കൊലയാളി റോബോട്ട് !

202

science eyes terminator fiction robot movies met

സിനിമാ കഥകളില്‍ മാത്രം കണ്ട പരിചയമുള്ളൊരു കൊലപാതക കഥപുറത്ത് വന്നു. ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്നു 100 കിലോമീറ്റര്‍ അകലെ ബൗനതാല്‍ നഗരത്തിലെ ഫോക്‌ സ്‌വാഗന്‍ കാര്‍നിര്‍മാണ യൂണിറ്റിലെ റോബോട്ടിന്റെ യന്ത്ര കരങ്ങളില്‍ രക്തം പുരണ്ടപ്പോള്‍, പിടഞ്ഞ് തീര്‍ന്നത് ഒരു മനുഷ്യ ജീവന്‍.. കരാര്‍ ജോലിക്കാരനായ ഇരുപത്തിരണ്ടുകാരനാണു യന്ത്രത്തിന്റെ കയ്യാല്‍ കൊല്ലപ്പെട്ടത്. യൂണിറ്റില്‍ റോബട്ടിനെ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ഇതിനിടെ, ജോലിയിലായിരുന്ന യുവാവിനെ റോബട്ട് പിടിച്ചു ലോഹ പ്ലേറ്റിലേക്കു ചേര്‍ത്തു ഞെരുക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ചു.

വാഹനത്തിന്റെ വിവിധഭാഗങ്ങള്‍ സംയോജിപ്പിക്കുന്നതിനാണു യൂണിറ്റില്‍ റോബട്ടുകളെ ഉപയോഗിച്ചുവരുന്നത്. മുന്‍കൂര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണു റോബട്ടിന്റെ പ്രവര്‍ത്തനം. മുന്നില്‍ അറിയാതെ വന്നുപെട്ട യുവാവിനെ വാഹനഭാഗമാണെന്നു കരുതി എടുത്തു ലോഹപ്ലേറ്റിലേക്ക് അമര്‍ത്തുകയായിരുന്നുവെന്നു കരുതുന്നു. അപകടം എങ്ങനെ സംഭവിച്ചുവെന്നറിയാന്‍ അന്വേഷണം പുരോഗമിക്കുന്നു.

ഒരാളുടെ മരണത്തിനിടയാക്കിയ സംഭവമായതിനാല്‍ ആര്‍ക്കെതിരെ കേസ് എടുക്കുമെന്ന ആശയകുഴപ്പത്തിലാണ് അതികൃതര്‍..