രാജനന്ദിനി

ലോകത്തിലെ ഏറ്റവും സാഹസികമായ പുണ്യതീര്‍ത്ഥാടനമാണ് കൈലാസമാനസ സരോവര്‍ യാത്ര. എന്നാല്‍ ഏറ്റവുമധികം ശാന്തിലഭിക്കുന്നതും, ഇവിടെനിന്നാണ് എന്നതാണ് സത്യം. ഇന്നത്തെ കാലഘട്ടത്തില്‍ ഏറെപേരും അശാന്തരാണ്. അതുകൊണ്ടുതന്നെയാണ് ദേവാലയങ്ങളിലും മനുഷ്യദൈവങ്ങള്‍ക്കരികിലും സംഘപ്രാര്‍ത്ഥനകളിലും ഇത്രയധികം
ജനത്തിരക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ ഈശ്വരന്‍ പ്രകൃതിയിലാണ്. നമ്മളില്‍
തന്നെയാണ് എന്ന തിരിച്ചറിവ് നല്‍കാന്‍ പ്രേരകമാണ്, അതിമനോഹരമായ ഈ
പ്രകൃതിയിലൂടെയുള്ള യാത്ര. ജാതിമതഭേദമന്യേ ആര്‍ക്കും കടന്നുചെല്ലാവുന്ന ഒരു
ശാന്തിതീരം.

എന്നതാണ് കൈലാസത്തിന്റെ പ്രത്യേകത. നെടുമ്പാശ്ശേരിയില്‍നിന്നും ഡല്‍ഹി അവിടെനിന്ന് കാഠ്മണ്ഡു അതായിരുന്നു
ഷെഡ്യൂള്‍. എന്റെ കന്നി വിമാനയാത്രയാണ്. പ്രപഞ്ചത്തിന്റെ ഊര്‍ജ്ജസ്രോതസ്സായ
സൂര്യനാണ് ഏറ്റവും വലിയ ചിത്രകാരന്‍ എന്നുതോന്നിപ്പോകും.ആകാശത്തിന്

ക്യാന്‍വാസില്‍ അവന്‍ വരയ്ക്കുന്ന മനോഹരചിത്രങ്ങള്‍ എത്രകണ്ടാലും മതിയാവില്ല.
കാഠ്മണ്ഡുവില്‍ നിന്ന് ഓരോ ദിവസത്തെ യാത്രയായി ന്യാലം, സാഗ, പരിയാംങ്ങ്,
മാനസസരോവര്‍, ടര്‍ച്ചന്‍ എന്നിങ്ങനെയാണ് യാത്ര. ടര്‍ച്ചനാണ് കൈലാസ
പരിക്രമണത്തിന്റെ ബെയ്‌സ് ക്യാമ്പ്. ഓരോ ക്യാമ്പിലേയ്ക്കും ഉള്ള
ഭക്ഷണസാധനങ്ങള്‍ എല്ലാംകൂടി ഒരു ട്രക്കിലാക്കി ഞങ്ങളുടെ വാഹനങ്ങള്‍ക്ക്
മുമ്പേ പോകും. കോടാരിയിലെത്തിയപ്പോള്‍ ഫ്രണ്ട്ഷിപ്പ് പാലംവരെ മാത്രമേ
നേപ്പാളിലെ വണ്ടിവരൂപാലം കടക്കില്ല. പാലത്തിനപ്പുറം ചൈനയുടെ വാഹനങ്ങളും
െ്രെഡവറുമായിരിക്കും. ഞങ്ങളുടെ ഭക്ഷണസാധനങ്ങളും പാത്രങ്ങളും മറ്റും
തലച്ചുമടായാണ് ഇപ്പുറത്തെത്തിക്കുന്നത്.

പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഇത് കൂടുതലും ചെയ്യുന്നത്. പല സ്ത്രീകളുടെയും തോളില്‍ ഒരു കുഞ്ഞും കാണും.
ഒട്ടിയ വയറും ദയനീയമുഖവുമുള്ള സ്ത്രീകളും കുഞ്ഞുങ്ങളും നമ്മുടെ
കരളലിയിക്കുന്ന കാഴ്ചയാണ്. എടുത്താല്‍ പൊങ്ങാത്തത്ര ഭാരമാണ്
അവര്‍കൊണ്ടുപോവുന്നത്.ക്ലിയറന്‍സിനുവേണ്ടി കാത്തുനില്‍ക്കുന്ന ഞങ്ങള്‍ക്കും
കുറച്ച് അകലെയായി ഇവരും സാധനങ്ങളുമൊക്കെയായി ഇരിക്കുന്നുണ്ടായിരുന്നു.
ഒരു ഉദ്യോഗസ്ഥന്‍ വന്ന് എന്തോപറഞ്ഞുകൊണ്ട് അവിടെ ഇരിക്കുന്ന അവരെ ഒരു
വലിയ വടിയെടുത്ത് അടിച്ച് ഓടിക്കുന്നതുകണ്ടു. ഈ അടിമത്തം
ആത്മാഭിമാനമുള്ളവര്‍ സഹിക്കുന്നതല്ല.

സമത്വസുന്ദരമെന്ന് പ്രഘോഷിക്കുന്ന
ചൈനയുടെ സോഷ്യലിസ്റ്റ് ഭരണകൂടം ക്രൂരമായ ഒരുമുഖമാണ് നമുക്ക്
കാണിച്ചുതരുന്നത്. ദാരിദ്ര്യം അതിന്റെ ഭീകരമുഖം വരച്ചുകാട്ടുന്ന
തിബറ്റില്‍ അരച്ചാണ്‍ വയറിനുവേണ്ടി മാനം വില്‍ക്കുന്നവരേയും കാണാം. അപ്പോള്‍
എം.ടിയുടെ നാലുകെട്ടാണ് ഓര്‍മ്മവരിക. മാതൃത്വത്തിനുവേണ്ടി പാതിവ്രത്യം
ബലികഴിക്കുന്ന ആ അമ്മയുടെ ദയനീയമുഖം. അതേ ദയനീയാവസ്ഥതന്നെയാണ് ഓരോ
മുഖങ്ങളിലും കാണാന്‍കഴിയുക.മാനസസരസ്സിനെക്കുറിച്ച് എന്റെ സുഹൃത്തായ ഗിരീഷ് പുത്തഞ്ചേരി പറഞ്ഞത്
മറ്റൊരു കഥയാണ്. പാര്‍വ്വതീദേവിക്ക് തന്റെ പതിയായ ഭഗവാണ് തന്നോട്
എത്രത്തോളം പ്രണയമുണ്ടെന്നറിയാന്‍ വലിയ ജിജ്ഞാസതോന്നി. ചുടലഭസ്മം പൂശുന്ന
മൃഗവുരിധാരിയുമായ ഭഗവാന്റെ ചില നേരത്തെ കഠിനതപസ്സും മറ്റും ദേവിയില്‍
സന്ദേഹമുണര്‍ത്തി.

അങ്ങനെ ഒരുനാള്‍ ശൈലനന്ദിനി പതിയോട് അതേക്കുറിച്ച്
ചോദിക്കുകതന്നെ ചെയ്തു. കഠിനതപസ്സിനാല്‍ പ്രീതനാക്കി തന്റെ പതിയായിത്തീര്‍ന്ന
പരമേശ്വരന് സത്യത്തില്‍ തന്നോട് കലശലായ പ്രണയം തന്നെയാണോ
എന്നാണറിയേണ്ടത്. ചോദ്യം കേട്ട ഭഗവാന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ദേവി
അല്‍പനിമിഷം കണ്ണടച്ചുനിന്നുകൊള്ളുക. ഭഗവാന്‍ തന്റെ കരങ്ങള്‍കൊണ്ട് ദേവിയുടെ
കണ്ണുകള്‍ പൊത്തുകതന്നെചെയ്തു. അല്‍പനിമിഷത്തിനുള്ളില്‍ മിഴികളിലെ
മറനീങ്ങിയപ്പോള്‍ ദേവി അത്ഭുതസ്തംബ്ധയായി നിന്നുപോയി.  മുന്നില്‍
അതിമനോഹരമായൊരു നീലത്തടാകം. അതോ നീലമേലാപ്പ് ഭൂമിയിലേയ്ക്ക്
ഊര്‍ന്നുവീണതോ? മന്ദപവനന്റെ തലോടലില്‍ താളത്തിലുലയുന്ന സ്ഫടികജലത്തില്‍
കണ്ണാടിനോക്കുന്ന കൈലാസപര്‍വ്വതം. ഹിമനന്ദിനിക്ക് ആഹ്ലാദം അടക്കാനായില്ല.
അവള്‍ അതീവപ്രണയത്തോടെ കാന്തനെ കെട്ടിപ്പുണര്‍ന്നു.

ആഹ്ലാദത്താല്‍ ചുവന്ന ദേവിയുടെ സുന്ദരവദനം സ്വര്‍ണ്ണത്താമരയുടെ വശ്യസൗന്ദര്യം
ചാലിച്ചെഴുതിയതുപോലെ ഈ തടാകവും. സ്ഫടികജലത്തിന്റെ ആഴങ്ങളിലും
അടിത്തട്ടുകാണുംപോലെ നമുക്കുള്ളില്‍ ദേവിയുണ്ട് ദേവിയ്ക്കുള്ളില്‍ നാമും.
ദേവി പശ്ചാത്താപത്തോടെ കരഞ്ഞുകൊണ്ട് ശാഷ്ടാംഗം പ്രണമിച്ചു. അവിവേകം
പൊറുക്കണമെന്ന് പറഞ്ഞു. പ്രേമാധിക്യത്താല്‍ തന്റെ സുന്ദരപാണികള്‍കൊണ്ട്
ഭഗവാനെ ബന്ധിതനാക്കി. പിന്നെ രണ്ട്  സ്വര്‍ണ്ണമരാളങ്ങളായി ആ നീല
ജലാശയത്തില്‍ നീന്തിത്തിമിര്‍ത്തു. ഓര്‍മ്മകളില്‍ നിന്നും ഞെട്ടിയുണര്‍ന്നത്
സുഹൃത്തിന്റെ വിളികേട്ടാണ്. വണ്ടി ഇതിനോടകം ഏറെദൂരം ചെന്നിരുന്നു. അതാ
നോക്കൂഅവള്‍ ചൂണ്ടിക്കാണിച്ചിടത്തേയ്ക്ക് കണ്ണുകള്‍ പായിച്ചു.

നീഹാരമണിഞ്ഞ് നില്‍ക്കുന്ന മലനിരകളും ആകാശത്തിന്റെ നീലക്യാന്‍വാസില്‍
സൂര്യതേജസ്സ് മേഘത്തൂലികയാല്‍ എഴുതിവെയ്ക്കുന്ന മോഹനചിത്രങ്ങളും
എത്രകണ്ടാലും മതിവരാത്തത്താണ്. നിരവധി ഹിമശൈലങ്ങളെ തഴുകിത്തഴുകി എന്റെ
കണ്ണുകള്‍ ഒട്ടേറെ കുഞ്ഞുതടാകങ്ങളും അരുവികളും കോരിക്കുടിച്ചു.
പ്രകൃതിവിസ്മയങ്ങളില്‍ ഭ്രമിച്ചിരുന്ന എന്നെ സരള വീണ്ടും തട്ടിയുണര്‍ത്തി.
മാനസസരസ്സിനോട് സാമ്യമുള്ള ഒരുകുഞ്ഞുതടാകം. അത്
വിഷ്ണുതടാകമാണെന്നറിഞ്ഞു.

അവിടെ രണ്ട് സ്വര്‍ണ്ണ അരയന്നങ്ങള്‍
നീന്തിക്കളിക്കുന്ന കാഴ്ച അതിമനോജ്ഞമായിരുന്നു. അത് എന്റെ കണ്ണുകളെ
ഈറനാക്കി. തെളിനീരില്‍ മുങ്ങിയും പൊങ്ങിയും ചിറകുവരിച്ചും കൊക്കുരുമ്മിയും
സ്വര്‍ണ്ണമരാളങ്ങള്‍ അവരുടേതായ ലോകത്ത് മദിക്കുന്നു. സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന
തൂവലുകള്‍ വിടര്‍ത്തി വീശുമ്പോള്‍ മുത്തുമണികള്‍ വാരിവിതറുംപോലെ
ചിതറിത്തെറിക്കുന്ന ജലകണങ്ങളില്‍ സൂര്യന്റെ തങ്കരശ്മികള്‍ മഴവില്ലുതീര്‍ക്കുന്ന
കാഴ്ച ഏറ്റവും മധുരതരമായി മനസ്സില്‍ നിറയുന്നത് ഞാനറിഞ്ഞു.

