fbpx
Connect with us

കൈപ്പത്തി

മോക്ക്‌ ഡ്രില്ലിന്‍റെ ഭാഗമായി ഫയര്‍ അലാറം നിലവിളിക്കുന്നു. ബോയിലര്‍ റൂമില്‍ കേറി, പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തി പുറത്തേക്കിറങ്ങി. അസംബ്ലി പോയന്‍റില്‍ ഏതാണ്ടെല്ലാവരും എത്തി കഴിഞ്ഞു. മരച്ചുവട്ടില്‍ കുടയും ചോറ്റുപാത്രവും ഒളിപ്പിച്ച് വെച്ച്, ഞാനും ആ കൂട്ടത്തിലേക്ക് ലയിച്ചു. ആറു മാസത്തിലൊരിക്കല്‍ പണിയെടുക്കാന്‍ കിട്ടുന്ന ഏക അവസരം ആഘോഷിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍! പുതുതായി ചേര്‍ന്നവരെല്ലാം മുന്‍നിരയില്‍ സശ്രദ്ധയോടെ നിലയുറപ്പിച്ചിട്ടുണ്ട്, മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ കുറച്ച് പേര്‍ ഏറ്റവും പുറകില്‍.

 113 total views

Published

on

മോക്ക്‌ ഡ്രില്ലിന്‍റെ ഭാഗമായി ഫയര്‍ അലാറം നിലവിളിക്കുന്നു. ബോയിലര്‍ റൂമില്‍ കേറി, പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തി പുറത്തേക്കിറങ്ങി. അസംബ്ലി പോയന്‍റില്‍ ഏതാണ്ടെല്ലാവരും എത്തി കഴിഞ്ഞു. മരച്ചുവട്ടില്‍ കുടയും ചോറ്റുപാത്രവും ഒളിപ്പിച്ച് വെച്ച്, ഞാനും ആ കൂട്ടത്തിലേക്ക് ലയിച്ചു. ആറു മാസത്തിലൊരിക്കല്‍ പണിയെടുക്കാന്‍ കിട്ടുന്ന ഏക അവസരം ആഘോഷിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍! പുതുതായി ചേര്‍ന്നവരെല്ലാം മുന്‍നിരയില്‍ സശ്രദ്ധയോടെ നിലയുറപ്പിച്ചിട്ടുണ്ട്, മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ കുറച്ച് പേര്‍ ഏറ്റവും പുറകില്‍.

പണ്ട് ചെയ്ത ഫയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സിന്‍റെ ഭാഗമായി ഇതില്‍ പല ഉപകരണങ്ങളും ഞാനെടുത്ത് പയറ്റിയിട്ടുണ്ട്. ഇപ്പോഴോര്‍ക്കുമ്പോള്‍ അതെല്ലാം കഴിഞ്ഞ ജന്മത്തിലെന്ന പോലെ, മറന്ന് മങ്ങിയ ചില ഓര്‍മ്മകള്‍. ആ കോഴ്സ് തീരാനൊരു മാസം ബാക്കിയുള്ളപ്പോഴാണ്, നാട്ടില്‍ തന്നെ റിഫൈനറിയില്‍ ഈ ജോലി ശെരിപ്പെട്ടത്. അന്ന് കോഴ്സ്‌ പൂര്‍ത്തിയാക്കാതെ നിര്‍ത്തേണ്ടി വന്നതില്‍ വിഷമം തോന്നിയിരുന്നു. ഒരിക്കലും ഉപയോഗിക്കേണ്ടി വരാത്ത പാഠങ്ങളാണ് അതുവരെയും പഠിച്ചതെന്ന് പിന്നീടാണ് മനസ്സിലായത്‌. ദിവസം എട്ട് മണിക്കൂര്‍ ബോയിലര്‍ റൂമിന്‍റെ തൊട്ട് പുറത്തുള്ള കസേരയില്‍ ചിന്തകളെ നായാട്ടിനയച്ചു കൊണ്ട് ഉറങ്ങാതെയിരിക്കണം. ഒരോ മണിക്കൂര്‍ ഇടവിട്ട്‌ ബോയിലര്‍ റൂമിലെ വിവിധതരം മാപിനികളിലെ അളവുകള്‍ രെജിസ്റ്ററില്‍ അടയാളപ്പെടുത്തണം, അഞ്ച് മിനിറ്റ് തികച്ച് വേണ്ടാത്ത പണി. പത്ത് മിനിറ്റിലധികം ബോയിലറിന്‍റെ ചൂട് അതിജീവിച്ച് അവിടെ നില്‍ക്കാന്‍ കഴിയില്ല‍.

