കൊച്ചുപയ്യന് ഹൈ-ഫൈ കൊടുക്കുന്ന പൂച്ചയുടെ വിഡിയോ യുട്യുബില്‍ ഹിറ്റ്‌..!!!

169

CAT-Super-Skateboarding-Adventure-Go-Didga

സന്തോഷം പങ്കു വയ്ക്കുന്ന ന്യൂ ജനറേഷന്‍ രീതിയാണ് ഹൈ-ഫൈ. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി പരസ്പരം അടിക്കുന്ന രീതിയെയാണ് ഹൈ-ഫൈ എന്നു പറയുന്നത്. മനുഷ്യര്‍ പരസ്പരം ചെയ്യുന്ന ഈ ഹൈ ഫൈ വിദ്യ ഒരു പൂച്ചയും കൊച്ചു പയ്യനും തമ്മില്‍ ആയല്ലോ??? സൈക്കിള്‍ ഓടിച്ചു വരുന്ന ഒരു പയ്യനു ബാലക്കണിയില്‍ ഇരുന്ന പൂച്ച ഹൈ-ഫൈ കൊടുത്തു. വിഡിയോ യു ട്യുബില്‍ വന്നപ്പോള്‍ സംഗതി മെഗാ ഹിറ്റ്‌..!!!

ഫ്രെഡി എന്ന ഒമ്പത് വയസുക്കാരന്‍ ആണ് തന്റെ ക്രിസ്റ്റല്‍ എന്ന പൂച്ച കുട്ടിയെ കൊണ്ട് ഹൈ ഫൈ അടുപ്പിച്ചത്.ഫ്രെഡിയുടെ അമ്മ ഇതു വിഡിയോയില്‍ ഷൂട്ട്‌ ചെയ്യുകയും ചെയ്തു. സംഗതി നടക്കും എന്നു ഫ്രെഡി പ്രതീക്ഷിച്ചിരുന്നില്ല. ക്രിസ്റ്റല്‍ ഹൈ ഫൈ ചെയ്തപ്പോള്‍ ഫ്രെഡിക്ക് ഉണ്ടായ സന്തോഷം അവന്റെ ആഹ്ലാദ പ്രകടനം കാണുമ്പോള്‍ വ്യക്തമാണ്.

എന്തായാലും ഫ്രെഡിയും അവന്റെ ക്രിസ്റ്റല്‍ പൂച്ചയും യു ട്യുബലെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു.