കേവലം 1 വര്‍ഷം കൊണ്ട് 180 കിലോ ഭാരം കുറച്ച യുവാവിന്റെ കഥ !

263

02

ഇത് നമുക്കെല്ലാം ആവേശം ജനിപ്പിക്കുന്ന ഒരു യുവാവിന്റെ കഥയാണ്‌. താന്‍ ഒരു ഗെയിം കളിക്കവേ പരിചയപ്പെട്ട ഇംഗ്ലീഷുകാരി യുവതിയുടെ ഉപദേശത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തന്റെ ശരീര ഭാരം 180 കിലോയോളം കുറച്ച അതും കേവലം 1 വര്‍ഷം കൊണ്ട് കുറച്ചു കളഞ്ഞ ഒരു അമേരിക്കന്‍ യുവാവിന്റെ കഥ. കഠിനാധ്വാനവും അര്‍പ്പണ ബോധവും ആണ് യുവാവിനെ കൊണ്ട് ആ ലക്‌ഷ്യം നേടിയെടുത്തത്.

03

മിഷിഗണ്‍ സ്വദേശി ബ്രയാന്‍ ഫ്ലെമിംഗ് 280 കിലോ ഭാരമുള്ള പൊണ്ണത്തടിയനായ വ്യക്തി ആയിരുന്നു. അത് കൊണ്ടു തന്നെ മാനസികമായി തളര്‍ന്നു ഫുള്‍ ടൈം വെള്ളമടിയായിരുന്നു കക്ഷിയുടെ മെയിന്‍ പരിപാടി. ഓരോ ദിവസം 5 ടിന്നോളം വോഡ്കയായിരുന്നു കക്ഷി അകത്താക്കിയിരുന്നത്. കോളേജ് പഠനം നിര്‍ത്തി പോന്ന ബ്രയാനെ ജോലി ചെയ്യാത്തത് മൂലം ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതിനാല്‍ തന്നെ മുഴുവന്‍ സമയവും തിന്നുകയും കുടിക്കുകയും വീഡിയോ ഗെയിം കളിച്ചിരിക്കലും ആയി കക്ഷിയുടെ പരിപാടി. രണ്ടു ബര്‍ഗറും അതിനൊപ്പം ഒരു ലാര്‍ജ് കൂള്‍ ഡ്രിങ്ക്സും ഒക്കെ കക്ഷിയുടെ സ്ഥിരമായ ഭക്ഷണം.

04

ജാക്കി ഈസ്റ്റ്‌ഹാം ബ്രയാനിനെക്കാളും 20 വയസ്സ് മൂത്ത യുവതിയാണ്. മസില്‍ രോഗ ബാധമൂലം അവശത ബാധിച്ച ഈ യുകെക്കാരി തന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ വേണ്ടി ആരോഗ്യകരമായ ഭക്ഷണ രീതി ആയിരുന്നു പിന്തുടര്‍ന്നിരുന്നത്. 2012 ല്‍ ഒരു ദിവസം ഡ്രോ സംതിംഗ് എന്ന ഗെയിം ആപ്പിലൂടെയാണ് ഇവര്‍ രണ്ടു പേരും ആദ്യമായി പരസ്പരം ചാറ്റ് ചെയ്യുന്നത്. അവരുടെ ആ സൌഹൃദം ഫേസ്ബുക്കും സ്കൈപ്പും എല്ലാം കടന്നു പോയി. സംസാരത്തിനിടയില്‍ ബ്രയാന്‍ തന്റെ ഭാരക്കൂടുതലിനെ കുറിച്ചും വെള്ളമടി ശീലത്തെ കുറിച്ചും പറഞ്ഞിരുന്നു. തന്റെ ആരോഗ്യകരമായ ഭക്ഷണ രീതിയെ കുറിച്ചും ബ്രയാനും വേണമെങ്കില്‍ തടി കുറയ്ക്കാമെന്നും ഈസ്റ്റ്ഹാം ബ്രയാനോട് പറഞ്ഞിരുന്നു.