എന്നില്‍ ഊറിക്കൂടിയ പ്രണയത്തോടെ ഞാനോ സ്വര്‍ണ്ണ അരയന്നങ്ങളുടെ മനസ്സിലേക്ക് എന്നെ
സന്നിവേശിപ്പിച്ച് അവരുടെ സ്വര്‍ഗ്ഗീയനിമിഷങ്ങളില്‍ ലീനമായി. കുറേക്കൂടി
മുന്നോട്ടുപോയപ്പോള്‍ കസ്തൂരിമാനുകളുടെ ഒരു ചെറിയ കൂട്ടത്തെക്കണ്ടു. അത്
നരേന്ദ്രനാണ് ചൂണ്ടിക്കാണിച്ചുതന്നത്. എന്നിട്ട് പറയുകയും ചെയ്തു.

സ്വര്‍ണ്ണ അരയന്നങ്ങളെയും കസ്തൂരിമാനിനെയും എപ്പോഴും കാണണമെന്നില്ല
അവയെക്കാണാന്‍ കിട്ടുന്നത് സുകൃതമാണ് എന്ന്. മറ്റൊരു തടാകമായ നാരായണീ
തടാകവും കാണുകയുണ്ടായി. ഒരുവലിയ കയറ്റം കയറുകയാണ്. അത് മാന്ധാതാ
പര്‍വ്വതമാണെന്നും ഈ ചുരം ഇറങ്ങിച്ചെല്ലുന്നതാണ് മാനസസരോവറെന്നും െ്രെഡവര്‍
പറഞ്ഞു. ദൂരെ നീല റിബ്ബണ്‍ കണക്കെ മാനസസരസ്സിന്റെ മിന്നായം കാണാറായി.
യാത്രികര്‍ എല്ലാവരുംതന്നെ വല്ലാത്തൊരാവേശത്തിലാണ്.

ഞങ്ങളുടെ വാഹനംമാനസസരസ്സിനടുത്തായി സമതലത്തില്‍ നിര്‍ത്തിയിട്ടു.ദൂരെ വെള്ളിപൂക്കുടപോലെ കൈലാസം. നരേന്ദ്രന്‍ ജയ് ഭഗവാന്‍, ശംഭോ മഹാദേവാ എന്നൊക്കെഉറക്കെ പ്രാര്‍ത്ഥിച്ചുകൊണ്ട് വണ്ടിയില്‍ നിന്നിറങ്ങി. എല്ലാവാഹനങ്ങളും ഗ്രൗണ്ടില്‍ നിര്‍ത്തി. ആഹ്ലാദവും സങ്കടവും ഭക്തിയും സമ്മിശ്രവികാരങ്ങളും കരകവിഞ്ഞൊഴുകി ചിലര്‍ പുണ്യഭൂമിയില്‍ ശാഷ്ടാംഗം പ്രണമിച്ചു. ‘തോങ്ങ്‌ചെന്‍’ എന്ന സ്ഥലത്തുവെച്ചാണ് കൈലാസപര്‍വ്വതം ആദ്യമായി ദൃശ്യമാകുന്നത്. ബുദ്ധമതക്കാര്‍ വര്‍ണ്ണത്തുണികള്‍ കോര്‍ത്ത് അലങ്കരിച്ചിരിക്കുന്നത് കാണാം. അവര്‍ അജണ്ടയെ പ്രദക്ഷിണംവെച്ചാണ് പ്രാര്‍ത്ഥിക്കുന്നതത്രെ! തീര്‍ത്ഥാടകര്‍ ഒന്നടങ്കം കൈലാസനാഥനെ വണങ്ങിക്കൊണ്ട് കീര്‍ത്തനമാലപിച്ചു.

എല്ലാവരും പുണ്യഭൂമിയിലെത്തിയ നിര്‍വൃതിയിലായിരുന്നു. വൈകാരിക തീവ്രതയാല്‍ പലരും ഉറക്കെ പ്രാര്‍ത്ഥിച്ചുകൊണ്ട് മണ്ണില്‍ കമിഴ്ന്നുകിടന്നു.അഴിഞ്ഞുലഞ്ഞ നീലപുടവപോലെ പടിഞ്ഞാറന്‍ മാനസസരസ്സ്. കിഴക്ക് നീഹാരമണിഞ്ഞ
കൈലാസം. സ്ഥടികജലത്തില്‍ കണ്ണാടിനോക്കുന്നു. വെണ്മേഘജാലങ്ങള്‍
ഉമ്മവെയ്ക്കുന്ന നീലജലാശയത്തില്‍ അതിനിഗോ!ൂഢമായൊരു മൗനം
പുതഞ്ഞുകിടക്കുംപോലെ. എന്നില്‍നിന്നും ഞാന്‍ എന്നഭാവം ആ നീലിമയിലേക്ക്
ഒലിച്ചിറങ്ങി പ്രപഞ്ചത്തിലെ സകലജീവജാലങ്ങളുടെയും ശബ്ദസംയോജനത്തിലൂടെ ഓം!
എന്ന പ്രണവമന്ത്രം ഉരുത്തിരിഞ്ഞ് ചുറ്റിനും പ്രതിധ്വനിക്കുന്നതുപോലെ.
ചുറ്റുപാടുകളും സഹയാത്രികരും എന്നില്‍ വിസ്മൃതമായി. അവിടെ ഓങ്കാര
മന്ത്രധ്വനിയുടെ മാസ്മരികളയത്തില്‍ ഒരുജീവന്‍മാത്രമായി ശരീരം നിലകൊണ്ടു.
മനസ്സ് വിദൂരവിദൂരമായ, അനേകായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്കു
പറന്നുപോയിക്കഴിഞ്ഞിരുന്നു.സഹയാത്രിക തോളില്‍ തട്ടിയപ്പോഴാണ് ഞാന്‍ എന്റെ ലോകത്തുനിന്നും തിരികെ
എത്തിയത്. പിന്നെ ഞങ്ങള്‍ മാനസസരസ്സ് ചുറ്റിക്കാണാനായി വണ്ടിയില്‍ കയറി. 88
കി.മീ ചുറ്റളവില്‍ കിടക്കുന്ന നിശബ്ദതയുടെ നിശബ്ദമായ ആ നീലപ്പരപ്പ്
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായി നിലകൊള്ളുന്നു. സ്ഫടികജലത്തില്‍
നീന്തിക്കളിക്കുന്ന കറുപ്പും വെളുപ്പുമായ ബ്രാഹ്മണി താറാവ്
എന്നറിയപ്പെടുന്ന പക്ഷികള്‍ ധാരാളമുണ്ടായിരുന്നു. അവ കൂട്ടം കൂടി ഒരു
മണല്‍തിട്ടയില്‍ ഇരിക്കുന്നുമുണ്ടായിരുന്നു. ഈ പക്ഷികളെ എല്ലാ
യാത്രാസംഘങ്ങള്‍ക്കും കാണാന്‍ ഭാഗ്യം ലഭിക്കാറില്ലത്രെ. ആരുടെയോ ശബ്ദം ആ
നിശ്ശബ്ദതയ്ക്ക് പോറലേല്‍പ്പിച്ചപ്പോള്‍ അവ കൂട്ടത്തോടെ പറന്നു. നീല
ജലാശയത്തിനു മീതെ വെള്ളിമേഘങ്ങള്‍ ഊര്‍ന്നു വീണതുപോലെ അത് ഹൃദ്യമായിതോന്നി.

ഒരിക്കല്‍ മാത്രം രണ്ടു സ്വര്‍ണ്ണ അരയന്നങ്ങള്‍ കൊക്കുരുമ്മി
നീന്തുന്നതുകണ്ടെങ്കിലും വണ്ടി നിര്‍ത്തി ഓടിച്ചെന്നപ്പോഴേക്കും അവ
ക്യാമറയുടെ പരിധിയില്‍ നിന്നും അകന്നുപോയിരുന്നു. താടാകത്തെ വലം
വയ്ക്കുമ്പോള്‍ രാക്ഷസസ്താള്‍ കാണാം. സരോവരത്തിനു വടക്കു പടിഞ്ഞാറായി
സ്ഥിതിചെയ്യുന്ന രാക്ഷസസ്താളിനെ വേര്‍തിരിക്കുന്നത് ഒരു ചെറിയ
തുരുത്താണ്. ചെറിയ തിരകള്‍ ഇളക്കിക്കൊണ്ട് അതുതന്റെ രാക്ഷസഗുണം
വിളിച്ചോതുന്നുണ്ടായിരുന്നു.

പക്ഷിയോ മറ്റുജീവികളൊന്നും അതിന്റെ
പരിസരത്തു കണ്ടില്ല. മാനസസരസ്സിന്റെ അതേ നിറം തന്നെയായിരുന്നു
രാക്ഷസസ്താളിനെങ്കിലും ഒട്ടും തന്നെ സുതാര്യമായിരുന്നില്ല. അല്‍പം കറുപ്പു
കലര്‍ന്നിട്ടുണ്ടോ എന്നു സംശയമുണ്ട്. മാനസസരോവറില്‍ നിന്നും ഒരു നീരുറവ
അന്തര്‍വാഹിനിയായി രാക്ഷസസ്താളില്‍ എത്തുന്നുണ്ടെന്ന് പ്രണവാനന്ദസ്വാമികള്‍
രേഖപ്പെടുത്തിയിട്ടുണ്ട്. വീണ്ടും മാനസസരസ്സിന്റെ തീരത്തുകൂടിയായി
ഞങ്ങളുടെ വാഹനം.എന്റെ ശ്രദ്ധവീണ്ടും അര്‍ദ്ധനാരീശ്വരനിലേക്കു തിരിഞ്ഞു.
സുവര്‍ണ്ണ തീരത്തുകൂടി ഭഗവാന്റെ കൈപിടിച്ചു നടക്കുന്ന ദേവീ. പത്മദലസമാനമായ
പാദങ്ങളുടെ സ്പര്‍ശമേറ്റ് കോരിത്തരിക്കുന്ന മണല്‍ത്തരികള്‍. അവളുടെ
ചേലത്തുമ്പില്‍നിന്നും ഊര്‍ന്നുവീഴാന്‍മടിക്കുന്ന ഹിമകണങ്ങള്‍ മാനസസരസ്സിന്റെ
നീലിമ കവര്‍ണ്ണ് നീള്‍മിഴികളില്‍ പരമേശ്വരനോടുള്ള പ്രണയത്തിന്റെ തിരയിളക്കം.
അവളുടെ നീഹാരകുസുമങ്ങള്‍ ഉമ്മവെയ്ക്കുന്ന മുടിയിഴകള്‍ ധവളകഞ്ചുകങ്ങള്‍ക്ക്
മീതെ പാറിക്കളിക്കുന്നു. എല്ലാം കണ്‍മുമ്പില്‍ തെളിയുകയാണ്. ഇവിടുത്തെ ഓരോ
മണ്‍തരികളിലും ഓരോ ജലകണികകളിലും അവരുടെ പ്രണയസ്പന്ദനങ്ങള്‍ കാലാതീതമായി
പുണര്‍ന്ന് കിടക്കുന്നതുപോലെ. എന്നില്‍ നിന്നും നെടുവീര്‍പ്പിന്റെ
ഒരുമഞ്ഞുതുള്ളി ആ പ്രണയപ്രവാഹത്തിലേയ്ക്ക് ഊര്‍ന്നു വീണു.
കുളിക്കുന്നില്ലേ? കാര്‍മേറ്റിന്റെ ചോദ്യം. എല്ലാവരും ഇറങ്ങിനില്‍ക്കുകയാണ്.കയ്യുറയും ഷൂസും ഊരിമാറ്റി തടാകത്തില്‍ ഇറങ്ങി. ഐസില്‍
കാലെടുത്തുവെയ്ക്കുംപോലെയുള്ള തണുപ്പ്. ഇത്ര തണുപ്പില്‍ എങ്ങനെ
മുങ്ങിനിവരും? ഈ പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി സര്‍വ്വപാപങ്ങളും കഴുകിക്കളയണ്ടെ?
പ്രണവാനന്ദസ്വാമികള്‍ തടാകത്തിന്റെ പലയിടങ്ങളിലും ചൂടുവെള്ളമുള്ളതായി
രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ചുകൂടി മുന്നോട്ടുനടന്നുനോക്കാ.
അത്ഭുതമെന്ന് പറയട്ടെ നല്ല ചൂടുള്ള വെള്ളത്തിലാണ് ചെന്നെത്തിയത്.

ഭൂമിയിലെ ഈ സ്വര്‍ഗ്ഗതടാകത്തില്‍ മുങ്ങിനിവരാന്‍ മനസ്സുകൊണ്ട് യോഗത്യ
നേടേണ്ടതുണ്ട്. ഞാന്‍ വടക്കുകിഴക്കായി കാണുന്ന കൈലാസപര്‍വ്വതത്തിലേയ്ക്ക്
കണ്ണുപായിച്ചു. അവിടെ പത്‌നീസമേതനായ ഭഗവാനെ സങ്കല്‍പിച്ചു. ആ പാദങ്ങളില്‍ ഞാന്‍
എന്നില്‍ അവശേഷിക്കുന്ന സര്‍വ്വലോഭമോഹങ്ങളെയും പ്രണിധാനം ചെയ്തു. മനസ്സ്
ആഴക്കടല്‍പോലെ ശാന്തമാകുന്നത് അറിയാന്‍ കഴിയുന്നുണ്ട്. മൂന്നുപ്രാവശ്യം
തീര്‍ത്ഥം കൈക്കുമ്പിളില്‍ എടുത്ത് ഓംങ്കാരമന്ത്രം ജപിച്ചു. അല്‍പം തീര്‍ത്ഥം
തൊണ്ടനനച്ചു. നിര്‍മമമായി മുങ്ങിനിവര്‍ന്നു. സുഖകരമായൊരു
ശാന്തിതീരത്തെത്തിയതുപോലെ.

പേരറിയാത്തൊരു ആനന്ദം. സംതൃപ്തിയോടെ
പിന്‍തിരിയുമ്പോള്‍ പ്രിയയുടെ വിളികേട്ടു. ചേച്ചീ ഇതുകണ്ടോ? വെള്ളത്തിനിടയില്‍
നക്ഷത്രങ്ങളല്ലേ ഇത്? ഞാനും കണ്ടു നീലജലാശയത്തിനുള്ളില്‍
എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങള്‍ പ്രകാശം ചൊരിഞ്ഞുകൊണ്ട്
ഒഴുകിനടക്കുന്നു. കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാന്‍ ശരിക്കും
അമ്പരന്നുപോയി. ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ ഭൂമിയിലുദിച്ചതുപോലെ
ജലാശയത്തിനുള്ളില്‍ വെള്ളത്തിന്റെ ചലനത്തിനൊപ്പം നൃത്തംവെയ്ക്കുന്ന
നക്ഷത്രവിളക്കുകള്‍ എവിടെനിന്ന് എങ്ങനെ എന്നുള്ള ചോദ്യങ്ങള്‍ക്ക്
പ്രസക്തിയില്ലാത്തവണ്ണം അവ ഞങ്ങളെ നോക്കി കണ്ണുചിമ്മിക്കൊണ്ടിരുന്നു.
എന്റെ യുക്തി ഉണര്‍ന്നു. സത്യമാണോ? അതോ മതിഭ്രമമോ? മറ്റൊന്നുകൂടി പ്രിയ
ശ്രദ്ധയില്‍പ്പെടുത്തി. തീരങ്ങളിലെത്തുന്ന തിരകളില്‍ ‘ഓം’ എന്ന ലിപി. പക്ഷെ
അതില്‍ അത്ര വ്യക്തത്ത തോന്നിയില്ല. സാധാരണയായി നേര്‍ത്ത തിരകള്‍ക്ക് ഒരു ഓം
ഛായയുണ്ട്. അതങ്ങനെ കരുതാമെങ്കിലും ഈ നക്ഷത്രങ്ങള്‍ തികച്ചും വ്യക്തമായി
കാണാന്‍ കഴിയുന്നതാണ്.ഏതെങ്കിലും തരത്തിലുള്ള ജീവിയാണെങ്കില്‍ അതിനേ ഒരു
ഖരഘടന കാണുമല്ലോ. ഇത് യാതൊന്നുമില്ലാത്ത പ്രകാശം മാത്രം. ജലനിരപ്പില്‍
അവിടവിടെ കണ്ട നീര്‍ക്കുമിളകളെ ഞാനെന്റെ ചൂണ്ടുവിരല്‍കൊണ്ട് പൊട്ടിച്ചു
നോക്കി. കുമിളകളില്‍ സൂര്യവെളിച്ചം തട്ടിപ്രതിഫലിക്കുന്നതാണോ എന്നറിയാനാണ്
അങ്ങനെ ചെയ്തത്. പക്ഷെ നക്ഷത്രങ്ങള്‍ അതേപടി തിളങ്ങിനിന്നു. പ്രിയ
ജഗദീശ്വരനെ വിളിച്ച് കരയുന്നതുപോലെ പ്രാര്‍ത്ഥിക്കുകയാണ്. ഞാനും
ത്രസിക്കുന്ന ഹൃദയവുമായി എന്നിലെ നേര്‍ത്ത സംശയങ്ങള്‍പോലും ദൂരീകരിക്കാനുള്ള
ശ്രമത്തിലാണ്.കുട്ടികള്‍ ഒരിക്കല്‍ പറയുകയുണ്ടായി. കൈലാസയാത്രയുടെ
വിവരണങ്ങളില്‍ ചിലതൊക്കെ നടക്കാന്‍ സാധ്യതയില്ലാത്ത സംഭവങ്ങളാണ്. അതുകൊണ്ട്
അന്ധമായ ഭക്തിയില്ലാത്ത അമ്മപോയി വരുമ്പോള്‍ യഥാര്‍ത്ഥകാര്യങ്ങള്‍ പറഞ്ഞാല്‍മതി.
അപ്പോള്‍ ഞങ്ങള്‍ വിശ്വസിക്കാം എന്ന്. പക്ഷെ ഇവിടെ വിശ്വാസത്തിന്റെയും
അവിശ്വാസത്തിന്റെയും പ്രശ്‌നമല്ല. യുക്തിപറയുന്നവരെ ബോധ്യപ്പെടുത്താന്‍
സംശയങ്ങള്‍ ദൂരീകരിച്ചേപറ്റൂ. ഞാന്‍ പ്രിയയുടെ വസ്ത്രങ്ങളിലോ എന്റെ
വസ്ത്രങ്ങളിലോ തിളങ്ങാന്‍ വഴിയുള്ള മുത്തുകളോ കിന്നരികളോ ഉണ്ടോ
എന്നുപരിശോധിച്ചു. ഇല്ല. ഒരു കോട്ടണ്‍ ഗൗണാണ് ഞാന്‍ ധരിച്ചിരുന്നത്.
പ്രിയയാണെങ്കില്‍ തികച്ചും ലളിതമായ യാതൊരു അലങ്കാരങ്ങളുമില്ലാത്ത ഒരു
ചുരിദാറും. അപ്പോള്‍ വസ്ത്രത്തിലെ കിന്നരികളുടെ റിഫ്‌ലക്ഷനുമല്ല.

പിന്നെ മണ്ണിലുള്ള ഏതെങ്കിലും ലോഹപദാര്‍ത്ഥത്തില്‍ സൂര്യരശ്മി പതിക്കുന്നതാണോ?
ഞാനെന്റെ കൈപ്പടം മണലിനഭിമുഖമായിവച്ചു. ഇല്ല ഒരുമാറ്റവുമില്ല.
നക്ഷത്രങ്ങള്‍ വര്‍ണ്ണമത്സ്യങ്ങളെപ്പോലെ വെള്ളത്തിന്റെ അനക്കങ്ങള്‍ക്കൊപ്പം
ചാഞ്ചാടിക്കൊണ്ടിരുന്നു. നക്ഷത്രങ്ങളെ കൈക്കുമ്പിളില്‍ കോരിയെടുത്തുകൊണ്ട്
പ്രിയ  കരഞ്ഞു. ഭഗവാന്റെ മായക്കാഴ്ചകളാണെന്നും ഭഗവാന്റെ ഇഷ്ടം ഇത്തരം
അപൂര്‍വ്വദൃശ്യങ്ങളിലൂടെ കാണിച്ചുതരുന്നതാണെന്നും പ്രിയ പറഞ്ഞപ്പോള്‍
എനിക്കും തൊണ്ടക്കുഴിയില്‍ എന്തോകനം തൂങ്ങുന്നതുപോലെ. ഞാനും കൈക്കുമ്പിള്‍
നീട്ടി നക്ഷത്രങ്ങളെ കോരിയെടുത്തു. അത് ജലനിരപ്പിനുമീതെ കൊണ്ടുവരുമ്പോള്‍
മാഞ്ഞുപോകും. എന്നാല്‍ വെള്ളത്തിനടിയില്‍വെച്ച് കൈക്കുമ്പിളില്‍
ഇളകിക്കളിക്കുന്ന നക്ഷത്രങ്ങള്‍.

ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത
അത്ഭുതകാഴ്ചയായിരുന്നു അത്. നോക്കുന്നിടത്തെല്ലാം ഈ പ്രകാശനക്ഷത്രങ്ങള്‍.
ഞങ്ങള്‍ രണ്ടുപേരും കൈലാസത്തിലേയ്ക്ക് നോക്കി കൈകൂപ്പി. തലേന്ന്
പരിയാങ്ങില്‍വച്ച് സങ്കടപ്പെട്ടതും എനിക്കുണ്ടായ ഒരു സങ്കടാനുഭവവും
ഞാനോര്‍ത്തു. എല്ലാ വേദനകളും നീര്‍ത്തുള്ളികളായി ആ പുണ്യസരസ്സില്‍ വീണു.
ഭഗവാന്റെ കാര്‍ത്തികവിളക്കുകണ്ടുനിന്ന ഞങ്ങളെ മറ്റുള്ളവര്‍ കൈകൊട്ടിവിളിച്ചു.
മനസ്സില്ലാമനസ്സോടെയാണ് പിന്‍വാങ്ങിയത്. ആ നക്ഷത്രങ്ങള്‍ക്ക് പിന്നില്‍
എന്താണ് യുക്തിയെന്ന് പിന്നീട് ഞാനാലോചിച്ചിട്ടില്ല. ചില കാര്യങ്ങള്‍
മറുപടിയില്ലാതെ നമ്മിലവശേഷിക്കും. പ്രത്യേകിച്ച് കൈലാസതീര്‍ത്ഥാടനത്തില്‍.പിന്നീട് പലരോടും ഞാനിതിനെക്കുറിച്ച് ചോദിച്ചു. ആരും കണ്ടവരില്ല.
ശ്രദ്ധിച്ചില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ കണ്ടത് ആരെയെങ്കിലും
കാണിച്ചുകൊടുക്കാന്‍ അന്നേരം ഓര്‍ത്തതുമില്ല. നോക്കെത്താദൂരത്തോളം
പരന്നുകിടക്കുന്ന ആ നിശ്ചലതടാകം ലോകത്തെ ഏറ്റവും സുന്ദരമായ ദൃശ്യവും
ശാന്തിതീരവുമായിരിക്കുമെന്നാണ് എനിക്ക് തോന്നിയത്.
മൂന്ന് ദിവസത്തെ കഠിനമായ കൈലാസ പരിക്രമണം കുന്നും മലയും കുത്തനെയുള്ള
പര്‍വ്വതങ്ങളും താണ്ടിയുള്ള യാത്ര. എങ്ങോട്ട് നോക്കിയാലും പ്രകൃതിയുടെ
അഭൗമസൗന്ദര്യമാണ് കണ്ണില്‍ പതിയുക. ബ്രഹ്മപുത്രയുടെ കരയിലൂടെയും
മറ്റുചിലപ്പോള്‍ മലയിടുക്കുകളിലൂടെയും വലിയ പര്‍വ്വതങ്ങളുടെ ഓരത്തുകൂടെയും
കയറിയും ഇറങ്ങിയും ഞങ്ങള്‍ അഷ്ടപദില്‍ എത്തിച്ചേര്‍ന്നു. വെറും അഞ്ചു
കിലോമീറ്റര്‍ യാത്ര. ജൈനമതക്കാരുടെ ആരാധനാകേന്ദ്രമാണ് ഇവിടം. ഞങ്ങളുടെ
വാഹനം താഴെ മൈതാനത്തില്‍ നിര്‍ത്തി. അഷ്ടപദും തൊട്ടടുത്ത് കൈലാസവും കാണാം.
ഒന്ന് ഭഗവാന്‍ തപസ്സ് ചെയ്തിരുന്നതും മറ്റൊന്ന് താമസിച്ചിരുന്ന
കൊട്ടാരവും എന്നേതോന്നുകയുള്ളൂ. ലിംഗത്തിന്റെ അതേ ആകൃതിയിലുള്ള കൈലാസം.ഏകദേശം പൂര്‍ണ്ണരൂപത്തില്‍ കാണാം. ഏത് ഋതുവിലും മഞ്ഞുപൊതിഞ്ഞ് നില്‍ക്കുന്ന
കൈലാസത്തിന് തൊട്ടടുത്തുകാണുന്ന അഷ്ടപദ് മനോഹരമായി കൊത്തുപണികള്‍ ചെയ്ത
ഒരു കൊട്ടാരമാണെന്നേതോന്നു. പ്രപഞ്ചശില്‍പിയുടെ കരവിരുത് ആവോളം
ആവാഹിച്ചെടുത്ത അഷ്ടപദില്‍ ധാരാളം കമാനങ്ങളും കല്‍ത്തൂണുകളും
നൃത്തമണ്ഡപരൂപത്തിലുള്ള സ്ഥലങ്ങളും കൊത്തളങ്ങും എന്നുവേണ്ട
പര്‍വ്വതത്തിന്റെ മുകളറ്റം താഴികക്കുടംപോലെ മനോഹരമാണ്. എന്ത് യുക്തിയാണ്
ഇവിടെ ഉപയോഗിക്കേണ്ടത് എന്നെനിക്കറിയില്ല. ബൈനോക്കുലറിലൂടെ നോക്കുമ്പോള്‍
കാണുന്നത് മനോഹരമായ, ശില്‍പചാതുരിയുള്ള ഒരു കൊട്ടാരമാണ്.
തൊട്ടടുത്തുകാണുന്ന കൈലാസം മഞ്ഞുപുതഞ്ഞു ധവളപ്രകാശം തൂവിനില്‍ക്കുമ്പോള്‍
അഷ്ടപദ് കരിങ്കല്ലില്‍ തീര്‍ത്ത രമ്യഹര്‍മ്യമായി നിലകൊള്ളുന്നു. ഞാനിവിടെ
എഴുതുന്നത് എന്റെ കണ്ണുകള്‍കൊണ്ട് കണ്ട സത്യങ്ങള്‍മാത്രമാണ്. ഒരു
അതിശയോക്തിയും കലര്‍ത്താതെ വിവരിക്കുന്നവ. ഒരേകാലാവസ്ഥയില്‍ അടുത്തടുത്തുള്ള
ഈ പര്‍വ്വതങ്ങളിലൊന്ന് മഞ്ഞുപുതഞ്ഞതും മറ്റൊന്ന് നേര്‍ത്തമഞ്ഞുമാത്രം.

കൈലാസത്തില്‍ പാര്‍വ്വതിദേവി നടന്നുകയറിയത് എന്നുപറയുന്ന പടിക്കെട്ടുകള്‍ വളരെ
വ്യക്തമായിക്കാണാം. പര്‍വ്വതത്തിന്റെ ഇടതുഭാഗത്ത് ഭഗവാന്റെ മുഖം വളരെയധികം
വ്യക്തമായികാണാവുന്നതാണ്. മുന്നു കണ്ണുകളും പുഞ്ചിരിതൂകുന്ന മുഖവും
കൊത്തിയെടുത്തതുപോലെ തെളിഞ്ഞുകാണാം.വലതുഭാഗത്ത് ഓം എന്ന സംസ്‌കൃതലിപി
മഞ്ഞിനിടയിലും തെളിഞ്ഞുനില്‍ക്കുന്നു. നമ്മള്‍ നോക്കിയിരിക്കെ തന്നെ മേഘങ്ങള്‍
ഒരു കര്‍ട്ടന്‍പോലെ അതിനെ മൂടിക്കളയുന്നു. പ്രാര്‍ത്ഥനയോടെ കാത്തുനില്‍ക്കെ അതാ
തെളിയുന്നു ഈ രൂപങ്ങള്‍. കൈലാസത്തിനുചുറ്റും വലിയ കിടങ്ങുകളാണ്.
ചുറ്റുമുള്ള പര്‍വ്വതങ്ങളില്‍നിന്ന് മാത്രമെ കൈലാസത്തെ കാണാനോക്കൂ.
രണ്ടായിരത്തി അഞ്ഞൂറ് അടി ഉയരത്തില്‍ നില്‍ക്കുന്ന കൈലാസത്തില്‍ യാതൊരു
മനുഷ്യനും സ്പര്‍ശിക്കാന്‍ കഴിയാത്തവണ്ണം അത് മറ്റു പര്‍വ്വതങ്ങളില്‍നിന്നും
ഒറ്റപ്പെട്ടുനില്‍ക്കുകയാണ്. ആരെങ്കിലും തൊട്ടു എന്നു പറയുന്നുണ്ടെങ്കില്‍
അത് ശുദ്ധഅസംബന്ധമാണ് എന്നാണ് എനിയ്ക്ക് തോന്നുന്നത്. പോകാത്തവരെ
കബളിപ്പിക്കാന്‍ പറയുന്നത്. ശിവലിംഗപ്രതിഷ്ഠയുടെ രൂപത്തില്‍ തന്നെയാണ്
അത് ഒരു തടത്തിന് ഉള്ളില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നത്. ചുറ്റും
ഹിമജലത്തിന്റെ കുത്തൊഴുക്കും.

യമദ്വാരവും കടന്ന് ഡെറാപുക്ക്, സുത്തുല്‍പുക്ക് എന്നീ ക്യാമ്പുകള്‍
പിന്നിടുമ്പോള്‍ തകര്‍ന്നു കിടക്കുന്ന യമരാജധാനിയും ശിവപാര്‍വതിമാരുടെ വിവാഹം
നടന്നു എന്നു പറയുന്ന ചുരവും കാണാം.  പലയിടങ്ങളിലും നദികള്‍ക്ക് കുറുകെ
പാലം നിര്‍മ്മിച്ചും വഴികള്‍ ടാര്‍ ചെയ്തും അതിവേഗം
പുരോഗമിക്കുന്നുണ്ടായിരുന്നു. കൈലാസതീര്‍ത്ഥാടനം ഓരോവര്‍ഷം കഴിയുന്തോറും
ആയാസരഹിതമായിക്കൊണ്ടിരിക്കുകയാണ്. ഒരുനാലുവര്‍ഷം കൂടിക്കഴിഞ്ഞാല്‍
ഒരാഴ്ചകൊണ്ട് പോയിവരാന്‍ പാകത്തില്‍ എയര്‍പോര്‍ട്ടുവരെ സജ്ജമായിക്കഴിഞ്ഞു.
നൂറുകണക്കിന് കിലോമീറ്ററുകളാണ് ഒരുപച്ചപ്പുമില്ലാതെ വരണ്ടുകിടക്കുന്നത്.

സീസണ്‍ കഴിഞ്ഞാല്‍ അവിടമാകെ മഞ്ഞുമൂടും. അതിരാവിലേയുള്ള
പര്‍വ്വതശിഖിരങ്ങളിലെ വര്‍ണ്ണങ്ങളായിരിക്കില്ല ഉച്ചയോടടുക്കുമ്പോള്‍
കാണുന്നത്. വൈകിട്ടാണെങ്കിലോ മറ്റൊരുവര്‍ണ്ണം. ഇങ്ങനെ ആകാശവും
മേഘജാലങ്ങളും പര്‍വ്വതനിരകളും ചേര്‍ന്ന് ഇന്ദ്രജാലം സൃഷ്ടിക്കുന്ന അപാരതയില്‍
പലപ്പോഴും എന്റെ വാക്കുകള്‍ അസ്തമിക്കുകയും അഗാധമായൊരു മൗനത്തിലേയ്ക്ക്
മനസ്സ് ഊര്‍ന്നുവീഴുകയും ചെയ്തുകൊണ്ടിരുന്നു.

ഷെര്‍പയായ ടെമ്പയുടെ വിളികേട്ടാണ് കണ്ണുംതുറന്നത്. അതിമനോഹരമായ ഒരു
തടാകത്തിനരികിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. മഞ്ഞുരുകി
വരുന്ന നീര്‍ച്ചാലുകള്‍ കടന്ന്, ടിക്കുസോ എന്ന തടാകത്തിനരികിലൂടെ വണ്ടി
ഓടാന്‍തുടങ്ങി. എന്റെ മുഖത്തെ വല്ലാത്തഭാവം കണ്ട് ഞങ്ങളുടെ െ്രെഡവര്‍ മുഖം
ചെരിച്ചുനോക്കി. മനസ്സില്‍ തിങ്ങിനിറഞ്ഞത് ഏതെല്ലാം വികാരങ്ങളാണെന്ന്
അറിയാന്‍ കഴിയാത്ത അവസ്ഥ. കടുംനീല തെളിനീര്‍ തടാകത്തിന് സ്വര്‍ണ്ണനിറമാര്‍ന്ന
മണല്‍ത്തരികള്‍ അതിരുകള്‍ തീര്‍ത്തിരിക്കുന്നു. മഞ്ഞണിഞ്ഞെത്തുന്ന കാറ്റില്‍
ചേലഞ്ഞൊറിവുകള്‍ തീര്‍ക്കുന്ന ഓളങ്ങള്‍. സ്വര്‍ണ്ണമണല്‍ത്തിട്ടയെ ചുംബിച്ചുകൊണ്ട്
തടാകത്തിന് വെള്ളയരഞ്ഞാണം കെട്ടുന്ന തീരങ്ങളുടെ കാഴ്ച ത്രസിക്കുന്ന
ഹൃദയത്തോടെയാണ് നോക്കിനിന്നത്. ഈ തീരത്ത് പുഷ്പാഭരണമണിഞ്ഞ
പാര്‍വ്വതീദേവിയുടെ കാലടികള്‍ എത്രതവണ പതിഞ്ഞിട്ടുണ്ടാവും?

തീര്‍ച്ചയായും അവള്‍ ഈ മനോഹരതീരത്തുവെച്ച് ശൈലേന്ദ്രനെ പ്രേമപൂര്‍വ്വം നോക്കിയിട്ടുണ്ടാവും.
ചുംബനങ്ങളുടെ അരുണഹാരം അണിയിച്ചിട്ടുണ്ടാവും. ഈ തീരങ്ങളില്‍ ആരുടെമനസ്സാണ്
പ്രണയഭരിതമാവാത്തത്തായി ഉണ്ടാവുക? എന്നില്‍നിന്നും പുറപ്പെട്ട ആഹ്ലാദശബ്ദം
ഞങ്ങളുടെ െ്രെഡവറുടെ കാലുകള്‍ ബ്രേക്കില്‍ അമരാന്‍ കാരണമായി. ക്യാമറക്കണ്ണുകള്‍
പലതവണ ചിമ്മിയടഞ്ഞു. ഇതിനോടകം െ്രെഡവറും ഞാനും പരസ്പരം ഞങ്ങളുടെ ഭാഷ
പഠിച്ചിരുന്നു. അദ്ദേഹം പറയുന്ന ചൈനീസും ഞാന്‍ പറയുന്ന ഇംഗ്ലീഷും
മനസ്സിലാക്കാന്‍ പറ്റുന്ന ഒരുപുതിയ ഭാഷയായി, ഹൃദയത്തിന്റെ ഭാഷയായി അത്
പരിണമിച്ചിരുന്നു. അതുകൊണ്ട് ഫോട്ടോ എടുക്കാന്‍വേണ്ടി ഞാന്‍ ആവശ്യപ്പെടുന്ന
ചില സന്ദര്‍ഭങ്ങളില്‍. ഇതിലും നല്ല വ്യൂ വരുന്നുണ്ടെന്നും അപ്പോള്‍
വണ്ടിനിര്‍ത്തിത്തരാമെന്നും പറയും.

