കൊച്ചിയില്‍ കളി കാണാന്‍ എത്തിയ ഡ്യൂപ്ലിക്കേറ്റ്‌ യൂസുഫ്‌ പഠാനെ കാണൂ [വീഡിയോ]

0
284

3514699548_padan

ക്രിക്കറ്റ് കളിക്കാരുടെ അപരന്മാര്‍ സ്വന്തം ആരാധക താരങ്ങളുടെ കളി കാണാന്‍ എത്തുക സാധാരണയാണ്. ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനം നടക്കുന്ന കൊച്ചിയിലും എത്തി ഒരു പ്രമുഖ ഇന്ത്യന്‍ താരത്തിന്റെ അപരന്‍ . മുന്‍ നിര താരം യൂസുഫ്‌ പഠാന്റെ അപരന്‍ ചാവക്കാട് പഠാന്‍ എന്നറിയപ്പെടുന്ന മലയാളിയാണ് യൂസുഫ്‌ പഠാന്റെ അതെ വേഷവിധാനം അണിഞ്ഞു കൊച്ചിയിലെത്തിയത്. ജനങ്ങള്‍ ആവേശത്തോടെയാണ് ഡ്യൂപ്ലിക്കേറ്റ്‌ പഠാനെ സ്വീകരിച്ചത്.

തൃശൂര്‍ ചാവക്കാട് യൂസഫ് പഠാന്‍ ക്രിക്കറ്റിലും ഫുട്‌ബോളിലും മിമിക്രിയിലും ഒരേപോലെ താരമാണ്. കണ്ടാല്‍ പഠാനെപ്പോലെയിരിക്കുന്ന കടപ്പുറം സ്വദേശിയായ ഷാഫി ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഇതിനകം ശ്രദ്ധേയനായി കഴിഞ്ഞിട്ടുണ്ട്

അതേരൂപം, അതേഭാവം. മികച്ച ഓള്‍റൗണ്ടര്‍, ഫീല്‍ഡിങ്ങിലും പഠാനെപ്പോലെ. ഇരുവരുേടയും ജനനവും1982ല്‍ .ഒറ്റവ്യത്യാസം.പഠാന് ക്രിക്കറ്റ് മാത്രമാണ് ജീവവായുവെങ്കില്‍ ഷാഫിയ്ക്ക് ക്രിക്കറ്റും ഫുട്‌ബോളും മിമിക്രിയും എല്ലാമുണ്ട്. പഠാന്റ രൂപസാദൃശ്യം പലരും നേരത്തെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും കലാഭവനില്‍ മിമിക്രി പഠിക്കാന്‍ ചേര്‍ന്നതിന്‌ശേഷമാണ് കാര്യം ഗൗരവമായി എടുത്തത്.

പഠാനോട് സാദൃശ്യം ഉണ്ടെങ്കിലും ഗാംഗുലിയുടെ ആരാധകനാണ് ഷാഫി. 2009ലെ കേരളോല്‍സവത്തില്‍ ഫുട്‌ബോള്‍ കിരീടം നേടിയ കടപ്പുറം ടീമിന്റ ഗോളിയായിരുന്നു. പഠാനെ നേരില്‍ കാണണമെന്ന് ആഗ്രഹിക്കുന്ന ഷാഫിക്ക് സിനിമയില്‍ മുഖം കാണിക്കണമെന്നും മോഹമുണ്ട്.