അവരുടെ ദിനേനയുള്ള ചാറ്റിംഗിലൂടെ ആ ബന്ധം വളരുകയും എന്നാല്‍ തന്റെ തടിയിലും വെള്ളമടി ശീലത്തിലും മനം നൊന്ത് ഈസ്റ്റ്‌ഹാം തന്നില്‍ നിന്നും അകലുമെന്ന് ഭയന്ന ബ്രയാന്‍ പതിയെ തടി കുറയ്ക്കുവാന്‍ നോക്കുകയും വെള്ളമടി നിര്‍ത്തുകയും ആയിരുന്നു. വെള്ളമടി ശീലം നിര്‍ത്തിയതോടെ വെള്ളമടി നിര്‍ത്തുന്നവരില്‍ കാണപ്പെടുന്ന മെലിച്ചില്‍ ബ്രയാനില്‍ വരികയും ഒരു മാസം കൊണ്ട് തന്നെ 45 കിലോയോളം കുറയുകയുമായിരുന്നു.

05

ഈ മാറ്റം അദ്ദേഹത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ഒരു ദിവസം 7,000 കലോറി കുറക്കാവുന്ന വിധത്തില്‍ ഒരു ഒരു ഭക്ഷണ മെനു കാര്‍ഡ്‌ അദ്ദേഹം സ്വയം നിര്‍മ്മിക്കുകയുമായിരുന്നു. ഇപ്പോള്‍ കക്ഷി പ്രാതലായി കഴിക്കുന്നത്‌ ധാന്യവും ഗ്രീക്ക് കട്ടിതൈരും ആണ്. കൂടെ കുറഞ്ഞ അളവില്‍ സോഡിയം കലര്‍ന്ന വെജിറ്റബിള്‍ ജ്യൂസും കഴിക്കും. ലഞ്ചും ഡിന്നറും കുറഞ്ഞ അളവില്‍ പച്ചക്കറിയും അരി ഭക്ഷണവും. വെള്ളിയാഴ്ചകളില്‍ ഒരു ഐസ് ക്രീമും. എങ്ങിനെ ഉണ്ട് മെനു കാര്‍ഡ്‌ ?

കൂടാതെ ഡെയിലി ഉള്ള ഓട്ടവും അതിന്റെ ഭാഗമായിരുന്നു. രാവിലെ ഓടുമ്പോള്‍ ആളുകള്‍ കളിയാക്കാതിരിക്കാന്‍ വേണ്ടി രാത്രി ആയിരുന്നു ആദ്യ കാലങ്ങളില്‍ ഓടിയിരുന്നത്. ചില സമയങ്ങളില്‍ ബ്രയാന്റെ കൂടെ ഓടാന്‍ സ്കൈപ്പില്‍ ഈസ്റ്റ് ഹാമും ഉണ്ടായിരുന്നു. ഓട്ടം പിന്നീടു സൈക്ക്ലിംഗ് ആയി. പിന്നെ ബിസിനസ് എക്സിക്യുട്ടീവ്‌ ആയി ജോലി ചെയ്യാന്‍ തുടങ്ങി. കൂടെ മ്യൂസിക് ടീച്ചര്‍ ജോലിയും.

06

അതിനു ശേഷം നിര്‍ത്തി വെച്ച സൈക്കോളജി പഠനം പുനരാരംഭിക്കുക കൂടി ചെയ്തതോടെ ബ്രയാന്‍ ഒരു അത്ഭുതമാകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഡിസംബര്‍ 2013 ല്‍ ഒരു ഗെയിം കളിക്കവേ കണ്ടു മുട്ടി ഒരു വര്‍ഷം കഴിഞ്ഞ ശേഷം ബ്രയാനും ഈസ്റ്റ്ഹാമും പരസ്പരം കണ്ടു മുട്ടി.

എങ്ങിനെയുണ്ട് നിങ്ങള്‍ക്ക് പ്രചോദനമാകുന്ന ഈ സംഭവ കഥ ?