മഞ്ഞുരുകിയെത്തുന്ന നിരവധി നീര്‍ച്ചോലകളിലൂടെ വണ്ടി ആടിയും കുലുങ്ങിയും
മറുകരതാണ്ടി. സ്ഫടികജലത്തിലെ ഉരുളന്‍കല്ലുകള്‍ക്ക് പ്രകൃതി നിരവധി
വര്‍ണ്ണങ്ങളാണ് ചാലിച്ചുകൊടുത്തിരിക്കുന്നത്. ഒരുവേള താഴെയിറങ്ങി ആ
ജലപ്പരപ്പിനുമീതെ എന്റെ കവിള്‍ ചേര്‍ത്തുവെയ്ക്കാനും വര്‍ണ്ണക്കല്ലുകള്‍
വാരിയെടുത്ത് മുകളിലേയ്ക്ക് അലക്ഷ്യമായി വിതറാനും തോന്നി.

ഷെര്‍പ്പകള്‍ വാതിലില്‍ മുട്ടിവിളിക്കുമ്പോള്‍ കമ്പിളിയുടെ നേര്‍ത്തചൂടില്‍നിന്നും
അതിശൈത്യത്തിലേയ്ക്ക് തള്ളിയിട്ടതുപോലെയാണ് എഴുന്നേല്‍ക്കുന്നത്.
സ്വപ്നഭൂമിയിലേയ്ക്കിനി ഏതാനും കിലോമീറ്ററുകള്‍ മാത്രം. ശിവസ്‌ത്രോത്രം
ചൊല്ലിക്കൊണ്ട് വണ്ടിയില്‍ കയറി. പലയിടങ്ങളിലും കരങ്കല്‍ കൂമ്പാരങ്ങളും
കാണാം. ശിവപത്‌നിയായ സതിദേവിയുടെ ദേഹത്യാഗമറിഞ്ഞ് കോപം പൂണ്ട ഭഗവാന്റെ
താണ്ഡവത്തിന്റെ ഫലമായി തകര്‍ന്ന പര്‍വ്വതങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ
കരിങ്കല്ലുകള്‍ എന്നു പറയപ്പെടുന്നു.

നീണ്ട പതിനാറ് ദിവസത്തെ തീര്‍ത്ഥാടനത്തിന്റെ സായുജ്യം ഭഗവാന്റെ
തിരുമുമ്പില്‍ ശാഷ്ടാഗം പ്രണമിച്ചുകൊണ്ട് വെറും മണ്ണില്‍ ഞാന്‍ കമിഴ്ന്നു
കിടന്നു. കണ്ണുനീര്‍ ധാരധാരയായി ഒഴുകി. എന്തിനാണ് കരഞ്ഞത് എന്ന്
എനിയ്ക്കറിയില്ല. തിരിച്ചിറങ്ങുമ്പോള്‍ ഒരു കുണ്ഠിതം മാത്രം ബാക്കി നിന്നു.
ശൈത്യമുറങ്ങുന്ന ആ അത്ഭുത ഭൂവില്‍ വിരിഞ്ഞതും വിരിയാന്‍ ഒരുങ്ങുന്നതുമായ
പൂക്കള്‍ക്കും മെര്‍ക്കുറി പ്രകാശം പരത്തുന്ന ശലഭങ്ങള്‍ക്കും ഞാനെന്റെ ഹൃദയം
പകുത്ത് നല്‍കിയിരുന്നു. പകരം അവരെനിയ്ക്ക് സമ്മാനിച്ചതു ഒരായിരം
പൂക്കളുടെ സുഗന്ധമായിരുന്നു. ഒരായിരം ശലഭങ്ങളുടെ പ്രകാശവും. പക്ഷെ
ദൂരങ്ങള്‍ താണ്ടും തോറും അവയെല്ലാം എനിയ്ക്കന്യമാകുന്നതുപോലെ ജന്മഗൃഹം
അടുക്കുന്തോറും എന്നിലെ സുഗന്ധവും പ്രകാശവും മങ്ങുന്നത് അറിയാന്‍ കഴിഞ്ഞു.
അവയെല്ലാം അവിടങ്ങളില്‍ മാത്രം മിഴിവ് നല്‍കുന്നവയായിരിക്കും.

എന്നിരുന്നാലും എന്നില്‍ നിന്നും ഊര്‍ന്നു വീണ നിശ്വാസങ്ങളും
ഹൃദയത്തുടിപ്പുകളും ആ വര്‍ണ്ണസൗകുമാര്യങ്ങള്‍ക്കുമേല്‍ കാലാതീതമായി
പുണര്‍ന്നുകിടക്കും തീര്‍ച്ച.

മാനസസരസ്സിനടുത്തായി സമതലത്തില്‍ നിര്‍ത്തിയിട്ടു.
ദൂരെ വെള്ളിപൂക്കുടപോലെ കൈലാസം. നരേന്ദ്രന്‍ ജയ് ഭഗവാന്‍, ശംഭോ മഹാദേവാ എന്നൊക്കെ
ഉറക്കെപ്രാര്‍ത്ഥിച്ചുകൊണ്ട് വണ്ടിയില്‍ നിന്നിറങ്ങി. എല്ലാവാഹനങ്ങളും
ഗ്രൗണ്ടില്‍ നിര്‍ത്തി. ആഹ്ലാദവും സങ്കടവും ഭക്തിയും സമ്മിശ്രവികാരങ്ങളും
കരകവിഞ്ഞൊഴുകി ചിലര്‍ പുണ്യഭൂമിയില്‍ ശാഷ്ടാംഗം പ്രണമിച്ചു. ‘തോങ്ങ്‌ചെന്‍’ എന്ന
സ്ഥലത്തുവെച്ചാണ് കൈലാസപര്‍വ്വതം ആദ്യമായി ദൃശ്യമാകുന്നത്. ബുദ്ധമതക്കാര്‍
വര്‍ണ്ണത്തുണികള്‍ കോര്‍ത്ത് അലങ്കരിച്ചിരിക്കുന്നത് കാണാം. അവര്‍ അജണ്ടയെ
പ്രദക്ഷിണംവെച്ചാണ് പ്രാര്‍ത്ഥിക്കുന്നതത്രെ! തീര്‍ത്ഥാടകര്‍ ഒന്നടങ്കം
കൈലാസനാഥനെ വണങ്ങിക്കൊണ്ട് കീര്‍ത്തനമാലപിച്ചു.

എല്ലാവരും പുണ്യഭൂമിയിലെത്തിയ നിര്‍വൃതിയിലായിരുന്നു. വൈകാരിക തീവ്രതയാല്‍ പലരും ഉറക്കെ പ്രാര്‍ത്ഥിച്ചുകൊണ്ട് മണ്ണില്‍ കമിഴ്ന്നുകിടന്നു.

അഴിഞ്ഞുലഞ്ഞ നീലപുടവപോലെ പടിഞ്ഞാറന്‍ മാനസസരസ്സ്. കിഴക്ക് നീഹാരമണിഞ്ഞ
കൈലാസം. സ്ഥടികജലത്തില്‍ കണ്ണാടിനോക്കുന്നു. വെണ്മേഘജാലങ്ങള്‍
ഉമ്മവെയ്ക്കുന്ന നീലജലാശയത്തില്‍ അതിനിഗോ!ൂഢമായൊരു മൗനം
പുതഞ്ഞുകിടക്കുംപോലെ. എന്നില്‍നിന്നും ഞാന്‍ എന്നഭാവം ആ നീലിമയിലേക്ക്
ഒലിച്ചിറങ്ങി പ്രപഞ്ചത്തിലെ സകലജീവജാലങ്ങളുടെയും ശബ്ദസംയോജനത്തിലൂടെ ഓം!
എന്ന പ്രണവമന്ത്രം ഉരുത്തിരിഞ്ഞ് ചുറ്റിനും പ്രതിധ്വനിക്കുന്നതുപോലെ.
ചുറ്റുപാടുകളും സഹയാത്രികരും എന്നില്‍ വിസ്മൃതമായി. അവിടെ ഓങ്കാര
മന്ത്രധ്വനിയുടെ മാസ്മരികളയത്തില്‍ ഒരുജീവന്‍മാത്രമായി ശരീരം നിലകൊണ്ടു.
മനസ്സ് വിദൂരവിദൂരമായ, അനേകായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്കു
പറന്നുപോയിക്കഴിഞ്ഞിരുന്നു.

സഹയാത്രിക തോളില്‍ തട്ടിയപ്പോഴാണ് ഞാന്‍ എന്റെ ലോകത്തുനിന്നും തിരികെ
എത്തിയത്. പിന്നെ ഞങ്ങള്‍ മാനസസരസ്സ് ചുറ്റിക്കാണാനായി വണ്ടിയില്‍ കയറി. 88
കി.മീ ചുറ്റളവില്‍ കിടക്കുന്ന നിശബ്ദതയുടെ നിശബ്ദമായ ആ നീലപ്പരപ്പ്
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായി നിലകൊള്ളുന്നു. സ്ഫടികജലത്തില്‍
നീന്തിക്കളിക്കുന്ന കറുപ്പും വെളുപ്പുമായ ബ്രാഹ്മണി താറാവ്
എന്നറിയപ്പെടുന്ന പക്ഷികള്‍ ധാരാളമുണ്ടായിരുന്നു. അവ കൂട്ടം കൂടി ഒരു
മണല്‍തിട്ടയില്‍ ഇരിക്കുന്നുമുണ്ടായിരുന്നു. ഈ പക്ഷികളെ എല്ലാ
യാത്രാസംഘങ്ങള്‍ക്കും കാണാന്‍ ഭാഗ്യം ലഭിക്കാറില്ലത്രെ. ആരുടെയോ ശബ്ദം ആ
നിശ്ശബ്ദതയ്ക്ക് പോറലേല്‍പ്പിച്ചപ്പോള്‍ അവ കൂട്ടത്തോടെ പറന്നു. നീല
ജലാശയത്തിനു മീതെ വെള്ളിമേഘങ്ങള്‍ ഊര്‍ന്നു വീണതുപോലെ അത് ഹൃദ്യമായിതോന്നി.

ഒരിക്കല്‍ മാത്രം രണ്ടു സ്വര്‍ണ്ണ അരയന്നങ്ങള്‍ കൊക്കുരുമ്മി
നീന്തുന്നതുകണ്ടെങ്കിലും വണ്ടി നിര്‍ത്തി ഓടിച്ചെന്നപ്പോഴേക്കും അവ
ക്യാമറയുടെ പരിധിയില്‍ നിന്നും അകന്നുപോയിരുന്നു. താടാകത്തെ വലം
വയ്ക്കുമ്പോള്‍ രാക്ഷസസ്താള്‍ കാണാം. സരോവരത്തിനു വടക്കു പടിഞ്ഞാറായി
സ്ഥിതിചെയ്യുന്ന രാക്ഷസസ്താളിനെ വേര്‍തിരിക്കുന്നത് ഒരു ചെറിയ
തുരുത്താണ്. ചെറിയ തിരകള്‍ ഇളക്കിക്കൊണ്ട് അതുതന്റെ രാക്ഷസഗുണം
വിളിച്ചോതുന്നുണ്ടായിരുന്നു. പക്ഷിയോ മറ്റുജീവികളൊന്നും അതിന്റെ
പരിസരത്തു കണ്ടില്ല. മാനസസരസ്സിന്റെ അതേ നിറം തന്നെയായിരുന്നു
രാക്ഷസസ്താളിനെങ്കിലും ഒട്ടും തന്നെ സുതാര്യമായിരുന്നില്ല. അല്‍പം കറുപ്പു
കലര്‍ന്നിട്ടുണ്ടോ എന്നു സംശയമുണ്ട്. മാനസസരോവറില്‍ നിന്നും ഒരു നീരുറവ
അന്തര്‍വാഹിനിയായി രാക്ഷസസ്താളില്‍ എത്തുന്നുണ്ടെന്ന് പ്രണവാനന്ദസ്വാമികള്‍
രേഖപ്പെടുത്തിയിട്ടുണ്ട്. വീണ്ടും മാനസസരസ്സിന്റെ തീരത്തുകൂടിയായി
ഞങ്ങളുടെ വാഹനം.

