കൊക്കകോളയും പെപ്പ്സിയും ഒക്കെ കുടിച്ചാല്‍ പല്ല് പോകും.!

0
228

130908
അമ്‌ള സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങള്‍?

എങ്കില്‍ നിങ്ങള്‍ക്ക് ദന്തക്ഷയം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. അഡ്‌ലയ്ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. അവര്‍ നടത്തിയ ഗവേഷണത്തില്‍ വ്യക്തമായതാണിത്.

ഇത്തരം പാനീയങ്ങള്‍ കുടിച്ചാല്‍ മുപ്പത് സെക്കന്‍ഡിനുള്ളില്‍ തന്നെ പല്ലിന്റെ ഇനാമലിന് പ്രശ്‌നങ്ങളുണ്ടായിത്തുടങ്ങും. അമ്‌ള സ്വഭാവമുള്ള പാനീയങ്ങള്‍ കുടിച്ചശേഷം കിടന്നാല്‍ പലപ്പോഴും പല്ലുകടിക്കാറുണ്ട്. വയറ്റിലുള്ള പാനീയം തികട്ടി വരാതിരിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനമാണിത്. ഇതും പല്ലിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നത് യുവാക്കള്‍ കുടിച്ചു കഴിഞ്ഞാല്‍ പലപ്പോഴും വായ വൃത്തിയാക്കാന്‍ മുതിരാറില്ല. ഏറ്റവും വലിയ പ്രശ്‌നമാണിത്. പാശ്ചാത്യ രാജ്യങ്ങളില്‍ ദന്തക്ഷയവുമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. അതിനുള്ള പ്രധാന കാരണവും സോഫ്റ്റ് ഡ്രിങ്കുകളുടെ അമിത ഉപയോഗമാണ്.