കൈതച്ചക്കയ്ക്കും പറയുവാനുണ്ട് വിശേഷങ്ങള്‍

182

pineapple_boolokam
കൈതച്ചക്ക എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു ഫലവര്‍ഗമാണ്. നമ്മള്‍ പലപ്പോഴും പല സമയങ്ങളിലും കൈതച്ചക്ക കഴിക്കാറുമുണ്ട്. എന്നാല്‍, കൈതച്ചക്ക പല അസുഖങ്ങളെയും ചെറുക്കുമെന്നും ശരീരത്തിന് ആവശ്യമായ പല പോഷണങ്ങളും നല്‍കുമെന്നും നിങ്ങള്‍ക്കറിയാമോ? കൈതച്ചക്കയുടെ ഈ സവിശേഷ ഗുണങ്ങളിലെയ്ക്ക് നമ്മുക്കൊന്ന് നോക്കാം.

1. ക്യാന്‍സര്‍ തടയുന്നു.

കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍കാരികളെ ചെറുത്ത് നില്‍ക്കുവാന്‍ ശരീരത്തെ സഹായിക്കും. ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്കും ആര്‍ത്‌റൈറ്റിസിനും കൈതച്ചക്ക ഉത്തമമാണ്.

2. എല്ലുകളെ ബലമുള്ളതാക്കുന്നു

കൈതച്ചക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മാന്‍ഗനീസ് ഈലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ്. ഒരു ഗ്ലാസ് കൈതച്ചക്ക ജ്യൂസിലൂടെ ഒരു ദിവസം ശരീരത്തിനു ആവശ്യമായ മാന്‍ഗനീസിന്റെ നാലിലൊന്ന് ലഭിക്കുന്നു.

3. കാഴ്ചശക്തി നിലനിര്‍ത്തുന്നു

പ്രായമാകുംതോറും നമ്മുടെ കാഴ്ചശക്തിക്ക് മംഗല സംഭവിക്കാം. കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന ബീറ്റകരോട്ടിന്‍ കാഴ്ചശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

4. ദഹനത്തെ സഹായിക്കുന്നു

കൈതച്ചക്കയിലെ ബ്രോമെലൈന്‍, വിറ്റാമിന്‍ സി, നാരുകള്‍ എന്നിവ ദഹന പ്രക്രിയ കൂടുതല്‍ എളുപ്പമുള്ളതാക്കുന്നു.

5. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു

കൈതച്ചക്കയിലെ സോഡിയവും പൊട്ടാസ്യവുംരക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

അപ്പോള്‍ കൈതച്ചക്കയ്ക്ക് കൊതിപ്പിക്കുന്ന രുചി മാത്രമല്ല, ഒട്ടനേകം ഗുണങ്ങളും ഉണ്ടെന്നു മനസിലായല്ലോ. ഇനി സ്ഥിരമായി കൈതച്ചക്ക കഴിച്ചോളൂ.

 

Advertisements