ഒരുകയ്യില്‍ തോക്കുംമറുകയ്യില്‍ കൈക്കുഞ്ഞുമായി ഇന്ത്യന്‍ വംശജനായ ഐഎസ് തീവ്രവാദിയുടെ ഫോട്ടോ വൈറലാകുന്നു…

202

rumaysah001

സിറിയയില്‍ യുദ്ധത്തിലേര്‍പെട്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കിടയിലെ ഇന്ത്യന്‍ വംശജനായ 31 കാരന് മകന്‍ ജനിച്ചു.

ഒരു കൈയ്യില്‍ മകനെയും മറുകയ്യില്‍ എകെ 47 തോക്കും പിടിച്ചുകൊണ്ട് അബു റുമയസഹ് എന്ന ഇന്ത്യന്‍ വംശജന്‍റെ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വന്‍ വൈറലായി മാറിയിരിക്കുന്നത്. സിദ്ധാര്‍ത്ഥന്‍ ആയി ജനിച്ച അബു പിനീട് ഇസ്ലാം മതം സ്വീകരിച്ചു ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനത്തില്‍ അംഗമാകുകയായിരുന്നു. തന്‍റെ മകനും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രവര്‍ത്തകാനായി തീരുമെന്ന പ്രതീക്ഷയും അബു ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ള ചിത്രത്തില്‍ പറയുന്നു.

സെപ്റ്റംബറില്‍ ഇംഗ്ലണ്ടില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന്അറസ്റ്റിലായ അബു ജാമ്യം കിട്ടിയ ഉടനെ ഗര്‍ഭിണിയായ ഭാര്യയെയും 4 മക്കളെയും കൊണ്ട് സിറിയയിലേക്ക് പാലായനം ചെയ്യുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെ അനുകൂലിച്ചു സംസാരിച്ചതിന് പലപ്രാവശ്യം അബു പൊല്ലാപ്പുകളില്‍ പെട്ടിട്ടുണ്ട്. ഭാവിയില്‍ ബ്രിട്ടനും ഇസ്ലാമിക് സ്റ്റേറ്റിന്റെ “ശരിയത്ത്” നിയമത്തില്‍ വിശ്വസിക്കുമെന്നും അബു കൂട്ടിച്ചേര്‍ത്തു.