കൊതുകില്‍ നിന്ന് രക്ഷ നേടാനും ഇനി ആപ്പ് !

210

01

കൊതുകിനെ നശിപ്പിക്കുക എന്നത് ഭരണകൂടത്തിനു മെനക്കെടുള്ള ഒരു പണി തന്നെയാണ്. കൊതുക് പരത്തുന്ന രോഗങ്ങളും നിത്യേന കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കൊതുകിനെ കൊല്ലാല്‍ പല മാര്‍ഗങ്ങളുണ്ടങ്കിലും ആ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും ചെന്നൈയില്‍ രക്ഷയില്ല.

കാലത്തിനൊത്തുമാറി കൊതുക് നശീകരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ‘ആപ്പ്’ നിര്‍മിക്കാനൊരുങ്ങുകയാണ് ചെന്നൈ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്. മുംബൈയില്‍ അടുത്തെയിടെ ഡെങ്കു പനിയെക്കുറിച്ച് ബോധവത്കരണം നടത്താനും ഡെങ്കു പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുമായി ‘എക്‌സ് ഡെങ്കു’വെന്ന ആപ്‌ളിക്കേഷന്‍ പുറത്തിറക്കിയിരുന്നു.