എന്റെ ശ്രദ്ധവീണ്ടും അര്‍ദ്ധനാരീശ്വരനിലേക്കു തിരിഞ്ഞു.
സുവര്‍ണ്ണ തീരത്തുകൂടി ഭഗവാന്റെ കൈപിടിച്ചു നടക്കുന്ന ദേവീ. പത്മദലസമാനമായ
പാദങ്ങളുടെ സ്പര്‍ശമേറ്റ് കോരിത്തരിക്കുന്ന മണല്‍ത്തരികള്‍. അവളുടെ
ചേലത്തുമ്പില്‍നിന്നും ഊര്‍ന്നുവീഴാന്‍മടിക്കുന്ന ഹിമകണങ്ങള്‍ മാനസസരസ്സിന്റെ
നീലിമ കവര്‍ണ്ണ് നീള്‍മിഴികളില്‍ പരമേശ്വരനോടുള്ള പ്രണയത്തിന്റെ തിരയിളക്കം.
അവളുടെ നീഹാരകുസുമങ്ങള്‍ ഉമ്മവെയ്ക്കുന്ന മുടിയിഴകള്‍ ധവളകഞ്ചുകങ്ങള്‍ക്ക്
മീതെ പാറിക്കളിക്കുന്നു. എല്ലാം കണ്‍മുമ്പില്‍ തെളിയുകയാണ്. ഇവിടുത്തെ ഓരോ
മണ്‍തരികളിലും ഓരോ ജലകണികകളിലും അവരുടെ പ്രണയസ്പന്ദനങ്ങള്‍ കാലാതീതമായി
പുണര്‍ന്ന് കിടക്കുന്നതുപോലെ. എന്നില്‍ നിന്നും നെടുവീര്‍പ്പിന്റെ
ഒരുമഞ്ഞുതുള്ളി ആ പ്രണയപ്രവാഹത്തിലേയ്ക്ക് ഊര്‍ന്നു വീണു.
കുളിക്കുന്നില്ലേ? കാര്‍മേറ്റിന്റെ ചോദ്യം. എല്ലാവരും ഇറങ്ങിനില്‍ക്കുകയാണ്.

കയ്യുറയും ഷൂസും ഊരിമാറ്റി തടാകത്തില്‍ ഇറങ്ങി. ഐസില്‍
കാലെടുത്തുവെയ്ക്കുംപോലെയുള്ള തണുപ്പ്. ഇത്ര തണുപ്പില്‍ എങ്ങനെ
മുങ്ങിനിവരും? ഈ പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി സര്‍വ്വപാപങ്ങളും കഴുകിക്കളയണ്ടെ?
പ്രണവാനന്ദസ്വാമികള്‍ തടാകത്തിന്റെ പലയിടങ്ങളിലും ചൂടുവെള്ളമുള്ളതായി
രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ചുകൂടി മുന്നോട്ടുനടന്നുനോക്കാ.
അത്ഭുതമെന്ന് പറയട്ടെ നല്ല ചൂടുള്ള വെള്ളത്തിലാണ് ചെന്നെത്തിയത്.

ഭൂമിയിലെ ഈ സ്വര്‍ഗ്ഗതടാകത്തില്‍ മുങ്ങിനിവരാന്‍ മനസ്സുകൊണ്ട് യോഗത്യ
നേടേണ്ടതുണ്ട്. ഞാന്‍ വടക്കുകിഴക്കായി കാണുന്ന കൈലാസപര്‍വ്വതത്തിലേയ്ക്ക്
കണ്ണുപായിച്ചു. അവിടെ പത്‌നീസമേതനായ ഭഗവാനെ സങ്കല്‍പിച്ചു. ആ പാദങ്ങളില്‍ ഞാന്‍
എന്നില്‍ അവശേഷിക്കുന്ന സര്‍വ്വലോഭമോഹങ്ങളെയും പ്രണിധാനം ചെയ്തു. മനസ്സ്
ആഴക്കടല്‍പോലെ ശാന്തമാകുന്നത് അറിയാന്‍ കഴിയുന്നുണ്ട്. മൂന്നുപ്രാവശ്യം
തീര്‍ത്ഥം കൈക്കുമ്പിളില്‍ എടുത്ത് ഓംങ്കാരമന്ത്രം ജപിച്ചു. അല്‍പം തീര്‍ത്ഥം
തൊണ്ടനനച്ചു. നിര്‍മമമായി മുങ്ങിനിവര്‍ന്നു. സുഖകരമായൊരു
ശാന്തിതീരത്തെത്തിയതുപോലെ. പേരറിയാത്തൊരു ആനന്ദം. സംതൃപ്തിയോടെ
പിന്‍തിരിയുമ്പോള്‍ പ്രിയയുടെ വിളികേട്ടു. ചേച്ചീ ഇതുകണ്ടോ? വെള്ളത്തിനിടയില്‍
നക്ഷത്രങ്ങളല്ലേ ഇത്? ഞാനും കണ്ടു നീലജലാശയത്തിനുള്ളില്‍
എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങള്‍ പ്രകാശം ചൊരിഞ്ഞുകൊണ്ട്
ഒഴുകിനടക്കുന്നു. കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാന്‍ ശരിക്കും
അമ്പരന്നുപോയി. ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ ഭൂമിയിലുദിച്ചതുപോലെ
ജലാശയത്തിനുള്ളില്‍ വെള്ളത്തിന്റെ ചലനത്തിനൊപ്പം നൃത്തംവെയ്ക്കുന്ന
നക്ഷത്രവിളക്കുകള്‍ എവിടെനിന്ന് എങ്ങനെ എന്നുള്ള ചോദ്യങ്ങള്‍ക്ക്
പ്രസക്തിയില്ലാത്തവണ്ണം അവ ഞങ്ങളെ നോക്കി കണ്ണുചിമ്മിക്കൊണ്ടിരുന്നു.
എന്റെ യുക്തി ഉണര്‍ന്നു. സത്യമാണോ? അതോ മതിഭ്രമമോ? മറ്റൊന്നുകൂടി പ്രിയ
ശ്രദ്ധയില്‍പ്പെടുത്തി. തീരങ്ങളിലെത്തുന്ന തിരകളില്‍ ‘ഓം’ എന്ന ലിപി. പക്ഷെ
അതില്‍ അത്ര വ്യക്തത്ത തോന്നിയില്ല. സാധാരണയായി നേര്‍ത്ത തിരകള്‍ക്ക് ഒരു ഓം
ഛായയുണ്ട്. അതങ്ങനെ കരുതാമെങ്കിലും ഈ നക്ഷത്രങ്ങള്‍ തികച്ചും വ്യക്തമായി
കാണാന്‍ കഴിയുന്നതാണ്.

ഏതെങ്കിലും തരത്തിലുള്ള ജീവിയാണെങ്കില്‍ അതിനേ ഒരു
ഖരഘടന കാണുമല്ലോ. ഇത് യാതൊന്നുമില്ലാത്ത പ്രകാശം മാത്രം. ജലനിരപ്പില്‍
അവിടവിടെ കണ്ട നീര്‍ക്കുമിളകളെ ഞാനെന്റെ ചൂണ്ടുവിരല്‍കൊണ്ട് പൊട്ടിച്ചു
നോക്കി. കുമിളകളില്‍ സൂര്യവെളിച്ചം തട്ടിപ്രതിഫലിക്കുന്നതാണോ എന്നറിയാനാണ്
അങ്ങനെ ചെയ്തത്. പക്ഷെ നക്ഷത്രങ്ങള്‍ അതേപടി തിളങ്ങിനിന്നു. പ്രിയ
ജഗദീശ്വരനെ വിളിച്ച് കരയുന്നതുപോലെ പ്രാര്‍ത്ഥിക്കുകയാണ്. ഞാനും
ത്രസിക്കുന്ന ഹൃദയവുമായി എന്നിലെ നേര്‍ത്ത സംശയങ്ങള്‍പോലും ദൂരീകരിക്കാനുള്ള
ശ്രമത്തിലാണ്.

കുട്ടികള്‍ ഒരിക്കല്‍ പറയുകയുണ്ടായി. കൈലാസയാത്രയുടെ
വിവരണങ്ങളില്‍ ചിലതൊക്കെ നടക്കാന്‍ സാധ്യതയില്ലാത്ത സംഭവങ്ങളാണ്. അതുകൊണ്ട്
അന്ധമായ ഭക്തിയില്ലാത്ത അമ്മപോയി വരുമ്പോള്‍ യഥാര്‍ത്ഥകാര്യങ്ങള്‍ പറഞ്ഞാല്‍മതി.
അപ്പോള്‍ ഞങ്ങള്‍ വിശ്വസിക്കാം എന്ന്. പക്ഷെ ഇവിടെ വിശ്വാസത്തിന്റെയും
അവിശ്വാസത്തിന്റെയും പ്രശ്‌നമല്ല. യുക്തിപറയുന്നവരെ ബോധ്യപ്പെടുത്താന്‍
സംശയങ്ങള്‍ ദൂരീകരിച്ചേപറ്റൂ. ഞാന്‍ പ്രിയയുടെ വസ്ത്രങ്ങളിലോ എന്റെ
വസ്ത്രങ്ങളിലോ തിളങ്ങാന്‍ വഴിയുള്ള മുത്തുകളോ കിന്നരികളോ ഉണ്ടോ
എന്നുപരിശോധിച്ചു. ഇല്ല. ഒരു കോട്ടണ്‍ ഗൗണാണ് ഞാന്‍ ധരിച്ചിരുന്നത്.
പ്രിയയാണെങ്കില്‍ തികച്ചും ലളിതമായ യാതൊരു അലങ്കാരങ്ങളുമില്ലാത്ത ഒരു
ചുരിദാറും. അപ്പോള്‍ വസ്ത്രത്തിലെ കിന്നരികളുടെ റിഫ്‌ലക്ഷനുമല്ല.

പിന്നെ മണ്ണിലുള്ള ഏതെങ്കിലും ലോഹപദാര്‍ത്ഥത്തില്‍ സൂര്യരശ്മി പതിക്കുന്നതാണോ?
ഞാനെന്റെ കൈപ്പടം മണലിനഭിമുഖമായിവച്ചു. ഇല്ല ഒരുമാറ്റവുമില്ല.
നക്ഷത്രങ്ങള്‍ വര്‍ണ്ണമത്സ്യങ്ങളെപ്പോലെ വെള്ളത്തിന്റെ അനക്കങ്ങള്‍ക്കൊപ്പം
ചാഞ്ചാടിക്കൊണ്ടിരുന്നു. നക്ഷത്രങ്ങളെ കൈക്കുമ്പിളില്‍ കോരിയെടുത്തുകൊണ്ട്
പ്രിയ  കരഞ്ഞു. ഭഗവാന്റെ മായക്കാഴ്ചകളാണെന്നും ഭഗവാന്റെ ഇഷ്ടം ഇത്തരം
അപൂര്‍വ്വദൃശ്യങ്ങളിലൂടെ കാണിച്ചുതരുന്നതാണെന്നും പ്രിയ പറഞ്ഞപ്പോള്‍
എനിക്കും തൊണ്ടക്കുഴിയില്‍ എന്തോകനം തൂങ്ങുന്നതുപോലെ. ഞാനും കൈക്കുമ്പിള്‍
നീട്ടി നക്ഷത്രങ്ങളെ കോരിയെടുത്തു. അത് ജലനിരപ്പിനുമീതെ കൊണ്ടുവരുമ്പോള്‍
മാഞ്ഞുപോകും. എന്നാല്‍ വെള്ളത്തിനടിയില്‍വെച്ച് കൈക്കുമ്പിളില്‍
ഇളകിക്കളിക്കുന്ന നക്ഷത്രങ്ങള്‍. ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത
അത്ഭുതകാഴ്ചയായിരുന്നു അത്. നോക്കുന്നിടത്തെല്ലാം ഈ പ്രകാശനക്ഷത്രങ്ങള്‍.
ഞങ്ങള്‍ രണ്ടുപേരും കൈലാസത്തിലേയ്ക്ക് നോക്കി കൈകൂപ്പി. തലേന്ന്
പരിയാങ്ങില്‍വച്ച് സങ്കടപ്പെട്ടതും എനിക്കുണ്ടായ ഒരു സങ്കടാനുഭവവും
ഞാനോര്‍ത്തു. എല്ലാ വേദനകളും നീര്‍ത്തുള്ളികളായി ആ പുണ്യസരസ്സില്‍ വീണു.
ഭഗവാന്റെ കാര്‍ത്തികവിളക്കുകണ്ടുനിന്ന ഞങ്ങളെ മറ്റുള്ളവര്‍ കൈകൊട്ടിവിളിച്ചു.
മനസ്സില്ലാമനസ്സോടെയാണ് പിന്‍വാങ്ങിയത്. ആ നക്ഷത്രങ്ങള്‍ക്ക് പിന്നില്‍
എന്താണ് യുക്തിയെന്ന് പിന്നീട് ഞാനാലോചിച്ചിട്ടില്ല. ചില കാര്യങ്ങള്‍
മറുപടിയില്ലാതെ നമ്മിലവശേഷിക്കും. പ്രത്യേകിച്ച് കൈലാസതീര്‍ത്ഥാടനത്തില്‍.

