തന്റെ എണ്‍പതാം വയസ്സില്‍ ചാള്‍സ് മാന്സനെന്ന കൊടും കൊലയാളി വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. താന്‍ ചെയ്ത കൊലപാതകങ്ങളുടെ പേരിലല്ല മറിച്ച് തന്റെ വിവാഹവാര്ത്തയിലൂടെയാണ് മാന്സന് മാധ്യമങ്ങളെ അമ്പരപ്പിച്ചത്.
7 പേരെ അതിക്രൂരമായി കൊലചെയ്തു 45 വര്‍ഷമായി കാലിഫോര്‍ണിയ ജയിലില്‍ ജീവപര്യന്തരം ജയില്‍ശിക്ഷ അനുഭവിക്കുകയാണ് മാന്സന്. 2027 ആകാതെ പരോള്‍ പോലും ലഭിക്കില്ല. പതിവായി ജയില്‍ സന്ദര്‍ശിക്കാനെത്തുന്ന അഫ്ടാന് എല്യന് ബര്ടന് എന്ന 26 കാരി യുവതിയെ വിവാഹം കഴിക്കാന്‍ അനുമതിതേടി ജയില്‍ അതികൃതര്‍ക്ക് അപേക്ഷകൊടുത്തിരിക്കുകയാണ് മാന്സന്.
തങ്ങള്‍ അനുരാഗബദ്ധരാണെന്നാണ് നവവധു ബര്ട്ടന് അവകാശപെടുന്നത്. മാന്‍സന്റെ തത്വചിന്തയാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് ബര്ട്ടന് പറയുന്നത്. ജയിലാകുംമുന്പേ രണ്ടുതവണ വിവാഹം കഴിച്ച വ്യക്തിയാണ് പാട്ടുക്കാരന് കൂടിയായ മാന്സന്. 1969ല്‍ നടന്ന കൊലപാതകപരമ്പരയില്‍ പ്രസിദ്ധ നടിയും മോഡലുമായ ഷാരോണ്‍ ടാറ്റയും ഉള്‍പെടുന്നു.