കരുത്തേകുന്നത്. 4,000 ആര്‍ പി എമ്മില്‍ 6.62 കിലോഗ്രാം ന്യൂട്ടനാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്ന പരമാവധി ടോര്‍ക്ക്. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ ബോക്‌സാണു ബൈക്കിന്റെ ട്രാന്‍സ്മിഷന്‍.