പിന്നീട് പലരോടും ഞാനിതിനെക്കുറിച്ച് ചോദിച്ചു. ആരും കണ്ടവരില്ല.
ശ്രദ്ധിച്ചില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ കണ്ടത് ആരെയെങ്കിലും
കാണിച്ചുകൊടുക്കാന്‍ അന്നേരം ഓര്‍ത്തതുമില്ല. നോക്കെത്താദൂരത്തോളം
പരന്നുകിടക്കുന്ന ആ നിശ്ചലതടാകം ലോകത്തെ ഏറ്റവും സുന്ദരമായ ദൃശ്യവും
ശാന്തിതീരവുമായിരിക്കുമെന്നാണ് എനിക്ക് തോന്നിയത്.
മൂന്ന് ദിവസത്തെ കഠിനമായ കൈലാസ പരിക്രമണം കുന്നും മലയും കുത്തനെയുള്ള
പര്‍വ്വതങ്ങളും താണ്ടിയുള്ള യാത്ര. എങ്ങോട്ട് നോക്കിയാലും പ്രകൃതിയുടെ
അഭൗമസൗന്ദര്യമാണ് കണ്ണില്‍ പതിയുക. ബ്രഹ്മപുത്രയുടെ കരയിലൂടെയും
മറ്റുചിലപ്പോള്‍ മലയിടുക്കുകളിലൂടെയും വലിയ പര്‍വ്വതങ്ങളുടെ ഓരത്തുകൂടെയും
കയറിയും ഇറങ്ങിയും ഞങ്ങള്‍ അഷ്ടപദില്‍ എത്തിച്ചേര്‍ന്നു. വെറും അഞ്ചു
കിലോമീറ്റര്‍ യാത്ര. ജൈനമതക്കാരുടെ ആരാധനാകേന്ദ്രമാണ് ഇവിടം. ഞങ്ങളുടെ
വാഹനം താഴെ മൈതാനത്തില്‍ നിര്‍ത്തി. അഷ്ടപദും തൊട്ടടുത്ത് കൈലാസവും കാണാം.
ഒന്ന് ഭഗവാന്‍ തപസ്സ് ചെയ്തിരുന്നതും മറ്റൊന്ന് താമസിച്ചിരുന്ന
കൊട്ടാരവും എന്നേതോന്നുകയുള്ളൂ. ലിംഗത്തിന്റെ അതേ ആകൃതിയിലുള്ള കൈലാസം.

ഏകദേശം പൂര്‍ണ്ണരൂപത്തില്‍ കാണാം. ഏത് ഋതുവിലും മഞ്ഞുപൊതിഞ്ഞ് നില്‍ക്കുന്ന
കൈലാസത്തിന് തൊട്ടടുത്തുകാണുന്ന അഷ്ടപദ് മനോഹരമായി കൊത്തുപണികള്‍ ചെയ്ത
ഒരു കൊട്ടാരമാണെന്നേതോന്നു. പ്രപഞ്ചശില്‍പിയുടെ കരവിരുത് ആവോളം
ആവാഹിച്ചെടുത്ത അഷ്ടപദില്‍ ധാരാളം കമാനങ്ങളും കല്‍ത്തൂണുകളും
നൃത്തമണ്ഡപരൂപത്തിലുള്ള സ്ഥലങ്ങളും കൊത്തളങ്ങും എന്നുവേണ്ട
പര്‍വ്വതത്തിന്റെ മുകളറ്റം താഴികക്കുടംപോലെ മനോഹരമാണ്. എന്ത് യുക്തിയാണ്
ഇവിടെ ഉപയോഗിക്കേണ്ടത് എന്നെനിക്കറിയില്ല. ബൈനോക്കുലറിലൂടെ നോക്കുമ്പോള്‍
കാണുന്നത് മനോഹരമായ, ശില്‍പചാതുരിയുള്ള ഒരു കൊട്ടാരമാണ്.
തൊട്ടടുത്തുകാണുന്ന കൈലാസം മഞ്ഞുപുതഞ്ഞു ധവളപ്രകാശം തൂവിനില്‍ക്കുമ്പോള്‍
അഷ്ടപദ് കരിങ്കല്ലില്‍ തീര്‍ത്ത രമ്യഹര്‍മ്യമായി നിലകൊള്ളുന്നു. ഞാനിവിടെ
എഴുതുന്നത് എന്റെ കണ്ണുകള്‍കൊണ്ട് കണ്ട സത്യങ്ങള്‍മാത്രമാണ്. ഒരു
അതിശയോക്തിയും കലര്‍ത്താതെ വിവരിക്കുന്നവ. ഒരേകാലാവസ്ഥയില്‍ അടുത്തടുത്തുള്ള
ഈ പര്‍വ്വതങ്ങളിലൊന്ന് മഞ്ഞുപുതഞ്ഞതും മറ്റൊന്ന് നേര്‍ത്തമഞ്ഞുമാത്രം.

കൈലാസത്തില്‍ പാര്‍വ്വതിദേവി നടന്നുകയറിയത് എന്നുപറയുന്ന പടിക്കെട്ടുകള്‍ വളരെ
വ്യക്തമായിക്കാണാം. പര്‍വ്വതത്തിന്റെ ഇടതുഭാഗത്ത് ഭഗവാന്റെ മുഖം വളരെയധികം
വ്യക്തമായികാണാവുന്നതാണ്. മുന്നു കണ്ണുകളും പുഞ്ചിരിതൂകുന്ന മുഖവും
കൊത്തിയെടുത്തതുപോലെ തെളിഞ്ഞുകാണാം.വലതുഭാഗത്ത് ഓം എന്ന സംസ്‌കൃതലിപി
മഞ്ഞിനിടയിലും തെളിഞ്ഞുനില്‍ക്കുന്നു. നമ്മള്‍ നോക്കിയിരിക്കെ തന്നെ മേഘങ്ങള്‍
ഒരു കര്‍ട്ടന്‍പോലെ അതിനെ മൂടിക്കളയുന്നു. പ്രാര്‍ത്ഥനയോടെ കാത്തുനില്‍ക്കെ അതാ
തെളിയുന്നു ഈ രൂപങ്ങള്‍. കൈലാസത്തിനുചുറ്റും വലിയ കിടങ്ങുകളാണ്.
ചുറ്റുമുള്ള പര്‍വ്വതങ്ങളില്‍നിന്ന് മാത്രമെ കൈലാസത്തെ കാണാനോക്കൂ.
രണ്ടായിരത്തി അഞ്ഞൂറ് അടി ഉയരത്തില്‍ നില്‍ക്കുന്ന കൈലാസത്തില്‍ യാതൊരു
മനുഷ്യനും സ്പര്‍ശിക്കാന്‍ കഴിയാത്തവണ്ണം അത് മറ്റു പര്‍വ്വതങ്ങളില്‍നിന്നും
ഒറ്റപ്പെട്ടുനില്‍ക്കുകയാണ്. ആരെങ്കിലും തൊട്ടു എന്നു പറയുന്നുണ്ടെങ്കില്‍
അത് ശുദ്ധഅസംബന്ധമാണ് എന്നാണ് എനിയ്ക്ക് തോന്നുന്നത്. പോകാത്തവരെ
കബളിപ്പിക്കാന്‍ പറയുന്നത്. ശിവലിംഗപ്രതിഷ്ഠയുടെ രൂപത്തില്‍ തന്നെയാണ്
അത് ഒരു തടത്തിന് ഉള്ളില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നത്. ചുറ്റും
ഹിമജലത്തിന്റെ കുത്തൊഴുക്കും.

യമദ്വാരവും കടന്ന് ഡെറാപുക്ക്, സുത്തുല്‍പുക്ക് എന്നീ ക്യാമ്പുകള്‍
പിന്നിടുമ്പോള്‍ തകര്‍ന്നു കിടക്കുന്ന യമരാജധാനിയും ശിവപാര്‍വതിമാരുടെ വിവാഹം
നടന്നു എന്നു പറയുന്ന ചുരവും കാണാം.  പലയിടങ്ങളിലും നദികള്‍ക്ക് കുറുകെ
പാലം നിര്‍മ്മിച്ചും വഴികള്‍ ടാര്‍ ചെയ്തും അതിവേഗം
പുരോഗമിക്കുന്നുണ്ടായിരുന്നു. കൈലാസതീര്‍ത്ഥാടനം ഓരോവര്‍ഷം കഴിയുന്തോറും
ആയാസരഹിതമായിക്കൊണ്ടിരിക്കുകയാണ്. ഒരുനാലുവര്‍ഷം കൂടിക്കഴിഞ്ഞാല്‍
ഒരാഴ്ചകൊണ്ട് പോയിവരാന്‍ പാകത്തില്‍ എയര്‍പോര്‍ട്ടുവരെ സജ്ജമായിക്കഴിഞ്ഞു.
നൂറുകണക്കിന് കിലോമീറ്ററുകളാണ് ഒരുപച്ചപ്പുമില്ലാതെ വരണ്ടുകിടക്കുന്നത്.

സീസണ്‍ കഴിഞ്ഞാല്‍ അവിടമാകെ മഞ്ഞുമൂടും. അതിരാവിലേയുള്ള
പര്‍വ്വതശിഖിരങ്ങളിലെ വര്‍ണ്ണങ്ങളായിരിക്കില്ല ഉച്ചയോടടുക്കുമ്പോള്‍
കാണുന്നത്. വൈകിട്ടാണെങ്കിലോ മറ്റൊരുവര്‍ണ്ണം. ഇങ്ങനെ ആകാശവും
മേഘജാലങ്ങളും പര്‍വ്വതനിരകളും ചേര്‍ന്ന് ഇന്ദ്രജാലം സൃഷ്ടിക്കുന്ന അപാരതയില്‍
പലപ്പോഴും എന്റെ വാക്കുകള്‍ അസ്തമിക്കുകയും അഗാധമായൊരു മൗനത്തിലേയ്ക്ക്
മനസ്സ് ഊര്‍ന്നുവീഴുകയും ചെയ്തുകൊണ്ടിരുന്നു.

ഷെര്‍പയായ ടെമ്പയുടെ വിളികേട്ടാണ് കണ്ണുംതുറന്നത്. അതിമനോഹരമായ ഒരു
തടാകത്തിനരികിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. മഞ്ഞുരുകി
വരുന്ന നീര്‍ച്ചാലുകള്‍ കടന്ന്, ടിക്കുസോ എന്ന തടാകത്തിനരികിലൂടെ വണ്ടി
ഓടാന്‍തുടങ്ങി. എന്റെ മുഖത്തെ വല്ലാത്തഭാവം കണ്ട് ഞങ്ങളുടെ െ്രെഡവര്‍ മുഖം
ചെരിച്ചുനോക്കി. മനസ്സില്‍ തിങ്ങിനിറഞ്ഞത് ഏതെല്ലാം വികാരങ്ങളാണെന്ന്
അറിയാന്‍ കഴിയാത്ത അവസ്ഥ. കടുംനീല തെളിനീര്‍ തടാകത്തിന് സ്വര്‍ണ്ണനിറമാര്‍ന്ന
മണല്‍ത്തരികള്‍ അതിരുകള്‍ തീര്‍ത്തിരിക്കുന്നു. മഞ്ഞണിഞ്ഞെത്തുന്ന കാറ്റില്‍
ചേലഞ്ഞൊറിവുകള്‍ തീര്‍ക്കുന്ന ഓളങ്ങള്‍. സ്വര്‍ണ്ണമണല്‍ത്തിട്ടയെ ചുംബിച്ചുകൊണ്ട്
തടാകത്തിന് വെള്ളയരഞ്ഞാണം കെട്ടുന്ന തീരങ്ങളുടെ കാഴ്ച ത്രസിക്കുന്ന
ഹൃദയത്തോടെയാണ് നോക്കിനിന്നത്. ഈ തീരത്ത് പുഷ്പാഭരണമണിഞ്ഞ
പാര്‍വ്വതീദേവിയുടെ കാലടികള്‍ എത്രതവണ പതിഞ്ഞിട്ടുണ്ടാവും?