വിറയ്ക്കുന്ന മൊബൈല്‍ ഫോണാണ് സ്ഥലകാലബോധം നല്‍കിയത്. വിളിച്ചത് ബാബുവാണ്, അവന്‍ ജോലിക്കെത്തി കാണും. എന്നെയവിടെ കാണാത്തതു കൊണ്ടുള്ള വിളിയാണ്. ഫോണ്‍ കട്ട് ചെയ്ത്, പരിഭ്രമിക്കേണ്ടെന്ന് എസ് എം എസ് അയച്ചു. ഫയര്‍ എക്സ്റ്റിഗ്ഷറില്‍ നിന്നുയര്‍ന്ന പുകയും, ശബ്ദവും അവിടെയാകെ നിറഞ്ഞു. ഫയര്‍ എക്സ്റ്റിഗ്ഷര്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കുകയാണ്. അതോട് കൂടി ആ നാടകത്തിന് തിരശീല വീണു. ഇവിടെയിപ്പോള്‍ ശേഷിക്കുന്നത് ഞാനും, കാറ്റ്‌ പോയ ആ ഫയര്‍ എക്സിറ്റിഗ്ഷറും മാത്രം. ഇത് പോലെയൊരു ഫയര്‍ എക്സിറ്റിഗ്ഷര്‍ ആയിരുന്നു ആറ് മാസം മുന്‍പ് വരെ ഞങ്ങളുടെ ബോയിലര്‍ റൂമിന്‍റെ ഡോര്‍ സ്റ്റോപ്പര്‍. ഇന്നലെയുടെ ശവപ്പറമ്പ് മാന്താന്‍ നില്‍ക്കരുതെന്ന മനശാസ്ത്രഞന്‍റെ ഉഗ്രശാസനം മറന്നിട്ടല്ല. പക്ഷെ ഓര്‍‌മ്മകളില്‍ തീ കോരിയിട്ട് കൊണ്ടിത്തരം കാഴ്ചകള്‍ ക്ഷണിക്കാതെ കേറി വരും. എങ്കിലും അന്നെല്ലാം വിടാതെ പിന്തുടര്‍ന്നിരുന്ന ആ ഓര്‍മകളെ ഏറെക്കുറെയൊക്കെ കാലം ആട്ടിയോടിച്ചു. എന്നിട്ടും മായാതെയൊരു കൈപ്പത്തി മാത്രം ഇപ്പോഴും എന്‍റെ പകലുകളില്‍, രാത്രികളില്‍, ഇടവേളകളില്‍ തെളിഞ്ഞ് വരും.

മീറ്റര്‍ റീഡ്‌ ചെയ്യാന്‍ ബോയിലര്‍ റൂമിലേക്ക് കേറുമ്പോള്‍ വാതിലടയാതിരിക്കാനും, അകത്ത് ആളുണ്ടെന്നറിയിക്കാനുമായി ഫയര്‍ എക്സിറ്റിഗ്ഷര്‍ എടുത്ത് വക്കുകയായിരുന്നു അക്കാലത്തെ പതിവ്. കാലത്തിന് ആകെ പരിക്കേല്‍പ്പിക്കാന്‍ കഴിഞ്ഞത് ആ പൂട്ടില്‍ മാത്രമാണ്. പൂട്ട്‌ മാറ്റിവെക്കാന്‍ വേണ്ട എഴുത്ത് കുത്തുകള്‍ നടത്തുന്നതിനേക്കാള്‍ എളുപ്പം ഇതാണ്. കൂടാതെ വയസ്സന്‍ ബോയിലറിനോട് ഞങ്ങള്‍ക്കുള്ള ബഹുമാനമൊന്നും പര്‍ച്ചേസ്‌ വിഭാഗത്തിനില്ല. എന്തെങ്കിലുമൊരു കാരണം കിട്ടാന്‍ കാത്തിരിക്കുകയാണ് പുതിയൊരെണ്ണം ഇന്‍സ്റ്റാള്‍ ചെയ്യാന്‍. എന്നിട്ട് വേണം പഴയ ബോയിലറിനോടൊപ്പം ഞങ്ങള്‍ അഞ്ച് പേരെയും സ്ക്രാപ്പിലേക്ക് തള്ളാന്‍.

