കൊച്ചിയിലൂടെ മമ്മൂട്ടിയുടെ സൈക്കിള്‍ യാത്ര

230

mammootty_cycle
അതിനെന്താ! മമ്മൂട്ടി സ്ഥിരം സൈക്കിള്‍ ഓടിക്കുന്നതല്ലേ? മമ്മൂട്ടി സൈക്കിള്‍ ഓടിക്കുന്നത് ഒരു നല്ല വ്യായാമം ആണെന്നും അങ്ങനെ ചെയ്യണമെന്നും ഒക്കെ പലരോടും പറഞ്ഞിട്ടില്ലേ? എന്നൊക്കെ ചോദിയ്ക്കാന്‍ വരട്ടെ. എല്ലാം ശരി തന്നെ. പക്ഷെ ഇത്തവണ സൂപ്പര്‍ സ്റ്റാര്‍ സൈക്കിള്‍ ഓടിച്ചത് കൊച്ചി നഗരത്തിലെ തിരക്കേറിയ റോഡിലൂടെ ആയിരുന്നു. ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ എന്ന ചിത്രത്തിന് ശേഷം മാര്‍ത്താണ്‍ഡന്‍ സംവിധാനം ചെയ്യുന്ന അച്ഛാ ദിന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായായിരുന്നു ഈ സാഹസം. നായിക മാനസി ശര്‍മയെ മുന്നില്‍ ഇരുത്തിക്കൊണ്ടായിരുന്നു മമ്മൂട്ടി സൈക്കിള്‍ ഓടിച്ചത്.

ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രവും ഈ സൈക്കിള്‍ ആണത്രേ. എവിടെയോ ഒരു മര്യാദരാമന്‍ മണക്കുന്നില്ലേ എന്നൊരു സംശയം! സംശയം മാത്രമാണേ!!!