കൊതുകിനെ ശാപ്പിട്ടാല്‍ മലേറിയ വരില്ലെന്നോ ?

0
300

1

കൊതുകിനെ തിന്നുകയോ ! കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ട് അല്ലെ, അപ്പോള്‍ കണ്ടാലുള്ള സ്ഥിതിയെന്തായിരിക്കും ? ഞാനും എന്റെ രണ്ട് സുഹൃത്തുക്കളായ റാഷിദും ബൈജുവും കൂടെ കോഴിക്കോട് റെയില്‍വേ നാലാം ഗേറ്റിനടുത്തുള്ള ‘കഫെ കോഫീ ഡേ’ യിലിരുന്നു കാപ്പിയും കുടിച്ച് ഓരോരോ ദൈനംദിന കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു, അവിടെ കൂടുതല്‍ ആളുകളൊന്നും ഉണ്ടായിരുന്നില്ല ഞങ്ങളും രണ്ട് ജര്‍മ്മന്‍ സായിപ്പന്മാരും പിന്നെ ഒരു ഫാമിലിയും മാത്രം.

സംസാരത്തിനിടെ പെട്ടെന്ന് സുഹൃത്തുക്കളായ ബൈജുവും രാഷിദും കൂടെ പൊട്ടിച്ചിരിക്കുന്നത് കണ്ട് അന്ധാളിച്ച് നിന്ന എന്നോട് ആ സായിപ്പുമാരെ ശ്രദ്ധിക്കാനാണ് അവര്‍ പറഞ്ഞത് അപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത് അതിലൊരു സായിപ്പ് തന്നെ കടിക്കുന്ന കൊതുകുകളെ ഒറ്റയടിക്ക് കൊന്ന് അതിന്റെ ചിറകെല്ലാം നുള്ളിക്കളഞ്ഞ് നേരെ വായിലേക്കിടുന്നു, കുറെ നേരം അത്ഭുതത്തോട് കൂടെ നോക്കി നിന്നു ,ചിരി അടക്കാനായി ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല ,ഞങ്ങളെ ശ്രദ്ധിച്ച സായിപ്പിന് മനസിലായി ഞങ്ങള്‍ അദ്ധേഹത്തെ കളിയാക്കിയാണ് ചിരിക്കുന്നത് എന്ന് ഞങ്ങള്‍ വീണ്ടുംചിരി അടക്കാനായി ശ്രമിച്ചു .

അല്‍പ്പം കഴിഞ്ഞ് ഞങ്ങളെ കാണിക്കനെന്നോണം ഞങ്ങളുടെ മേശയുടെ തൊട്ടപ്പുറത്തെ മേശയിലേക്ക് മാറിയിരുന്ന അദ്ധേഹം വീണ്ടും രണ്ട് മൂന്ന് കൊതുകുകളെ പിടിച്ച് വായിലാക്കി, എന്നിട്ട് ഞങ്ങളെ ഒന്ന് നോക്കി എന്നിട്ട് അദ്ധേഹം പറഞ്ഞു ഞാന്‍ കൊതുകിനെ സ്ഥിരമായി ഇങ്ങനെ സ്‌നാക്ക്‌സ് ആയി ഉപയോഗിക്കാറുണ്ട് ,കൊതുകിനെ ഇങ്ങനെ ദിനേന തിന്നാല്‍ നമുക്ക് കൊതുക് പരത്തുന്ന മലേറിയ പോലുള്ള രോഖങ്ങളെ പ്രധിരോധിക്കാന്‍ കഴിയുമത്രേ ? പക്ഷെ രണ്ടോ മുന്നോ എണ്ണത്തിനെ കഴിച്ചിട്ട് കാര്യമില്ല ഒരു പത്തെണ്ണത്തിനെയെങ്കിലും ദിവസവും ഒരുമിച്ച് അകത്താക്കണമെന്നാണ് അദേഹത്തിന്റെ പക്ഷം .

ഇതിനെക്കുറിച്ച് പഠിക്കുന്നതിനായി ഇന്റര്‍നെറ്റില്‍ ഒരുപാട് പരതിയെങ്കിലും ക്രത്യമായ ഒരു ലേഖനം കണ്ടെത്താനായില്ല എന്നതാണ് സത്യം ഇനി ആ സായിപ്പെങ്ങാനും വെറുതേ ലഡ്ഡു പൊട്ടിച്ചതാണോ ആവോ ! (അല്ലെങ്കില്‍ സൈക്കോ ആകാനും സാധ്യധ ഉണ്ട് )

സുഹൃത്തുക്കളെ ഇതിനെക്കുറിച്ച് നിങ്ങള്‍ക്കാര്‍ക്കര്‍ക്കെങ്കിലും വല്ല ഐഡിയയും ഉണ്ടെങ്കില്‍ ദയവ് ചെയ്ത് അത് ഇവിടെ പങ്കുവയ്ക്കൂ