Advertisement

മരച്ചുവട്ടിലൊളിപ്പിച്ച് വെച്ച കുടയും ചോറ്റുപാത്രവും എടുക്കാന്‍ ചെന്നപ്പോള്‍ അവിടെ കുറച്ചു നേരം ഇരിക്കാന്‍ തോന്നി. ഓഡിറ്ററുമായി ചെയര്‍മാന്‍റെ കാര്‍ ഗസ്റ്റ്ഹൌസില്‍ നിന്ന് പുറത്തേക്ക് പോയി. ആരോഗ്യ-സുരക്ഷക്കുള്ള ദേശിയ പുരസ്‌കാരം വാങ്ങിക്കുമെന്ന വാശിയിലാണ് ചെയര്‍മാന്‍. ഒരാഴ്ച്ചയായി ഹിന്ദിക്കാരനായ ഓഡിറ്റര്‍ എത്തിയിട്ട്. കാറ് പോയതിന് തൊട്ട് പുറകിലായി ജോസ് അവിടേക്കെത്തി. കാന്‍റീനിലാണ് ജോലിക്ക് കേറിയതെങ്കിലും ഇപ്പോള്‍ ഗസ്റ്റ്‌ഹൗസിന്‍റെ കെയര്‍ടെയ്കര്‍ ആണ്. ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടാണ്, രാമേട്ടന്‍ റിട്ടയര്‍ ചെയ്ത ഒഴിവില്‍ ഗസ്റ്റ്‌ഹൗസിലേക്ക് മാറ്റിയത്. കാണാതിരിക്കാനും, കേള്‍ക്കാതിരിക്കാനും, പറയാതിരിക്കാനുമുള്ള അവന്‍റെ കഴിവ് ചെയര്‍മാനും അറിയാവുന്നതാണല്ലോ.
“എങ്ങനെ ഉണ്ട് ജോസേ ഓഡിറ്റര്‍?”
“ആദ്യത്തെ പുകിലൊക്കെ കണ്ടപ്പോള്‍ ഞാന്‍ കരുതി ഇത്തവണത്തെ അവാര്‍ഡ് ഗോപിയാവുമെന്ന്. മൂന്നാം പക്കം ഓഡിറ്റര്‍ ഫ്ലാറ്റ്. കുമരകം ഹൗസ്‌ ബോട്ടിലും, ചെറായി റിസോര്‍ട്ടിലുമെല്ലാമായി എഴുതി തീര്‍ത്ത ഓഡിറ്റ്‌ റിപ്പോര്‍ട്ട് ഇന്നലെ തന്നെ അയച്ചു കഴിഞ്ഞു. സംഗതി ഓക്കെയാണെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്. അങ്ങിനെയെങ്കില്‍ ഇത്തവണത്തെ കേന്ദ്ര ഗവണ്‍മെന്റിന്റെ ആരോഗ്യ-സുരക്ഷ അവാര്‍ഡ്‌ നമുക്ക് തന്നെ കിട്ടും ചേട്ടാ. ഞാനീ പറഞ്ഞതൊന്നും ഇപ്പോള്‍ വേറെയാരും അറിയണ്ട.”
കൂടുതല്‍ നേരം സംസാരിക്കുന്നതിലെ അപകടം മണത്തിട്ടാവണം, കാന്റീനില്‍ എന്തോ പണിയുണ്ടെന്നും പറഞ്ഞ് ജോസ് പോയി.

