01

കരയില്‍ നിന്നും നൂറുകണക്കിന് മീറ്ററുകള്‍ അകലെ കടലിനടിയില്‍ ബഹാമാസിലെ ടൈഗര്‍ ബീച്ചിനു അരികെ വെച്ചാണ് അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫര്‍ ആയ ദാനിയേല്‍ ബോടെല്‍ഹോ ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നത്. ഷാര്‍ക്ക്‌ ടൂറിസം ആണ് ഈ ബീച്ചിലെ പ്രധാന വരുമാന മാര്‍ഗം. അവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് കടലിനടിയില്‍ വെച്ച് സ്രാവുകളെ തങ്ങളുടെ കൈകള്‍ കൊണ്ട് തീറ്റിക്കാം എന്നാണ് ബഹാമാസ് അധികാരികള്‍ പറയുന്നത്. അത്തരമൊരു രംഗമാണ് ഈ ക്യാമറമാന്‍ പകര്‍ത്തിയിരിക്കുന്നത്.

02

വിന്‍സെന്‍റ് കാനബാല്‍ എന്നയാളാണ് സ്രാവിന് ചിത്രത്തില്‍ ഭക്ഷണം കൊടുക്കുന്നത്. എമ്മാ എന്ന് പേരുള്ള സ്രാവ് ഇയാള്‍ നല്‍കുന്ന ഭക്ഷണം അനുസരണയോടെ കഴിക്കുന്നത്‌ കാണുമ്പോള്‍ ആരുടെ ആണെങ്കിലും നെഞ്ചിടിപ്പ് കൂടും. സ്രാവ് വാ തുറക്കുന്നത് കണ്ടപ്പോള്‍ തന്ന്റെ മുട്ട് വിറച്ചെന്ന് വിന്‍സെന്‍റ് കാനബാല്‍ പറയുന്നു. സ്രാവില്‍ നിന്നും ഒരകലം പാലിക്കുവാന്‍ ശ്രദ്ധിക്കണം എന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്. അത് പോലെ ഒരു ബഹുമാനം എപ്പോഴും വേണം. നമ്മളില്‍ വിചിത്രമായ വല്ലതും കണ്ടാല്‍ അവയുടെ ഭാവം മാറുമെന്നും വിന്‍സെന്‍റ് പറയുന്നു.

03

04

05

06

Advertisements
ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !