മനുഷ്യര്‍ക്ക് എന്തുമാത്രം കഴിവുകള്‍ ആണ് ഉള്ളതെന്ന് ഇനിയും പിടികിട്ടിയിട്ടില്ല. ഇവിടെ പറയുവാന്‍ പോകുന്ന കാര്യം നിങ്ങളില്‍ പലരും ചിലപ്പോള്‍ അനുഭവിച്ചു കാണണം. വളരെ അധികം ആളുകള്‍ ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് നിങ്ങള്ക്ക് പരിചയം ഉള്ള ഒരാളുടെ ശബ്ദം മാത്രം നിങ്ങള്‍ വേറിട്ട് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലും അങ്ങിനെ ഒരു സംഭവം നിലവില്‍ ഉണ്ട്. കോക്ക് ടെയില്‍ പാര്‍ട്ടി ഫിനോമിനന്‍ എന്നാണു ശാസ്ത്ര ലോകത്ത് ഇത് അറിയപ്പെടുന്നത്.

വളരെ നാളുകളായി ശാസ്ത്ര ലോകത്തെ ഇത് അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ ഈയിടെ നടത്തിയ പരീക്ഷണങ്ങള്‍ അതിനു ഒരു മറുപടി നല്‍കിയിരിക്കുകയാണ്. അതായത് നമ്മുടെ തലച്ചോറിലെ കേള്‍വി കൈകാര്യം ചെയ്യുന്ന ഭാഗങ്ങള്‍ക്ക് വെറുതെ ശബ്ദങ്ങള്‍ കേള്‍ക്കുവാന്‍ മാത്രമല്ല, അവയെ നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തുവാനും ഉള്ള കഴിവ് ഉണ്ടെന്നു തെളിയിക്കപ്പെട്ടു.

ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് ആരെയെങ്കിലും പറ്റി കുറ്റം പറഞ്ഞാല്‍, ആ വ്യക്തി അവിടെ ഉണ്ടെങ്കില്‍ അത് അവര്‍ കേള്‍ക്കുമെന്ന് നമ്മള്‍ ചിലപ്പോള്‍ പറയാറില്ലേ? അത് ചിലപ്പോള്‍ ശരിയായിരിക്കും. അതുപോലെ നമ്മുടെ കേള്‍വി കുറഞ്ഞ പ്രായമായ ആളുകള്‍, നമ്മള്‍ അവരെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ പെട്ടെന്ന് കേള്‍ക്കുന്നതും നമുക്കറിയാം.

ഈ തത്വം ഉപയോഗിച്ച് ശബ്ദം തിരിച്ചറിയുന്ന പ്രോഗ്രാമുകള്‍ വികസിപ്പിച്ചെടുക്കാം. അതുപോലെ നമ്മുടെ ഐ ഫോണുകളിലെ സിറി പോലെയുള്ള സോഫ്റ്റ്‌വെയറുകള്‍ കൂടുതല്‍ കുറ്റമറ്റതാക്കുവാനും കഴിയും. കൂടുതല്‍ ആളുകള്‍ ശബ്ദമുണ്ടാക്കുന്ന സ്ഥലങ്ങളില്‍ സിറി ഇന്ന് അത്ര ഫലപ്രദമല്ല.

You May Also Like

ജസ്റ്റിൻ ബീബറിന് പാടാൻ സാധിക്കാത്ത തരത്തിൽ ബാധിച്ച റാം സെ ഹണ്ട് സിൻഡ്രോം എന്താണ് ?

ഡോ. നീതു ചന്ദ്രൻ ഇൻഫോ ക്ലിനിക് പ്രശസ്ത കനേഡിയൻ സംഗീതജ്ഞനായ ജസ്റ്റിൻ ബീബർ തനിക്ക് നിലവിൽ…

ഇന്ത്യയൊരുക്കുന്ന അത്ഭുതമാണ്, ലോകത്തിലെ ആദ്യത്തെ തദ്ദേശീയ പോർട്ടബിൾ ആശുപത്രിയായ ‘ആരോഗ്യ മൈത്രി എയ്ഡ് ക്യൂബ്’

എന്താണ് ആരോഗ്യ മൈത്രി ? അറിവ് തേടുന്ന പാവം പ്രവാസി എവിടെയെങ്കിലും ദുരന്തമോ അടിയന്തര സാഹചര്യമോ…

ചുവന്ന തെരുവുകളില്‍ ആണ്‍കുരുന്നുകള്‍ [ലൈംഗിക വിപണി – 5]

ഇരിങ്ങാവൂരിലെ സമീര്‍ബാബു എന്ന പതിനഞ്ചുകാരനെ കാണാതായതോടെയാണ്‌ തിരൂരിന്റെ സ്വവര്‍ഗാനുരാഗ കഥകള്‍ക്ക്‌ പ്രചാരം കൈവന്നത്‌.1996 ഫിബ്രുവരിയിലായിരുന്നുവത്‌. പിന്നീട്‌ തിരിച്ചുകിട്ടി കള്ള്‌ ഷാപ്പിനരികിലെ പൊട്ടക്കിണറ്റില്‍ നിന്നും വികൃതമായൊരു മൃത്‌ദേഹം. പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ചോദ്യം ചെയ്‌ത കരീം എന്ന പ്രതി പിന്നീട്‌ ആത്മഹത്യചെയ്‌തു.

സല്‍മാന്‍ വിധി: ബോളിവുഡിലെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുമ്പോള്‍

ഒടുവില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തി. അഞ്ചു വര്ഷം തടവ് ശിക്ഷയും നല്‍കി.…