തീര്‍ച്ചയായും അവള്‍ ഈ മനോഹരതീരത്തുവെച്ച് ശൈലേന്ദ്രനെ പ്രേമപൂര്‍വ്വം നോക്കിയിട്ടുണ്ടാവും.
ചുംബനങ്ങളുടെ അരുണഹാരം അണിയിച്ചിട്ടുണ്ടാവും. ഈ തീരങ്ങളില്‍ ആരുടെമനസ്സാണ്
പ്രണയഭരിതമാവാത്തത്തായി ഉണ്ടാവുക? എന്നില്‍നിന്നും പുറപ്പെട്ട ആഹ്ലാദശബ്ദം
ഞങ്ങളുടെ െ്രെഡവറുടെ കാലുകള്‍ ബ്രേക്കില്‍ അമരാന്‍ കാരണമായി. ക്യാമറക്കണ്ണുകള്‍
പലതവണ ചിമ്മിയടഞ്ഞു. ഇതിനോടകം െ്രെഡവറും ഞാനും പരസ്പരം ഞങ്ങളുടെ ഭാഷ
പഠിച്ചിരുന്നു. അദ്ദേഹം പറയുന്ന ചൈനീസും ഞാന്‍ പറയുന്ന ഇംഗ്ലീഷും
മനസ്സിലാക്കാന്‍ പറ്റുന്ന ഒരുപുതിയ ഭാഷയായി, ഹൃദയത്തിന്റെ ഭാഷയായി അത്
പരിണമിച്ചിരുന്നു. അതുകൊണ്ട് ഫോട്ടോ എടുക്കാന്‍വേണ്ടി ഞാന്‍ ആവശ്യപ്പെടുന്ന
ചില സന്ദര്‍ഭങ്ങളില്‍. ഇതിലും നല്ല വ്യൂ വരുന്നുണ്ടെന്നും അപ്പോള്‍
വണ്ടിനിര്‍ത്തിത്തരാമെന്നും പറയും.

മഞ്ഞുരുകിയെത്തുന്ന നിരവധി നീര്‍ച്ചോലകളിലൂടെ വണ്ടി ആടിയും കുലുങ്ങിയും
മറുകരതാണ്ടി. സ്ഫടികജലത്തിലെ ഉരുളന്‍കല്ലുകള്‍ക്ക് പ്രകൃതി നിരവധി
വര്‍ണ്ണങ്ങളാണ് ചാലിച്ചുകൊടുത്തിരിക്കുന്നത്. ഒരുവേള താഴെയിറങ്ങി ആ
ജലപ്പരപ്പിനുമീതെ എന്റെ കവിള്‍ ചേര്‍ത്തുവെയ്ക്കാനും വര്‍ണ്ണക്കല്ലുകള്‍
വാരിയെടുത്ത് മുകളിലേയ്ക്ക് അലക്ഷ്യമായി വിതറാനും തോന്നി.

ഷെര്‍പ്പകള്‍ വാതിലില്‍ മുട്ടിവിളിക്കുമ്പോള്‍ കമ്പിളിയുടെ നേര്‍ത്തചൂടില്‍നിന്നും
അതിശൈത്യത്തിലേയ്ക്ക് തള്ളിയിട്ടതുപോലെയാണ് എഴുന്നേല്‍ക്കുന്നത്.
സ്വപ്നഭൂമിയിലേയ്ക്കിനി ഏതാനും കിലോമീറ്ററുകള്‍ മാത്രം. ശിവസ്‌ത്രോത്രം
ചൊല്ലിക്കൊണ്ട് വണ്ടിയില്‍ കയറി. പലയിടങ്ങളിലും കരങ്കല്‍ കൂമ്പാരങ്ങളും
കാണാം. ശിവപത്‌നിയായ സതിദേവിയുടെ ദേഹത്യാഗമറിഞ്ഞ് കോപം പൂണ്ട ഭഗവാന്റെ
താണ്ഡവത്തിന്റെ ഫലമായി തകര്‍ന്ന പര്‍വ്വതങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ
കരിങ്കല്ലുകള്‍ എന്നു പറയപ്പെടുന്നു.

നീണ്ട പതിനാറ് ദിവസത്തെ തീര്‍ത്ഥാടനത്തിന്റെ സായുജ്യം ഭഗവാന്റെ
തിരുമുമ്പില്‍ ശാഷ്ടാഗം പ്രണമിച്ചുകൊണ്ട് വെറും മണ്ണില്‍ ഞാന്‍ കമിഴ്ന്നു
കിടന്നു. കണ്ണുനീര്‍ ധാരധാരയായി ഒഴുകി. എന്തിനാണ് കരഞ്ഞത് എന്ന്
എനിയ്ക്കറിയില്ല. തിരിച്ചിറങ്ങുമ്പോള്‍ ഒരു കുണ്ഠിതം മാത്രം ബാക്കി നിന്നു.
ശൈത്യമുറങ്ങുന്ന ആ അത്ഭുത ഭൂവില്‍ വിരിഞ്ഞതും വിരിയാന്‍ ഒരുങ്ങുന്നതുമായ
പൂക്കള്‍ക്കും മെര്‍ക്കുറി പ്രകാശം പരത്തുന്ന ശലഭങ്ങള്‍ക്കും ഞാനെന്റെ ഹൃദയം
പകുത്ത് നല്‍കിയിരുന്നു. പകരം അവരെനിയ്ക്ക് സമ്മാനിച്ചതു ഒരായിരം
പൂക്കളുടെ സുഗന്ധമായിരുന്നു. ഒരായിരം ശലഭങ്ങളുടെ പ്രകാശവും. പക്ഷെ
ദൂരങ്ങള്‍ താണ്ടും തോറും അവയെല്ലാം എനിയ്ക്കന്യമാകുന്നതുപോലെ ജന്മഗൃഹം
അടുക്കുന്തോറും എന്നിലെ സുഗന്ധവും പ്രകാശവും മങ്ങുന്നത് അറിയാന്‍ കഴിഞ്ഞു.
അവയെല്ലാം അവിടങ്ങളില്‍ മാത്രം മിഴിവ് നല്‍കുന്നവയായിരിക്കും.

എന്നിരുന്നാലും എന്നില്‍ നിന്നും ഊര്‍ന്നു വീണ നിശ്വാസങ്ങളും
ഹൃദയത്തുടിപ്പുകളും ആ വര്‍ണ്ണസൗകുമാര്യങ്ങള്‍ക്കുമേല്‍ കാലാതീതമായി
പുണര്‍ന്നുകിടക്കും തീര്‍ച്ച.

You May Also Like

ഇന്ത്യയുടെ മനോഹാരിത വരച്ചു കാണിക്കുന്ന ഒരു വീഡിയോ !

ഹിമാലയം മുതല്‍ ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ തീരം വരെയുള്ള ഭാഗങ്ങളും ആഗ്രയും ഡല്‍ഹിയുമൊക്കെ കൂട്ടിയിണക്കി നിര്‍മ്മിച്ച ഈ വീഡിയോ തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും …

ബുദ്ധിസ്റ്റ്, ഹിന്ദു വിഷയങ്ങളിലുള്ള ശില്പകല, തായ്‌ലാന്റിലെ ഈ ക്ഷേത്രം പണിതീരുമ്പോൾ ഒരു ലോകാത്ഭുതം തന്നെ, വീഡിയോ കാണാം

സാങ്ച്വറി ഓഫ് ട്രൂത്ത് അറിവ് തേടുന്ന പാവം പ്രവാസി തായ്‌ലാന്റിലെ പട്ടായയിൽ ഉള്ള ഒരു ക്ഷേത്ര…

ചെറുവാടിയിലെ ആലും അത്താണിയും

ചെറുവാടിയിലെ പുഴക്കടവിലേക്കുള്ള വഴിയില്‍ പാടവക്കത്തായി നെഞ്ചു വിരിച്ചു നില്‍ക്കുന്ന ആല്‍ മരവും അതിനു ചുവട്ടിലെ അത്താണിയും പണ്ട് നാട്ടുകാരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഒരിക്കലെങ്കിലും ആ അത്താണിയില്‍ തന്റെ തോളിലെ അല്ലെങ്കില്‍ തലയിലെ അതുമല്ലെങ്കില്‍ മനസ്സിലെ ഭാരമിറക്കി വെച്ച് ആലിന്റെ കുളിര്‍മയില്‍ സ്വയം മറന്ന് അലിഞ്ഞു ചേരാത്തവരായുണ്ടാകില്ല.

അറബിക്കടലിനോട് കിന്നാരം പറഞ്ഞ് നെല്ലിക്കുന്ന്‌

കാസര്‍കോട്‌ നഗരത്തോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്‌ നെല്ലിക്കുന്ന്‌. ഏറെ പേരും പെരുമയുമുള്ള പ്രദേശം. ഒരുപാട്‌ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖകര്‍ക്ക്‌ ജന്മം നല്‍കിയ നാട്‌. കാസര്‍കോട്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിലവിലെ എം.എല്‍.എയാണ്‌ ഈ നാടിന്റെ ഇപ്പോഴത്തെ `ബ്രാന്റ്‌ അംബാസിഡര്‍’. തന്റെ നാടിന്റെ പേര്‌ സ്വന്തം പേരാക്കി മാറ്റിയ എന്‍.എ. മുഹമ്മദ്‌കുഞ്ഞിയെന്ന എന്‍.എ. നെല്ലിക്കുന്നിലൂടെ ഈ നാടിന്റെ കീര്‍ത്തി കേരള നിയമസഭയിലും എത്തിയിരിക്കുന്നു. ചരിത്രപരമായ ഒരുപാട്‌ വിശേഷണം കൊണ്ട്‌ ഏറെ കീര്‍ത്തികേട്ട നാടാണിത്‌. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌, ചരിത്രമുറങ്ങുന്ന തങ്ങള്‍ ഉപ്പാപ്പ മഖാം, അരയ സമുദായത്തിന്റെ ആരാധനാകേന്ദ്രമായ കുറുംബാ ഭഗവതി ക്ഷേത്രം, കാലങ്ങളുടെ പഴക്കമുള്ള അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂള്‍, അറബിക്കടല്‍ സൗന്ദര്യമൊരുക്കുന്ന ബീച്ച്‌, ലൈറ്റ്‌ഹൗസ്‌… അങ്ങനെ നല്ലോണമുണ്ട്‌ നെല്ലിക്കുന്നിന്റെ വിശേഷം. കാസര്‍കോടിന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക്‌ നിറം പകര്‍ന്ന പ്രശസ്‌ത സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന മുഹമ്മദ്‌ ഷെറൂല്‍ സാഹിബ്‌ കാസര്‍കോടിന്റെ പല ഭാഗങ്ങളിലായി പണികഴിപ്പിച്ച സ്‌കൂളുകളിലൊന്നായിരുന്നു നെല്ലിക്കുന്ന അന്‍വാറുല്‍ ഉലൂം എ.എല്‍.പി. സ്‌കൂള്‍. 1926ലാണ്‌ സ്‌കൂള്‍ സ്ഥാപിച്ചത്‌. 1938ല്‍ സൗത്ത്‌ കാനറാ ഡി.ഇ.ഒ. അംഗീകാരം നല്‍കി. അഹമ്മദ്‌ ഷംനാട്‌ സാഹിബായിരുന്നു ആദ്യ മാനേജര്‍. അന്നുവരെ വിദ്യാഭ്യാസ രംഗത്ത്‌ ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശത്തിന്റെ പിന്നീടുള്ള വിദ്യാഭ്യാസ കുതിപ്പിന്‌ വഴിതുറന്നുകൊടുത്തത്‌ ഈ സ്‌കൂളായിരുന്നു. നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതിന്‌ നൂറ്റാണ്ടുകളോളം പഴക്കമുള്ള ഈ സ്‌കൂളിന്‌ സാധിച്ചിട്ടുണ്ട്‌