ഇങ്ങിനെയും കാണുമോ സഹോദരന്മാര്‍, വര്‍ഗീസേട്ടന്‍റെ പോലെയേ അല്ല ജോസ്! ഞാന്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍, ഇവിടത്തെ ഏറ്റവും സീനിയറായിരുന്നു വര്‍ഗീസേട്ടന്‍. മൂക്കുമ്പോള്‍ കിട്ടുന്ന ഉദ്യോഗകയറ്റങ്ങള്‍, കൂടുതല്‍ പണിയോ പണമോ വേണ്ടെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നു പതിവ്. ഇന്‍വെസ്റ്റ്‌മെന്‍റ് എന്ന വാക്ക് പോലും എന്താണെന്നറിയാത്തത് കൊണ്ട് പൈസക്കൊരിക്കലും മുട്ടുണ്ടായിരുന്നില്ല. പ്രേമിച്ച പ്രേമയെ വിവാഹം കഴിച്ചു. അതോടെ രണ്ട് കൂട്ടര്‍ക്കും ബന്ധുശല്യമില്ലാതായി. ഒളിച്ചും പാത്തും ബന്ധം മുറിയാതെ സൂക്ഷിച്ചിരുന്ന ഏക ബന്ധു, വല്ലപ്പോഴും നാട്ടില്‍ നിന്നെത്തിയിരുന്ന ജോസാണ്. നാളെ പ്രേമക്കൊരാവശ്യം വന്നാലുപകരിക്കാന്‍ എന്തെങ്കിലും കരുതണമെന്നുള്ള ഉപദേശത്തിന്, ചിരിയായിരുന്നു എപ്പോഴും മറുപടി. ഒരാളായി ഈ ലോകത്ത് തുടരേണ്ടന്നവര്‍ മുന്‍പേ തീരുമാനിച്ചിരിക്കണം. ആ നശിച്ച ദിവസത്തെയോരോ നിമിഷവും ഇന്നും കണ്‍മുന്‍പിലുണ്ട്. അന്ന് ഞാന്‍ ജോലിക്കെത്താന്‍ അല്‍പ്പം വൈകി. കമ്പനി ഗേറ്റിന്‍റെയടുത്തെത്തിയപ്പോള്‍ ഡ്യുട്ടിയിലുണ്ടായിരുന്ന വര്‍ഗീസേട്ടനെ വിളിച്ച് പൊയ്ക്കോളാന്‍ പറഞ്ഞു. റീഡിംഗ് എടുത്തതിന് ശേഷം കാന്‍റീനില്‍ പോവാമെന്നു കരുതി, ഞാന്‍ നേരെ ഓഫീസിലേക്കാണ് പോയത്. അളവുകളെല്ലാം വര്‍ഗീസേട്ടന്‍ രെജിസ്റ്ററില്‍ എഴുതി വച്ചിട്ടുണ്ടായിരുന്നു, ഒപ്പിടേണ്ട പണിയേ ബാക്കി വച്ചിട്ടുള്ളൂ. നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട്, വേഗം ബോയിലര്‍ റൂമും പൂട്ടി കാന്റിനിലേക്ക് പോയി. സാവധാനമാണ് തിരിച്ച് വന്നത്. അടുത്ത റീഡിംഗ് എടുക്കാന്‍ കേറിയപ്പോള്‍, ആദ്യം കണ്ടത് ബോയിലറിന്‍റെ ഭിത്തിയില്‍ ചോരയും മാംസവും ഉണങ്ങി പിടിച്ചൊരു കൈയടയാളമാണ്. പിന്നെ താഴെയല്‍പ്പം മാറി വര്‍ഗീസേട്ടന്റെ വെന്തെരിയുന്ന ശവശരീരവും.

 114 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
history1 hour ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment1 hour ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment2 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment2 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment2 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment3 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment3 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business3 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment4 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment4 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment6 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 hour ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment6 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured9 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment9 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »